‘പ്രേമം’ എന്ന സിനിമ നിവിന്‍ പോളിയുടെ കരിയറില്‍ ഉണ്ടാക്കിയ മാറ്റം ചെറുതല്ല. ചിത്രം നേടിയ വലിയ വിജയത്തിന് പിന്നാലെ അതേ തരത്തിലുള്ള റൊമാന്റിക്, ബോയ് നെക്സ്റ്റ് ഡോര്‍ കഥാപാത്രങ്ങളുമായി മുന്നോട്ടുപോകാമായിരുന്നെങ്കിലും നിവിന്‍ മറ്റൊരു വഴി തിരഞ്ഞെടുത്തു. എന്തുകൊണ്ടാണ് അത്തരമൊരു തീരുമാനം എടുത്തതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം.എന്ഡിടിവിക്ക്നല്കിയഅഭിമുഖത്തിലാണ്താരംഈകാര്യങ്ങള്വ്യക്തമാക്കിയത്
കരിയറിന്റെ തുടക്കത്തില്‍ കൂടുതലും പ്രേക്ഷകര്‍ക്ക് എളുപ്പം കണക്ട് ചെയ്യാവുന്ന ബോയ് നെക്സ്റ്റ് ഡോര്‍ കഥാപാത്രങ്ങളും റൊമാന്റിക്, ഹ്യൂമറസ് വേഷങ്ങളുമായിരുന്നു നിവിന്‍ ചെയ്തത്. ‘പ്രേമം’ ഈ ഇമേജിന് കൂടുതല്‍ ശക്തി നല്‍കുകയും ചെയ്തു. എന്നാല്‍ അതിന് പിന്നാലെ ഒരേ തരത്തിലുള്ള കഥാപാത്രങ്ങളില്‍ തുടരുന്നതിനു പകരം വ്യത്യസ്തമായ വേഷങ്ങള്‍ പരീക്ഷിക്കണമെന്നായിരുന്നു താരത്തിന്റെ തീരുമാനം.
‘പ്രേമ’ത്തിന് ശേഷം വീണ്ടും റൊമാന്റിക് കോമഡി സിനിമകള്‍ ചെയ്യുന്നത് എളുപ്പമായിരുന്നുവെന്ന് നിവിന്‍ പറയുന്നു. എന്നാല്‍ ആ ചിത്രം തനിക്ക് മുന്നില്‍ ഒരു മാനദണ്ഡം സ്ഥാപിച്ചിരുന്നു. അതിനേക്കാള്‍ മികച്ചതോ വ്യത്യസ്തമോ ആയൊരു സിനിമയ്ക്കായി തിരയുകയായിരുന്നു. അതുകൊണ്ടാണ് കൂടുതല്‍ ഗൗരവമുള്ളതും പ്രകടനത്തിന് പ്രാധാന്യമുള്ളതുമായ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചതെന്നും താരം വ്യക്തമാക്കി.
കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…
സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…
അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ…
നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…