Categories: latest news

40 വയസ് ആയാല്‍ എന്താണ് പ്രശ്‌നം? ചോദ്യവുമായി നിവിന്‍ പോളി

പ്രായമാകുന്നതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന് പറയുകയാണ് നടന്‍ നിവിന്‍ പോളി. ‘മുപ്പതുകള്‍ കഴിയുമ്പോള്‍ നമുക്ക് തോന്നും, 40 വയസ് ആകാറായല്ലോ ഇനി എന്ത് ചെയ്യും എന്നൊക്കെ. പക്ഷേ നിങ്ങള്‍ 40ല്‍ എത്തിക്കഴിഞ്ഞാല്‍ അതൊരു വ്യത്യസ്ത അനുഭവമായിരിക്കുമെന്നും നടന്‍ പറഞ്ഞു. മുപ്പതുകള്‍ കഴിയുമ്പോള്‍ നമുക്ക് തോന്നും, അയ്യോ… 40 വയസ് ആകാറായല്ലോ എന്ന്.

ഇനി എന്ത് ചെയ്യും എന്നൊക്കെ. പക്ഷേ നിങ്ങള്‍ 40 എത്തിക്കഴിഞ്ഞാല്‍ അതൊരു വ്യത്യസ്ത അനുഭവമായിരിക്കും. അത് വേറൊരു ഫീലും വേറൊരു ലോകവുമാണ്. കോളജെല്ലാം കഴിഞ്ഞ് ഒരു 20 വര്‍ഷത്തെ നമ്മുടെ ഒരു അനുഭവമുണ്ടല്ലോ. അപ്പോള്‍ നമുക്ക് തനിയെ ഒരു കാരക്ടര്‍ ചേഞ്ച് വരും. ഇത്രയും അനുഭവങ്ങള്‍ നമുക്കുണ്ട്, ഇത്രയും പോസിറ്റീവ് കാര്യങ്ങള്‍ നടന്നു ഇത്രയും നെ?ഗറ്റീവ് കാര്യങ്ങള്‍ നടന്നു.

ഇത്രയും സുഹൃത്തുക്കള്‍ നമ്മുടെ ജീവിതത്തിലേക്ക് വന്നു, ഇത്രയും സുഹൃത്തുക്കള്‍ നമ്മുടെ ജീവിതത്തില്‍ നിന്ന് പോയി. അങ്ങനെ വ്യക്തിപരമായി പല കാര്യങ്ങളും നമ്മള്‍ എക്‌സ്പീരിയന്‍സ് ചെയ്യും. അപ്പോള്‍ നമ്മള്‍ ചിന്തിക്കും, ആ സമയത്ത് നമ്മുടെ മാതാപിതാക്കള്‍ എങ്ങനെയായിരുന്നു എന്നൊക്കെ. അതെല്ലാം മനസിലാക്കാന്‍ ഒരു സമയം വരും. എല്ലാവരും ഈ ഒരു ഘട്ടം കടന്നു പോയേ മതിയാകൂ.

ഒരു 15- 20 വര്‍ഷത്തെ അനുഭവങ്ങളുമായി നമ്മള്‍ പുതിയൊരു കാരക്ടറിലേക്ക് കടക്കുന്നു. നമ്മുടെ തന്നെ പുതിയൊരു വേര്‍ഷന്‍ നമുക്ക് കാണാന്‍ കഴിയും. അത് ഞാനിപ്പോള്‍ ആസ്വദിക്കുകയാണ്, വളരെ നല്ലൊരു അനുഭവമാണത്. നമ്മള്‍ മാത്രമല്ല, നമ്മുടെ സുഹൃത്തുക്കളുമൊക്കെ ഈ ഒരു സോണില്‍ തന്നെയായിരിക്കും. 40 വയസാകുമ്പോള്‍ എന്ത് ചെയ്യും എന്നൊരു ചിന്ത എല്ലാവര്‍ക്കുമുണ്ടാകും.

നിനക്ക് 40 വയസ് ആകാന്‍ പോകുവാണല്ലേ എന്ന് എല്ലാവരും ചോദിക്കും. 40 വയസ് ആയാല്‍ എന്താണ് പ്രശ്‌നം എന്ന് മാത്രം നമുക്ക് അറിയത്തില്ല. ഇപ്പോള്‍ അടുത്തിടെ ഞങ്ങള്‍ സുഹൃത്തുക്കള്‍ എല്ലാവരും ചേര്‍ന്നൊരു ട്രിപ്പ് പോയി. എല്ലാവരും സംസാരിച്ചത് ഇതിനെക്കുറിച്ചായിരുന്നു. പത്തിരുപത് വര്‍ഷം, നമ്മള്‍ ജോലി ചെയ്ത് കുടുംബം ഓടിച്ച്, എല്ലാം ചെയ്ത്. അതില്‍ നല്ലതും ചീത്തയുമൊക്കെയുണ്ടാകും.

ഇപ്പോള്‍ നമുക്കൊരു പത്ത് വര്‍ഷമുണ്ട്, എല്ലാ കാര്യങ്ങളും ശരിയായി ചെയ്യാന്‍. അതൊരു 50 വയസിന് ശേഷമായിരിക്കും എന്ന് എല്ലാവരും പറയും. അപ്പോള്‍ സന്തോഷമായി ഇരിക്കാം. പക്ഷേ 50 വയസ് കഴിയുമ്പോള്‍ നമുക്ക് വേറെ കാര്യങ്ങളായിരിക്കും വരുന്നത്. ഞാന്‍ എന്റെ ഈ യാത്രയില്‍ നിന്ന് പഠിച്ച ഒരു കാര്യം എന്താണെന്നു വച്ചാല്‍, കാര്‍, പണം ഇതൊന്നും ഒരുപാട് സമ്പാദിക്കുന്നതിലല്ല, സന്തോഷവും സമാധാനവുമാണ് ഏറ്റവും വലിയ കാര്യം എന്നാണ്.

ജോയൽ മാത്യൂസ്

Recent Posts

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

39 minutes ago

രേണുവിന്റെ ആരോഗ്യ നിലയെക്കുറിച്ച് തുറന്ന് പറഞ്ഞ് അച്ചന്‍ തങ്കച്ചന്‍

കാന്‍സര്‍ ബാധിതയായ രേണു സുധിയുടെ ആരോ?ഗ്യ സ്ഥിതി…

46 minutes ago

സൈബര്‍ സെല്‍ എന്ന് കേള്‍ക്കുമ്പോള്‍ ചിരി വരും, മഞ്ജു പത്രോസ്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…

50 minutes ago

അച്ഛനും അമ്മയുമായുള്ള താരതമ്യം ചെയ്യാലാണ് പേടി; തുറന്ന് പറഞ്ഞ് താരം

ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകള്‍ തേജലക്ഷ്മി…

55 minutes ago

മകളുടെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് മനോജ് കെ ജയന്‍

മലയാളികളുടെ പ്രിയപ്പെട്ട നടന്‍മാരിലൊരാളാണ് മനോജ് കെ ജയന്‍.…

59 minutes ago