Categories: latest news

ഷാരൂഖ് ഖാന്റെ സമ്പാദ്യത്തില്‍ വലിയ ഇടിവ്; അറിയാം

ബോളിവുഡിന്റെ രാജാവാണ് ഷാരൂഖ് ഖാന്‍. കുടുംബ പാരമ്പര്യമോ ആള്‍ബലമോ ഇല്ലാതെ സിനിമാലോകത്ത് കടന്നു വന്ന്, ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ താരമായി വളര്‍ന്നു നില്‍ക്കുന്ന ഷാരൂഖ് ഖാന്റെ യാത്ര ആരേയും പ്രചോദിപ്പിക്കുന്നതാണ്. ആരാധകരുടെ സ്നേഹം കൊണ്ടു മാത്രമല്ല, സമ്പത്തിലും ഇന്ത്യയിലെ ഏറ്റവും വലിയ താരമാണ് ഷാരൂഖ് ഖാന്‍.

ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടനാണ് ഷാരൂഖ് ഖാന്‍. അഭിനയത്തിന് പുറമെ നിര്‍മാണത്തിലും കായിക രംഗത്തുമെല്ലാം വലിയ ബിസിനസുകളുണ്ട് ഷാരൂഖ് ഖാന്. ഇതാണ് താരത്തെ അതിസമ്പന്നനാക്കുന്നത്. ഹറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2026 പട്ടികയിലാണ് ഷാരൂഖ് ഖാന്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ താരമായത്. അതേസമയം പോയ വര്‍ഷത്തെ കണക്ക് പ്രകാരം ഷാരൂഖ് ഖാന്റെ സമ്പത്തില്‍ ഗണ്യമായ ഇടിവുണ്ടായിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

നിലവില്‍ ഷാരൂഖ് ഖാന്റെ സ്വത്ത് 10000 കോടി വിലമതിക്കുന്നതാണ്. സിനിമ, പരസ്യം, മറ്റ് ബിസിനസുകള്‍ എന്നിവയില്‍ നിന്നുമാണ് താരം ഈ സ്വത്ത് സമ്പാദിച്ചിരിക്കുന്നത്. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് എന്ന നിര്‍മാണ കമ്പനിയുടേയും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റേയും ഉടമയാണ് ഷാരൂഖ് ഖാന്‍. അതേസമയം പോയ വര്‍ഷം ഷാരൂഖ് ഖാന് 12490 കോടി ആസ്തിയുണ്ടായിരുന്നുവെന്നാണ് ഹറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

29 minutes ago

രേണുവിന്റെ ആരോഗ്യ നിലയെക്കുറിച്ച് തുറന്ന് പറഞ്ഞ് അച്ചന്‍ തങ്കച്ചന്‍

കാന്‍സര്‍ ബാധിതയായ രേണു സുധിയുടെ ആരോ?ഗ്യ സ്ഥിതി…

35 minutes ago

സൈബര്‍ സെല്‍ എന്ന് കേള്‍ക്കുമ്പോള്‍ ചിരി വരും, മഞ്ജു പത്രോസ്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…

40 minutes ago

40 വയസ് ആയാല്‍ എന്താണ് പ്രശ്‌നം? ചോദ്യവുമായി നിവിന്‍ പോളി

പ്രായമാകുന്നതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന് പറയുകയാണ് നടന്‍…

43 minutes ago

അച്ഛനും അമ്മയുമായുള്ള താരതമ്യം ചെയ്യാലാണ് പേടി; തുറന്ന് പറഞ്ഞ് താരം

ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകള്‍ തേജലക്ഷ്മി…

45 minutes ago