കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും ജ്യോതികയും തങ്ങളുടെ 20-ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. പരമ്പരാഗത ക്രിസ്ത്യന്‍ രീതിയിലുള്ള ചടങ്ങില്‍ ഇരുവരും വിവാഹ പ്രതിജ്ഞ വീണ്ടും ചൊല്ലി. ഇതിന്റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
താരദമ്പതികള്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞതോടെ അവരുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ചുള്ള പഴയ വിഡിയോകളും ആരാധകര്‍ കുത്തിപ്പൊക്കിയിരിക്കുകയാണ്. 2008 ല്‍ പുറത്തിറങ്ങിയ ‘വാരണം ആയിരം’ എന്ന സിനിമയില്‍ സൂര്യയ്ക്കൊപ്പം പ്രവര്‍ത്തിച്ചതിന്റെ ഓര്‍മകള്‍ പങ്കുവെയ്ക്കുന്ന സമീറ റെഡ്ഡിയുടെ ഒരു വിഡിയോയും ഇത്തരത്തില്‍ വൈറലാവുകയാണ്.
‘വാരണം ആയിരം’ ഷൂട്ടിങ് സമയത്ത് ജ്യോതിക ഗര്‍ഭിണിയായിരിന്നുവെന്നും ആ സമയം സൂര്യ എത്ര സന്തോഷവാന്‍ ആയിരുന്നവെന്നുമാണ് സമീറ പറയുന്നത്. കുഞ്ഞിനുള്ള വസ്ത്രങ്ങള്‍ വാങ്ങാന്‍ സൂര്യയ്ക്കൊപ്പം പോയതും സമീറ പറയുന്നുണ്ട്. ‘ജ്യോതിക ഗര്‍ഭിണിയായിരുന്നു. സൂര്യ കുഞ്ഞിന് വസ്ത്രങ്ങള്‍ വാങ്ങാനുള്ള തിടുക്കത്തിലും. ഞാന്‍ അന്ന് ഒരു അമ്മയായിരുന്നു.
അദ്ദേഹം ഒരു അച്ഛനാകാന്‍ പോകുന്നതില്‍ എത്ര സന്തോഷവാനാണ് എന്ന് പ്രകടമായിരുന്നു. അത് വളരെ ക്യൂട്ട് ആയിരുന്നു. ഞങ്ങള്‍ ഒരുമിച്ച് ജനിക്കാന്‍ പോകുന്ന കുഞ്ഞിനായി ഒരുപാട് ഒരുപാട് ഷോപ്പിങ് നടത്തി. അദ്ദേഹം എത്ര ആവേശത്തിലായിരുന്നുവെന്ന് അന്ന് കാണാന്‍ കഴിഞ്ഞു. മനോഹരമായ ഒരു അനുഭവം ആയിരുന്നു അത്’. -സമീറ റെഡ്ഡി വിഡിയോയില്‍ പറഞ്ഞു.
2008 ലാണ് ഗൗതം വാസുദേവ് ??മേനോന് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘വാരണം ആയിരം’ പുറത്തിറങ്ങിയത്. സിമ്രാന്, സമീറ റെഡ്ഡി, രമ്യ എന്നിവര്‍ക്കൊപ്പം സൂര്യ അച്ഛനും മകനുമായി ഇരട്ട വേഷങ്ങളിലാണ് ചിത്രത്തില്‍ അഭിനയിച്ചത്.
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…
താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി.…
ഒരു കല്യാണം, അതിനുശേഷം സംഭവിക്കുന്ന ചില വിചിത്ര…
2012-ൽ എത്തിയ ‘ബാച്ച്ലർ പാർട്ടി’ മലയാള സിനിമയിൽ…
'ബെത്ലഹേം കുടുംബ യൂണിറ്റ്' മലയാള സിനിമയുടെ ചരിത്രത്തിലെ…
മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തിൽ പുതിയൊരു…