‘അവനും ഞാനും, നമ്മുടെ ജീവിതമെന്ന മനോഹരമായ മരവും… 13.09.2026 – എന്റെ സ്വപ്നങ്ങളില്‍ കണ്ടതുപോലെ തന്നെ സംഭവിച്ച ഒരു ദിവസം! പ്രപഞ്ചമേ, നന്ദി’.- വിവാഹദിനത്തെക്കുറിച്ച് അഹാന തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചതിങ്ങനെയാണ്. വിവാഹ വിഡിയോയ്‌ക്കൊപ്പമാണ് തന്റെ വിവാഹം സ്വപ്നതുല്യമാക്കി തീര്‍ത്തവരോട് അഹാന നന്ദി പറഞ്ഞിരിക്കുന്നത്.
‘തോന്നല്‍’ എന്ന ട്രാക്കിന്റെ വെഡ്ഡിംഗ് വേര്‍ഷനാണ് വിവാഹ വിഡിയോയുടെ പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്നത്. ‘എന്റെ പ്രിയപ്പെട്ട ഗോവിന്ദ് വസന്ത, ‘തോന്നല്‍’ സംഗീതത്തിന്റെ വെഡ്ഡിംഗ് വേര്‍ഷന്‍ ഒരുക്കി നല്‍കിയതിന് നന്ദി. അഞ്ചു വര്‍ഷം മുന്‍പ് നിങ്ങള്‍ എനിക്ക് ഇതിന്റെ റഫ് ട്രാക്ക് അയച്ചു തന്ന ആ നിമിഷം തന്നെ ഞാന്‍ ഉറപ്പിച്ചിരുന്നു, എന്റെ വിവാഹ വിഡിയോയുടെ പശ്ചാത്തല സംഗീതം ഇതായിരിക്കുമെന്ന്!’ കുറിപ്പില്‍ അഹാന കുറിച്ചു.
സാരിയണിഞ്ഞ് ഒരു ‘റെഡ് ബ്രൈഡ്’ ആയി മാറിയത് താന്‍ ഏറെ ആസ്വദിച്ചുവെന്ന് അഹാന കുറിച്ചിട്ടുണ്ട്. ‘വിവാഹം എന്ന് പറയുമ്പോള്‍ ഒരു നല്ല സ്ഥലത്തുവച്ച് നല്ല വസ്ത്രങ്ങള്‍ ധരിച്ച് നടത്തണമെന്നാണ് എല്ലാവരും ആഗ്രഹിക്കുക. പക്ഷേ അതിന്റെ കൂടെ അല്പം കൂടി എന്തെങ്കിലും വേണം എന്ന് തോന്നും. എന്തെങ്കിലും ഒരു കഥ അതിനോട് കൂട്ടിച്ചേര്‍ക്കാന്‍ തോന്നും.
അങ്ങനെയാണ് ‘ട്രീ ഓഫ് ലൈഫ്’ആശയത്തിലേക്ക് എത്തുന്നത്. നമ്മുടെ യാത്ര കാണിക്കുന്ന അക്ഷരാര്‍ഥത്തിലുള്ള ഒരു ചിത്രീകരണമായിരുന്നു അത്. മരമെന്ന് പറയുമ്പോള്‍ അതിന് വേരുകളുണ്ട്, ചില്ലകളുണ്ട്. വിവാഹവേദിയിലെ മരത്തെക്കുറിച്ചുള്ള ആശയത്തെക്കുറിച്ച് അഹാന പറയുന്നു. രണ്ടു വ്യത്യസ്ത വ്യക്തികളായ ഞങ്ങള്‍ എങ്ങനെയാണ് ഒന്നുചേര്‍ന്ന് ഒരു ടീമായത് എന്നത് കാണിക്കാന്‍ ഇതിലും മികച്ച മറ്റേത് ആശയമാണ് ഉള്ളതെന്ന് അഹാന ചോദിക്കുന്നു.
തന്റെ മനസ്സിലുള്ള ആശയം തുറന്നു പറയുന്നതിന് മുന്‍പ് തന്നെ, സ്റ്റേജില്‍ ഒരു മരം നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ഡെക്കോര്‍ ടീം അവതരിപ്പിച്ചത് അഹാനയെ അമ്പരപ്പിച്ചു. റെഡ് ഡോട്ട് ഇവന്റ്സ് ആണ് മനോഹരമായ ഈ ആശയം പൂര്‍ണതയിലെത്തിച്ചത്. മരത്തിന്റെ സൂക്ഷ്മമായ രൂപകല്‍പ്പനയും അതിനുചുറ്റുമുള്ള അലങ്കാരങ്ങളും അഹാന ആഗ്രഹിച്ചതിനേക്കാള്‍ മനോഹരമായി അവര്‍ സാക്ഷാത്കരിച്ചു.
ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…
മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…
ഒടുവില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കി അനുമോളും…
എപ്പോഴും സുന്ദരിയായി ജനങ്ങള്‍ക്ക് മുന്നിലെത്തുന്ന നടിയാണ് ഷീല.…
മലയാളികളുടെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് 'തേന്മാവിന്‍ കൊമ്പത്ത്'.…
പത്ത് വര്‍ഷത്തെ പ്രണയത്തിന് പിന്നാലെ സെപ്റ്റംബര്‍ 13…