സോഷ്യല്‍ മീഡിയയിലൂടെ നേരിട്ട അധിക്ഷേപങ്ങള്‍ക്കെതിരെ നടത്തിയ നിയമ പോരാട്ടങ്ങളെക്കുറിച്ച് നടി മഞ്ജു പത്രോസ്. തന്റെ വിഡിയോയ്ക്ക് താഴെ വന്നൊരു കമന്റിനെതിരെ സൈബര്‍ സെല്ലിനെതിരെ പരാതി നല്‍കിയപ്പോഴുണ്ടായ അനുഭവമാണ് മഞ്ജു പത്രോസ് തുറന്നു പറയുന്നത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു മനസ് തുറന്നത്.
‘ഒരുത്തന്‍ വന്ന് ഒരു കമന്റിട്ടു. എനിക്കത് താങ്ങാന്‍ പറ്റിയില്ല. എന്റെ ദേഹത്തേക്ക് ചെളി വെള്ളം കോരിയൊഴിക്കുന്നത് പോലെയാണ് തോന്നിയത്. എനിക്കത് സഹിക്കാനേ പറ്റിയില്ല. ഞാന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു. അവര്‍ അന്വേഷിച്ചു. ആളെ പിടിച്ചു. ഫോര്‍ട്ടു കൊച്ചിയിലുള്ള, ഒരു പണിയുമില്ലാത്തവനായിരുന്നു. അവന്‍ വന്നു. ചേച്ചി എന്നോട് ക്ഷമിക്കണം, കള്ളു കുടിച്ചിരിക്കുമ്പോള്‍ ചെയ്തതാണെന്ന് പറഞ്ഞു. കോംപ്രമൈസിന് പോകണമോ എന്ന് പൊലീസ് ചോദിച്ചു. ഇല്ല, കേസാക്കണം എന്ന് ഞാന്‍ പറഞ്ഞു” മഞ്ജു പത്രോസ് പറയുന്നു.
സ്വാഭാവികമായി നമ്മള്‍ വിചാരിക്കുക രണ്ട് മാസത്തിനുള്ളില്‍ കേസ് തീരുന്നു, മാതൃകപരമായ ശിക്ഷ കൊടുക്കുന്നു, പൊതുസമൂഹത്തിന് കാണിച്ചു കൊടുക്കുന്നു എന്നാണ്. കേസ് രജിസ്റ്റര്‍ ചെയ്തു, കോടതിയിലേക്ക് പോയി. അത് കഴിഞ്ഞ് ഞാന്‍ തിരികെ ജോലിത്തിരക്കിലേക്ക് പോയി. നാല് കൊല്ലം കഴിഞ്ഞ്, ആറ് മാസം മുമ്പ് ആ കേസ് വിളിച്ചിരിക്കുകയാണ്. ആളുടെ പേര് വരെ മറന്നു പോയി. ജീവിതത്തില്‍ പ്രധാനപ്പെട്ട എന്തെല്ലാം നടക്കുന്നു. നീണ്ട വാദ പ്രതിവാദങ്ങള്‍ നടന്നു. പക്ഷെ വിധിയായിട്ടില്ല. ഞാന്‍ ചാകുമ്പോഴേക്കും വിധിയാകുമായിരിക്കും” എന്നും മഞ്ജു പത്രോസ് പറയുന്നു.
തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…
വിവാഹ വാര്‍ഷിക ദിനത്തില്‍ 30 വര്‍ഷം ഒന്നിച്ചു…
തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…
മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…
മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…
കഴിഞ്ഞ ദിവസമാണ് നടി അംബികയ്‌ക്കെതിരെ സഹോദരി രാധ…