Categories: latest news

ഭൂമിയില്‍ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമാണ്; ഷൈന്‍

പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക് തോന്നുന്നില്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. തന്റെ പുതിയ ചിത്രമായ ‘ധൂമകേതു’വിന്റെ പ്രൊമോഷന്റെ ഭാ?ഗമായി ഫ്‌ലവേഴ്‌സ് കോമഡി എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു നടന്‍. ‘പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം ശരിക്കുമുള്ള സ്‌നേഹമാണെന്ന് എനിക്ക് തോന്നുന്നില്ല.

ഒരാളെ കൊണ്ടുവന്ന് കൂട്ടിലിട്ടാല്‍, അല്ലെങ്കില്‍ അവന്റെ ഇഷ്ടത്തിന് വളര്‍ത്തി അതിന് ഭക്ഷണം കൊടുക്കുന്നതു കൊണ്ട് എങ്ങനെയാണ് പെറ്റ് ലവേഴ്‌സ് ആവുക. ഒരാള്‍ അവരെ അവരുടെ സ്വാതന്ത്ര്യത്തിന് വിടുമ്പോഴാണല്ലോ പെറ്റ് ലവേഴ്‌സ് ആകുന്നത്. ഈ പട്ടിയും ഇക്കണ്ട മൃഗങ്ങളുമൊക്കെ ജനിച്ചു വളര്‍ന്നത് ഇവര്‍ കാരണമല്ലല്ലോ.

നമുക്കെന്താണ്, എപ്പോഴും അടിമയാക്കി വയ്ക്കാനും കൂടെ സ്‌നേഹിക്കാനും നമ്മളെ തിരിച്ചൊന്നും പറയാതിരിക്കാനും നമുക്കു വേണ്ടി ജീവിച്ചു കൊണ്ടിരിക്കുന്നു എന്ന് പറയാനും വേണ്ടി ഒരു ജീവി വേണം. അതിന് വേണ്ടിയിട്ടാണ്. ചിലപ്പോള്‍ അവര്‍ തെറ്റിദ്ധരിക്കപ്പെട്ടതായിരിക്കും. ഇവര്‍ നമ്മളെ രക്ഷിക്കുവാണെന്ന് പറഞ്ഞിട്ട് ഒരു ആമയെ കൊണ്ടുവന്ന് ഒരു ചെറിയ പാത്രത്തിലെ വെള്ളത്തില്‍ ഇട്ടാല്‍ അത് സ്വതന്ത്രയാണോ ?.

വലിയൊരു സ്ഥലത്ത് ഒരു കുത്ത് കുത്തിയിട്ട് നീ ഇവിടെ സ്വതന്ത്രമായി ജീവിച്ചോ എന്ന് പറയുന്ന പോലത്തെ അവസ്ഥയാണത്. അതിനെ ഒരിക്കലും സ്‌നേഹം എന്ന് പറയാന്‍ പറ്റില്ല. ചിലപ്പോള്‍ അവര്‍ക്കത് സ്‌നേഹമായിട്ടായിരിക്കാം തോന്നുന്നത്. ബോണ്‍സായ് ചെടികളെ തന്നെ അതിന്റെ സ്വാതന്ത്ര്യത്തില്‍ വിടുന്നില്ല എന്ന കാര്യം നമുക്കറിയാം.

ചിലര്‍ പറയുന്ന കേള്‍ക്കാം, പട്ടിയെയും പൂച്ചയെയുമൊക്കെ നമ്മള്‍ വളര്‍ത്തിയാല്‍ മാത്രമേ അവര്‍ക്ക് ജീവിക്കാന്‍ പറ്റൂ, അല്ലെങ്കില്‍ ജീവിക്കാന്‍ പറ്റില്ലെന്ന്. അവര്‍ക്ക് ഭക്ഷണം എവിടുന്നാ കിട്ടുന്നേ എന്ന്. ഇക്കണ്ട ജീവികളും ജീവജാലങ്ങളുമൊക്കെ ഉണ്ടാകുന്നത് നമ്മള്‍ ഭക്ഷണം കൊടുത്തിട്ടല്ലേ.

ഭൂമിയില്‍ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമേ ഉള്ളൂ. അഞ്ച് പൈസ ചെലവില്ലാതെയാണ് ബാക്കിയെല്ലാ മൃ?ഗങ്ങളും ജീവിക്കുന്നത്. നമുക്കൊരു ദിവസം ജീവിക്കണമെങ്കില്‍ എന്തോരം ചെലവാ. ഇത്രയും മണ്ടത്തരത്തിലും മണ്ടന്‍മാരായും ജീവിക്കുന്നത് മനുഷ്യന്‍ മാത്രമാണ്’. – ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

49 minutes ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

54 minutes ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

58 minutes ago

അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ

കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…

1 hour ago

മുടി പിന്നിയിടുമ്പോള്‍ സ്ത്രീകളെ കാണാന്‍ നല്ല ഭംഗിയാണ്, നാനി

'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…

1 hour ago

ഇനിയൊരു കീമോ താങ്ങില്ല, രേണുവിന്റെ അവസ്ഥ ഗുരുതരം

രേണു സുധിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് സുഹൃത്തും റിയാലിറ്റി ഷോ…

2 hours ago