Categories: latest news

ദിയയുടെ വിവാഹത്തിന് കണ്ടതിനേക്കാള്‍ ഹാപ്പിയാണല്ലോ; പരിഹാസങ്ങള്‍ക്ക് മറുപടി നല്‍കി സിന്ധു

അഹാന കൃഷ്ണയുടെ വിവാഹമാണ് സോഷ്യല്‍മീഡിയയിലെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ള ഹോട്ട് ടോപിക്. തിരുവനന്തപുരത്ത് വളരെ ഇന്റിമേറ്റായി നടന്ന ചടങ്ങില്‍ വെച്ചാണ് നിമിഷ് രവി നടിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. വിവാഹത്തിലും റിസപ്ഷനിലും പങ്കെടുത്തവരുടെ എണ്ണം കുറവായിരുന്നുവെങ്കിലും വിവാഹം രാജകീയ പ്രൗഢിയുള്ളത് തന്നെയായിരുന്നു. താരങ്ങളുടെ വിവാഹം പോലുള്ള വിശേഷങ്ങള്‍ വരുമ്പോള്‍ അവരുടെ ഫാഷനും മേക്കോവറും ആരാധകര്‍ വളരെ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്.

അതിനാല്‍ തന്നെ അഹാനയുടെ വെഡ്ഡിങ് ലുക്കും ഏറെ ചര്‍ച്ചയായി മാറിയിരുന്നു. പക്ഷെ ഒരു വിഭാ?ഗം ആളുകള്‍ക്ക് നടിയുടെ ബ്രൈഡ് ലുക്ക് ഇഷ്ടപ്പെട്ടില്ല. ഭരതനാട്യത്തിന്റെ അരങ്ങേറ്റത്തിന് തയ്യാറായി നില്‍ക്കുന്ന കുട്ടിയെപ്പോലെ തോന്നി എന്നാണ് ഏറെയും പേര്‍ കുറിച്ചത്.

തന്റെ ആദ്യത്തെ കണ്‍മണിയുടെ ഏറ്റവും സ്‌പെഷ്യലായ ദിവസത്തിലെ ചിത്രങ്ങള്‍ സിന്ധു കൃഷ്ണ പങ്കുവെച്ചപ്പോഴും ഇതേ പരിഹാസ കമന്റുകളുമായി ആളുകള്‍ അവിടേയും എത്തി. അമ്മുക്കുട്ടി… ഞാന്‍ വളരെ കാലമായി സ്വപ്നം കണ്ടിരുന്ന ഒരു ദിവസം… എന്നാണ് വധുവായി ഒരുങ്ങിയ മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സിന്ധു കൃഷ്ണ കുറിച്ചത്. പോസിറ്റീവും നെ?ഗറ്റീവുമായ നിരവധി കമന്റുകളാണ് സിന്ധുവിന്റെ പോസ്റ്റിന് ലഭിച്ചത്. അതില്‍ ചില കമന്റുകള്‍ക്ക് കൃത്യമായ മറുപടിയും സിന്ധു നല്‍കാന്‍ മറന്നില്ല. നാല് പെണ്‍മക്കളെയും അമ്മ കടത്തിവെട്ടി, മാതാപിതാക്കള്‍ എന്ന നിലയില്‍ നിങ്ങളുടെ നാല് പെണ്‍ മക്കളെക്കുറിച്ചും നിങ്ങള്‍ക്ക് അഭിമാനിക്കാം. കരുത്തുറ്റവരും സ്വതന്ത്രരുമായ പെണ്‍കുട്ടികളായാണ് നിങ്ങള്‍ അവരെ നാലുപേരെയും വളര്‍ത്തിയത് എന്നാണ് ചിലര്‍ കുറിച്ചത്.

എന്റെ അഞ്ചു വയസുകാരിയായ മകള്‍ പറയുന്നു… വധുവിനേക്കാള്‍ സുന്ദരിയായിരിക്കുന്നത് അമ്മയാണെന്ന് എന്നൊരാള്‍ കമന്റ് ചെയ്തപ്പോള്‍ സിന്ധു അതിന് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു… അവര്‍ നാലുപേരും എന്നേക്കാള്‍ മികച്ചവരാണെന്ന് കേള്‍ക്കാനാണ് ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്നത് എന്നായിരുന്നു. അഹാന എന്താ ക്ലാസിക്കല്‍ ഡാന്‍സ് അരങ്ങേറ്റത്തിന് പോവുകയാണോ എന്നാണ് വേറൊരാള്‍ നടിയുടെ ബ്രൈഡ് ലുക്കിനെ പരിഹസിച്ച് ചോദിച്ചത്. അതിനും സിന്ധു വ്യക്തമായ മറുപടി നല്‍കാന്‍ മറന്നില്ല. ഞാനും പോകുന്നുണ്ട്… നിനക്കും വരണോ? എന്നാണ് അവര്‍ ചോദിച്ചത്. അവരുടെ കുടുംബത്തില്‍ എല്ലാ ദിവസവും ഓരോ നാടകമോ തമാശയോയൊക്കെ ഉണ്ടാകും. ഇത് അങ്ങനെയൊരു ദിവസമാണ് എന്നാണ് സിന്ധുവിനെ പരിഹസിച്ച് മറ്റൊരാള്‍ കുറിച്ചത്.

ജോയൽ മാത്യൂസ്

Recent Posts

അഹാനയുടെ വിവാഹത്തിന് അമ്മൂമ്മയെ ക്ഷണിക്കാത്തതിന് വിമര്‍ശനം

വളരെ പ്രൈവറ്റായ ചടങ്ങായിട്ടാണ് അഹാന കൃഷ്ണയുടേയും നിമിഷ്…

19 minutes ago

മകള്‍ക്കൊപ്പം ചിത്രങ്ങളുമായി കാവ്യ; മനോഹരമെന്ന് ആരാധകര്‍

ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് മലയാളികളുടെ പ്രിയനായികയായി മാറിയ…

22 minutes ago

നീ പോയാല്‍ എനിക്കൊരു നല്ല ജീവിതം കിട്ടുമെന്ന് അയാള്‍ പറഞ്ഞു’; ലക്ഷ്മി ജയന്‍

ടെലിവിഷന്‍ വേദികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായി…

26 minutes ago

ചേച്ചിയുടെ വിവാഹത്തിന് കൂടുതല്‍ താരമായത് ഹന്‍സുവോ?

നടി അഹാന കൃഷ്ണയുടെയും ഛായാ?ഗ്രഹകന്‍ നിമിഷ് രവിയുടെയും…

31 minutes ago

എന്റെ കയ്യില്‍ പിടിച്ചതല്ല; കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കരുതെന്ന് പാര്‍വതി

'ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍' എന്ന ചിത്രത്തിന്റെ…

34 minutes ago

എന്റെ സിനിമയുടെ റിലീസിനായി അച്ഛന്‍ കാത്തിരിക്കുകയാണ്

നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജോസഫ് വിജയ്യുടെ മകന്‍…

37 minutes ago