Categories: latest news

വടക്കന്‍ സെല്‍ഫിയിലെ ആ പാട്ട് പാടാന്‍ സമീപിച്ചത് എന്നെ; തുറന്ന് പറഞ്ഞ് മഞ്ജു

നിവിന്‍ പോളി നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ഒരു വടക്കന്‍ സെല്‍ഫി. വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതിയ, ജി പ്രജിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ അജു വര്‍ഗീസ്, നീരജ് മാധവ്, മഞ്ജിമ മോഹന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി. തിയേറ്ററില്‍ ചിരി പടര്‍ത്തിയ സിനിമയിലെ പാട്ടുകളും വലിയ ഹിറ്റുകളായി മാറിയിരുന്നു.

ചിത്രത്തിലെ കൈക്കോട്ടും കണ്ടിട്ടില്ല എന്ന് തുടങ്ങുന്ന ഗാനം ഇന്നും ഓര്‍ത്തിരിക്കുന്നതാണ്. വൈക്കം വിജയലക്ഷ്മിയായിരുന്നു ഈ പാട്ട് പാടിയത്. എന്നാല്‍ ഈ പാട്ട് പാടാന്‍ സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാനും വിനീത് ശ്രീനിവാസനും ആദ്യം സമീപിച്ചത് നടി മഞ്ജു വാര്യരെയായിരുന്നു. അമൃത ടിവിയിലെ റിയാലിറ്റി ഷോയിലെത്തിയപ്പോള്‍ മഞ്ജുവാണ് ആ കഥ ഓര്‍ത്തെടുത്തത്.

”ഷാന് ഓര്‍മയുണ്ടോ? വടക്കന്‍ സെല്‍ഫിയിലെ ഒരു പാട്ട് പാടാന്‍ എന്നെ വിളിച്ചിരുന്നു. അതെനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. റെക്കോര്‍ഡിങ് ഒക്കെ നടന്നു. പാട്ട് ഭയങ്കര ഹിറ്റുമായി” എന്ന് മഞ്ജു വാര്യര്‍ പറയുകയായിരുന്നു. പിന്നാലെ ഷാന്‍ വിശദീകരണവുമായെത്തി. ”മഞ്ജു ചേച്ചി മുങ്ങിയതാണ്. കൈക്കോട്ടും കണ്ടിട്ടില്ല എന്ന പാട്ടായിരുന്നു. ചര്‍ച്ചയില്‍ ഇത് മഞ്ജു ചേച്ചിയെ കൊണ്ട് പാടിച്ചാല്‍ അടിപൊളിയായിരിക്കും എന്നൊരു അഭിപ്രായം വന്നു. വിനീത് വിളിക്കുകയും ചെയ്തു” എന്നാണ് ഷാന്‍ പറഞ്ഞത്.

”വിനീത് വിളിച്ചിരുന്നു. എനിക്കതില്‍ വേഷവും കൂടെ ഉണ്ടെങ്കില്‍ പാടാമെന്ന് പറഞ്ഞു. ചുമ്മാ പറഞ്ഞതാണ്. അവരത് വേണ്ടാന്ന് വച്ചു. എന്നാ വേണ്ടാ എന്ന് പറഞ്ഞുവെന്ന് പോയി” എന്നാണ് തമാശരൂപേണ മഞ്ജു പറയുന്നത്.

”അങ്ങനെ വൈക്കം വിജയലക്ഷ്മി അത് പാടി. പാട്ട് ശ്രദ്ധിക്കപ്പെട്ടു. ഒരു ദിവസം ചെന്നൈയില്‍ പോകാന്‍ എയര്‍പോര്‍ട്ടിലിരിക്കുകയാണ്. ഫോണില്‍ നിന്നും തലയുയര്‍ത്തി നോക്കിയപ്പോള്‍ മഞ്ജു ചേച്ചി നേരെ നടന്നു വരുന്നു. ചേച്ചി എന്നെ നോക്കി കൈ വീശി കാണിക്കുന്നു. ഞാന്‍ എന്നെ തന്നെയാണോ എന്ന് ചുറ്റും നോക്കി. ചേച്ചി എന്റെയടുത്ത് വന്നു. ഷാനേ ഒരു കാര്യം ചോദിച്ചാല്‍ സത്യം പറയണം. വടക്കന്‍ സെല്‍ഫിയില്‍ എന്നെ പാടാന്‍ വിളിച്ച പാട്ട് കൈക്കോട്ടും കണ്ടിട്ടില്ല ആണോ? അതെ എന്ന് ഞാന്‍ പറഞ്ഞു. ശ്ശേ! എന്നായിരുന്നു മറുപടി” എന്നും ഷാന്‍ പറയുന്നു. അതേസമയം പിന്നീട് ആ പാട്ട് പാടാമായിരുന്നുവെന്ന് തോന്നിയെന്നും മഞ്ജു പറയുന്നുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

ഓരോ ദിവസത്തിനുമായാണ് പ്രതിഫലം കിട്ടയത്; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…

23 minutes ago

പഴയ എന്നെ ഇനി തിരിച്ചുകിട്ടില്ല! രഞ്ജിനി ഹരിദാസ്

ജീവിതത്തില്‍ എല്ലാം അല്‍പം സ്ലോ ഡൗണ്‍ ചെയ്യുന്നതില്‍…

26 minutes ago

ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജായി രേണു സുധി

സോഷ്യല്‍ മീഡിയ താരവും മുന്‍ ബിഗ് ബോസ്…

29 minutes ago

സിനിമാ നടിയെ കല്യാണം കഴിക്കുമോ എന്ന് പേടിയുണ്ടായിരുന്നു; ആസിഫ് അലി

ഓണ്‍സ്‌ക്രീന്‍ പ്രകടനങ്ങള്‍ മാത്രമല്ല, ഓഫ് സ്‌ക്രീനിലെ വ്യക്തിത്വവും…

42 minutes ago

‘ഡിപ്രഷന്‍ സ്റ്റാര്‍’ എന്ന വിളിയില്‍ പ്രതികരിച്ച് നിഖില വിമല്‍

മലയാളത്തില്‍ മാത്രമല്ല തമിഴിലും തിളങ്ങി നില്‍ക്കുന്ന നടിമാരിലൊരാളാണ്…

46 minutes ago

ചിലപ്പോള്‍ ഞാന്‍ കരഞ്ഞു പോകും; വികാരഭരിതയായി അഹാന

അഹാന കൃഷ്ണയുടേയും നിമിഷ് രവിയുടേയും വിവാഹത്തിന്റെ സംഗീത്…

48 minutes ago