Categories: latest news

ലോകത്തുള്ള എല്ലാവരുടെയും ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ട കാര്യമില്ല;ഉര്‍വശി

‘ആശ’ സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ ഇം?ഗ്ലീഷില്‍ സംസാരിച്ച അവതാരകയോട് മലയാളത്തില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ട ഉര്‍വശിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോടും യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്താണെന്നും പ്രതികരിച്ചിരിക്കുകയാണ് ഉര്‍വശി

ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തിലാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. ‘നമ്മള്‍ ഒരു കാര്യം വേദിയില്‍ പറഞ്ഞതിന്റെ വിഡിയോയുടെ ഒരു ഭാഗം മാത്രം വെട്ടിമാറ്റി പ്രചരിപ്പിക്കുമ്പോള്‍ ആളുകള്‍ സത്യമറിയാതെ തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ട്. ലോകത്തുള്ള എല്ലാവരുടെയും ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ട ജോലിയൊന്നുമല്ലല്ലോ എനിക്ക്.

ഈശ്വരന്‍ കടാക്ഷിച്ച് നല്ലൊരു ജോലി എനിക്കുണ്ട്. നല്ല പ്രേക്ഷകരെയും കിട്ടിയിട്ടുണ്ട്. പിന്നെ എന്റെ മക്കളോടും എന്റെ ഭര്‍ത്താവിനോടും എനിക്ക് പറഞ്ഞാല്‍ മതി. അന്ന് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്തെന്നാല്‍, ഞാന്‍ സ്റ്റേജില്‍ ഇരുന്ന് ഒരു ഭാഗത്തേക്ക് നോക്കിയപ്പോള്‍ പ്രായമായ ഒരു അമ്മയും അവരുടെ കുടുംബവും നില്‍ക്കുന്നുണ്ടായിരുന്നു.

ആ സമയത്ത് അവതാരകയായ കുട്ടി ഇംഗ്ലീഷില്‍ ഐശ്വര്യ ലക്ഷ്മിയോട് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍, ആ അമ്മ അവിടെ നിന്ന് മലയാളം…മലയാളം എന്ന് പറയുന്നുണ്ട്. ആം?ഗ്യം കാണിച്ചു കൊണ്ട് മലയാളത്തില്‍ പറയാന്‍ ആ അമ്മ പറയുന്നുണ്ട്. ആ സമയത്ത് ഞാന്‍ അവതാരകയോട് നേരിട്ട്, മലയാളത്തില്‍ സംസാരിക്കാന്‍ പറഞ്ഞാല്‍ അതിന്റെ അര്‍ഥം അവിടെ മാറും.

എന്തിനാണ് ഇം?ഗ്ലീഷില്‍ സംസാരിക്കുന്നത്. മലയാളത്തില്‍ പറയൂ എന്ന് പറയാന്‍ പറ്റുമോ. ആ കുട്ടി ആദ്യമായിട്ടാണ് ആങ്കറിങ് ചെയ്യുന്നത്. സുന്ദരമായിട്ട് ആ കുട്ടി അവളുടെ ജോലി ചെയ്തു. വേദിയിലുള്ളവരെ കൃത്യമായി മനസിലാക്കി വളരെ ഭംഗിയായിട്ടാണ് ആ കുട്ടി തന്റെ ജോലി ചെയ്തത്. അതും നല്ല സെന്‍സ് ഓഫ് ഹ്യൂമറും.

എന്നെപ്പോലെ സംസാരിച്ചു. അപ്പോള്‍ നമുക്കൊരു എനര്‍ജി അല്ലേ. അപ്പോള്‍ ഇവളോട് തിരിച്ചും നമുക്ക് തമാശ പറയണമല്ലോ എന്ന് തോന്നും. അപ്പോഴാണ്, ഐ ആം ദ് സോറി ചേച്ചി എന്ന് തമാശ രൂപേണ അത് പറഞ്ഞത്. പക്ഷേ പ്രചരിച്ച വിഡിയോകളില്‍ ആ ഭാഗങ്ങളൊന്നും വരുകയോ ഉള്‍പ്പെടുകയോ ചെയ്തിട്ടില്ല’.- ഉര്‍വശി പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

സുര്യയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി ജ്യോതിക

ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…

2 hours ago

ഷൂട്ടിംഗിനിടയില്‍ പൊട്ടിയത് ആയിരത്തിലധികം മുട്ട; ഹരിശ്രീ അശോകന്‍

മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…

2 hours ago

ബേബി പ്ലാനിങ്ങ് തുറന്ന് പറഞ്ഞ് അനുവും ഭുവനേഷും

ഒടുവില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കി അനുമോളും…

2 hours ago

മേക്കപ്പ് നീക്കം ചെയ്യാന്‍ പറഞ്ഞപ്പോള്‍ സങ്കടമായി; ഷീല

എപ്പോഴും സുന്ദരിയായി ജനങ്ങള്‍ക്ക് മുന്നിലെത്തുന്ന നടിയാണ് ഷീല.…

2 hours ago

തേന്മാവിന്‍ കൊമ്പത്ത്’ റീ റിലീസ് തീയതി പുറത്ത്

മലയാളികളുടെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് 'തേന്മാവിന്‍ കൊമ്പത്ത്'.…

2 hours ago

വ്‌ലോഗിങ്ങിനെ ജോലിയായല്ല അഹാന കാണുന്നത്; നിമിഷ്

പത്ത് വര്‍ഷത്തെ പ്രണയത്തിന് പിന്നാലെ സെപ്റ്റംബര്‍ 13…

2 hours ago