സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ മഞ്ജു പത്രോസ് സമൂഹ മാധ്യമങ്ങളിലും സജീവമാണ്. തന്നെ ഏറെ വേദനിപ്പിച്ച ഒരു സംഭവത്തെക്കുറിച്ചാണ് മഞ്ജു പത്രോസ് പുതിയ ഒരഭിമുഖത്തില്‍ തുറന്നു പറയുന്നത്. തന്റെ ഒരു വീഡിയോയ്ക്കു താഴെ പ്രത്യക്ഷപ്പെട്ട കമന്റും അതേത്തുടര്‍ന്ന് സൈബര്‍ സെല്ലില്‍ കേസ് കൊടുക്കാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവവുമാണ് മഞ്ജു സംസാരിക്കുന്നത്.
”ഒരു കമന്റ്… അത് താങ്ങാന്‍ പറ്റിയില്ല. ശരീരത്തില്‍ ആരോ ചെളിവെള്ളം കോരി ഒഴിച്ചത് പോലെ തോന്നി. അയാളോട് ക്ഷമിക്കാന്‍ മനസ് വന്നില്ല. പോലീസ് സ്റ്റേഷനില്‍ പോയി പരാതിപ്പെട്ടു. അവര്‍ അന്വേഷിച്ച് ആളെ പിടിച്ചു. ഫോര്‍ട്ട് കൊച്ചിയിലുള്ള ഒരുത്തനായിരുന്നു. ചേച്ചി എന്നോട് ക്ഷമിക്കണം, കള്ള് കുടിച്ച് ഇരുന്നപ്പോള്‍ ചെയ്തതാണ് എന്നൊക്കെ പറഞ്ഞു. കോംപ്രമൈസിന് ഞാന്‍ തയ്യാറായില്ല. കേസാക്കാന്‍ പോലീസുകാരോട് പറഞ്ഞു. നമ്മള്‍ വിചാരിക്കും രണ്ട് മാസത്തിനകം കേസ് തീരുമെന്നൊക്കെ. അയാള്‍ക്ക് മാതൃകാപരമായ ശിക്ഷ കിട്ടും എന്നൊക്കെയാണ്. കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയിലേക്ക് പോയി. നാല് കൊല്ലത്തിനുശേഷം അടുത്തിടെ ആ കേസ് വിളിച്ചിരിക്കുകയാണ്. ഞാന്‍ ആ വ്യക്തിയുടെ പേരടക്കം എല്ലാം മറന്നു. ഇതൊന്നും ഓര്‍ത്ത് വെച്ച് നടക്കുകയല്ലല്ലോ. ഇപ്പോഴും വിധിയായില്ല. ഞാന്‍ ചാവുമ്പോഴേക്കും വിധിയാകുമായിരിക്കും.
അടുത്തിടെ സൈബര്‍ സെല്ലില്‍ വേറൊരു കേസ് ഞാന്‍ കൊടുത്തു. ശരീര ഭാഗങ്ങള്‍ വലുതായി കാണിച്ച് സ്ലോമോഷനിലുള്ള വീഡിയോ പ്രചരിപ്പിച്ചിരിക്കുന്നു. അവിടെ നിന്നും ഒരു അനക്കവും ഇല്ല. ഞാന്‍ വിളിച്ച് അന്വേഷിച്ചു. കര്‍ണാടക-തമിഴ്‌നാട് ബോഡറിലുള്ള ഐപി അഡ്രസാണ്. അവിടെ വരെ പോയി ആളെ പിടിക്കണമെങ്കില്‍ അതിന്റേതായ ചിലവുണ്ട് എന്നാണ് സൈബര്‍ സെല്ലില്‍ നിന്നും ലഭിച്ച മറുപടി. ആര്‍ക്കും ആരെയും എന്തും പറയാം. സൈബര്‍ സെല്ലിന് ചിലവിന് പൈസയില്ലാത്തതുകൊണ്ട് പിടിക്കാന്‍ വരില്ല. അല്ലെങ്കില്‍ സ്വാധീനം വേണം. സാധാരണക്കാരന്‍ സഹിച്ച് ജീവിക്കണം. ഞാന്‍ മടുത്തു. സൈബര്‍ സെല്ലെന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ ചിരിവരും”, എന്നാണ് മഞ്ജു പത്രോസ് അഭിമുഖത്തില്‍ പറയുന്നത്.
കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ എത്തി…
കാന്‍സര്‍ ബാധിതയായ രേണു സുധിയുടെ ആരോ?ഗ്യ സ്ഥിതി…
പ്രായമാകുന്നതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന് പറയുകയാണ് നടന്‍…
ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകള്‍ തേജലക്ഷ്മി…
മലയാളികളുടെ പ്രിയപ്പെട്ട നടന്‍മാരിലൊരാളാണ് മനോജ് കെ ജയന്‍.…