Categories: latest news

രാധയുമായുള്ള പ്രശ്‌നത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് അംബിക

കഴിഞ്ഞ ദിവസമാണ് നടി അംബികയ്‌ക്കെതിരെ സഹോദരി രാധ സാമ്പത്തിക തട്ടിപ്പ് പരാതി നല്‍കിയത്. അഞ്ചു ചെക്കുകളിലായി 46 കോടി രൂപ അംബിക തട്ടിയെടുത്തെന്നാണ് രാധ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന തങ്ങളുടെ കുടുംബം ഇങ്ങനെ ആകാന്‍ കാരണം പണം മാത്രമാണെന്ന് പറയുകയാണ് നടി അംബിക ഇപ്പോള്‍.

രാധയുടെ പരാതിക്ക് പിന്നാലെ വൗ തമിഴ എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു നടി. വികാരാധീനയായാണ് അംബിക തനിക്കുമേല്‍ ഉയര്‍ന്ന ആരോപണങ്ങളോട് പ്രതികരിച്ചത്. ‘എആര്‍എസ് ഗാര്‍ഡന്‍ എന്റെ ജീവനാണ്. ഞങ്ങളൊരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് അത്. അംബിക രാധ സരസമ്മ (എആര്‍എസ്) അങ്ങനെയാണ് അതുണ്ടായത്.

എആര്‍എസ് ?ഗാര്‍ഡന്‍ എന്റെ അഭിമാനമാണ്, എന്റെ സ്വത്താണ്, എന്റെ ജീവനാണ്. ഒരൊറ്റ കാര്യം വ്യക്തമാക്കാം, എആര്‍എസ് ?ഗാര്‍ഡന്‍ എന്ന ഞങ്ങളുടെ പ്രോപ്പര്‍ട്ടി വില്‍ക്കുന്നില്ല. കുറച്ചുനാള്‍ മുന്‍പ് ഞാന്‍ അവിടെ ചെന്നപ്പോള്‍ കണ്ട കാര്യമാണ്. എആര്‍എസ് ഗാര്‍ഡന്‍ എന്ന പേര് മാറ്റി അവിടെ വേറൊരു ബോര്‍ഡ് വച്ചിരിക്കുന്നു. എആര്‍എസ് ?ഗാര്‍ഡന്‍ ഇരിക്കുന്ന സ്ഥലത്ത് വേറെ എന്ത് ബോര്‍ഡ് വച്ചാലും അത് എആര്‍എസ് ഗാര്‍ഡന്‍ തന്നെയാണ്.

അതിന്റെ പേരില്‍ കുറച്ച് നിയമപ്രശ്‌നങ്ങളുണ്ടിപ്പോള്‍. കേടതി പരിഗണനയില്‍ നില്‍ക്കുന്ന കാര്യമായതിനാല്‍ ഇപ്പോള്‍ ഈ വിഷയത്തെ കുറിച്ച് എനിക്കൊന്നും പറയാന്‍ സാധിക്കില്ല. മറ്റൊരു കാര്യം എന്താണെന്നു വച്ചാല്‍ കുടുംബത്തിനുള്ളില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ പുറത്തു പറയാന്‍ താല്പര്യമുള്ള ആളല്ല ഞാന്‍. കോടതിയില്‍ നിന്നും പൊലീസ് സ്റ്റേഷനില്‍ നിന്നും എന്നോട് കാര്യങ്ങള്‍ തിരക്കിയതിന് ശേഷം നിങ്ങളോട് ബാക്കി കാര്യങ്ങള്‍ ഞാന്‍ പറയാം.

ഒരു കാര്യം ഒന്നു കൂടി ഉറപ്പിച്ച് പറയാം, എആര്‍എസ് ?ഗാര്‍ഡന്‍ വില്ക്കാന്‍ ഉദ്ദേശിക്കുന്നില്ല. നിയമപ്രശ്‌നങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അത് ക്ലിയറായതിന് ശേഷം ബാക്കി കാര്യങ്ങള്‍ ഞാന്‍ പറയാം. എആര്‍എസ് ഗാര്‍ഡന്‍ എന്ന പേര് മാറ്റി മറ്റൊരു പേര് വച്ചതു പോലും എനിക്ക് താങ്ങാനാകാത്ത കാര്യമാണ്. തമിഴ് ഇന്‍ഡസ്ട്രിയിലുള്ള എല്ലാവര്‍ക്കുമറിയാം. എആര്‍എസ് ഗാര്‍ഡന്‍ ഉണ്ടാക്കിയതില്‍ പ്രധാനി ഞാന്‍ ആണെന്ന്.

ഞാനെപ്പോഴും വളരെ ജോളിയായി ഇരിക്കുന്ന ആളാണ്, പക്ഷേ ചില സമയങ്ങളില്‍ ഇമോഷണലായി പോകും. അതാണ് ഞാന്‍ പറഞ്ഞത് ഈ ലോകത്ത് എല്ലാത്തിനും കാരണം പണമാണെന്ന്. ആദ്യമൊക്കെ ഞാന്‍ വിചാരിച്ചിരുന്നത് നമ്മുടെ കുടുംബവും അതിനുള്ളിലെ ബന്ധങ്ങളും മാത്രം മതി എന്ത് കാര്യവും നേരിടാന്‍ എന്നാണ്. ഇപ്പോള്‍ അങ്ങനെയൊരു ചിന്ത എന്റെ ഡിക്ഷണറിയില്‍ പോലുമില്ല. ഫാമിലിയിലെ എഫ്, എ, എം, ഐ, എല്‍, വൈ… എല്ലാ അക്ഷരങ്ങളും തനിച്ചാണ്.

എല്ലാം തനിയെ പോയിക്കൊണ്ടിരിക്കുന്നു. പണം ആണ് എല്ലാം. ആ രീതിയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. നന്ദി, സെന്റിമെന്റ്‌സ്, കോംപ്രമൈസ് ഇതെല്ലാം നമ്മുടെ ജീവിതത്തില്‍ നിന്ന് പോയിക്കൊണ്ടിരിക്കുന്നു. ഇതിനപ്പുറം ഞാന്‍ ഒന്നും പറയാന്‍ ആ?ഗ്രഹിക്കുന്നില്ല. ഇങ്ങനെ വന്നിരുന്ന് പറയാന്‍ എനിക്കൊട്ടും താല്പര്യമില്ല എന്നും താരം പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

45 minutes ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

51 minutes ago

ബോസില്‍ നിന്നും ആകെ കിട്ടിയത് എത്ര; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

54 minutes ago

ഞാനാണ് ആദ്യം മരിക്കുന്നതെങ്കില്‍ 10 മിനിറ്റ് കഴിയുമ്പോള്‍ മഞ്ജുവിനെയും ഒപ്പം കൊണ്ടുപോകും: സിമി

മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

57 minutes ago

ആ കമന്റ് ദേഹത്ത് ചെളിവെള്ളം കോരി ഒഴിച്ചത് പോലെ; മഞ്ജു പത്രോസ്

സോഷ്യല്‍ മീഡിയയിലൂടെ നേരിട്ട അധിക്ഷേപങ്ങള്‍ക്കെതിരെ നടത്തിയ നിയമ…

1 hour ago