Categories: latest news

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ നടി ശ്രുതി ഹാസന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നാല്പതുകളിലേക്ക് കടന്ന താരത്തിന് ബയോളോജിക്കലായി കുഞ്ഞു വേണമെന്നുണ്ടത്രേ. ഇതിനായി വൈദ്യശുപാര്‍ശ തേടുകയും ചെയ്തിരുന്നുവെന്നാണ് ശ്രുതി ഹാസന്‍ പറയുന്നത്. സോഹ അലിഖാന് നല്‍കിയ അഭിമുഖത്തിലാണ് താരം ഈ ആഗ്രഹം പറയുന്നത്.

മാതൃത്വത്തിനെ കുറിച്ചും, സ്ത്രീകള്‍ അനുഭവിക്കുന്ന ഹോര്‍മോണല്‍ പ്രശ്‌നങ്ങളെ കുറിച്ചും, ആര്‍ത്തവ വേദനകളെ കുറിച്ചുമെല്ലാം ശ്രുതി ഹാസന്‍ ഈ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. കൗമാര പ്രായം മുതല്‍ അനുഭവിച്ച് വരുന്ന പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം എന്ന ആരോഗ്യപ്രശ്‌നത്തെ കുറിച്ച് താരം വ്യക്തമായി പറയുകയുണ്ടായി. ലോക്ക്ഡൗണ്‍ കാലഘട്ടത്തിലാണത്രെ ഈ രോഗാവസ്ഥയെ കുറിച്ച് ശ്രുതി ഹാസന്‍ ആദ്യമായി സംസാരിക്കുന്നത്.

പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം ചെറുപ്പം മുതല്‍ പിന്തുടരുന്നതിനാല്‍, ഗര്‍ഭം ധരിക്കുവാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമെന്ന് പതിനാല് വയസ്സ് മുതല്‍ കേള്‍ക്കുന്ന കാര്യമാണെന്ന് താരം പറഞ്ഞു. അത് കൊണ്ട് തന്നെ ബയോളോജിക്കലായി ഗര്‍ഭം ധരിക്കുവാനുള്ള സാധ്യത തനിക്കില്ലെന്നാണ് വര്‍ഷങ്ങളായി ധരിച്ചു വെച്ചിരുന്നത്. പക്ഷേ തന്റെ ഗൈനക്കോളജിസ്റ്റ് ഡോ.ദ്രുപ്തിയോട് സംസാരിച്ചപ്പോള്‍ അതിനായി നിരവധി മാര്‍ഗങ്ങള്‍ ഉണ്ടെന്ന് താരത്തിന് മനസ്സിലായി. താന്‍ എപ്പോള്‍ തയ്യാറാകുന്നോ അപ്പോള്‍ നോക്കാം എന്നാണത്രെ ഡോക്ടര്‍ പറഞ്ഞത്. ഡോക്ടറോട് സംസാരിച്ചപ്പോള്‍ അക്കാര്യത്തെ കുറിച്ചുള്ള തന്റെ തെറ്റായ ധാരണകള്‍ മാറിയെന്ന് താരം പറഞ്ഞു.

അണ്ഡം ശീതികരിച്ച് സൂക്ഷിക്കുവാനുള്ള മാര്‍ഗങ്ങള്‍ നോക്കിയിരുന്നെന്നും ശ്രുതി ഹാസന്‍ പറഞ്ഞു. എന്നാല്‍ സ്വാഭാവികമായി ഗര്‍ഭം ധരിക്കുവാന്‍ സാധിക്കുമെങ്കില്‍ ആ വഴിയായിരിക്കും താരം സ്വീകരിക്കുക. ഒരു കുട്ടിയെ ദത്തെടുക്കാന്‍ പോലും തയ്യാറാണെന്നും അമ്മയാവാന്‍ അതിയായി ആഗ്രഹിക്കുന്നുവെന്നും നടി പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

1 hour ago

ബോസില്‍ നിന്നും ആകെ കിട്ടിയത് എത്ര; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

1 hour ago

ഞാനാണ് ആദ്യം മരിക്കുന്നതെങ്കില്‍ 10 മിനിറ്റ് കഴിയുമ്പോള്‍ മഞ്ജുവിനെയും ഒപ്പം കൊണ്ടുപോകും: സിമി

മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

1 hour ago

രാധയുമായുള്ള പ്രശ്‌നത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് അംബിക

കഴിഞ്ഞ ദിവസമാണ് നടി അംബികയ്‌ക്കെതിരെ സഹോദരി രാധ…

1 hour ago

ആ കമന്റ് ദേഹത്ത് ചെളിവെള്ളം കോരി ഒഴിച്ചത് പോലെ; മഞ്ജു പത്രോസ്

സോഷ്യല്‍ മീഡിയയിലൂടെ നേരിട്ട അധിക്ഷേപങ്ങള്‍ക്കെതിരെ നടത്തിയ നിയമ…

1 hour ago