Categories: latest news

വിവാഹം കഴിക്കുമോ? തുറന്ന് പറഞ്ഞ് പാര്‍വതി

പ്രഥമദൃഷ്ട്യാ കുറ്റക്കാരിലൂടെ കയ്യടി നേടുകയാണ് പാര്‍വതി തിരുവോത്ത്. ചിത്രവും പാര്‍വതിയുടെ പ്രകടനവും കയ്യടി നേടുന്നുണ്ട്. അഭിനയ മികവു കൊണ്ടു മാത്രമല്ല, തന്റെ നിലപാടുകളിലൂടേയും പാര്‍വതി ആരാധകരെ നേടിയിട്ടുണ്ട്. ഓഫ് സ്‌ക്രീനിലും ഓണ്‍ സ്‌ക്രീനിലും വാര്‍പ്പു മാതൃകകളെ വെല്ലുവിളിച്ചും ഉടച്ചു വാര്‍ത്തുമാണ് പാര്‍വതി മുന്നോട്ട് പോകുന്നത്.

പല നടിമാരും വിവാഹവും കുടുംബ ജീവിതവുമായി ഒതുങ്ങാന്‍ നിര്‍ബന്ധിതരാകുന്ന പ്രായത്തിലാണ് പാര്‍വതി അഭിനയത്തിന്റെ പുതിയ തലങ്ങളിലേക്കുള്ള യാത്ര തുടരുന്നത്. വിവാഹത്തെക്കുറിച്ച് 25 വയസില്‍ വീട്ടുകാരുമായി സംസാരിച്ചതിനെക്കുറിച്ച് തുറന്നു പറയുകയാണ് പാര്‍വതി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി മനസ് തുറന്നത്. വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പാര്‍വതി.

”25 വയസായ കാലത്ത് അച്ഛന്‍ പറഞ്ഞു, ഒന്നെങ്കില്‍ കല്യാണം സീരിയസ് ആയി നോക്കണം, അല്ലെങ്കില്‍ വീട് വാങ്ങണം. വീടു വാങ്ങാനുള്ള പേപ്പറുകള്‍ തരൂ, ഒപ്പിടാം എന്നാണ് അന്ന് മറുപടി പറഞ്ഞത്. ആദ്യത്തെ വീട് വാങ്ങിയത് അങ്ങനെയാണ്. അതിന് ശേഷം അച്ഛനും അമ്മയും വിവാഹക്കാര്യം മിണ്ടിയിട്ടില്ല” പാര്‍വതി പറയുന്നു.

”ഒരാളുടെ കൂടെ ജീവിക്കണമെന്ന് ഉള്ളിന്റെയുള്ളില്‍ തോന്നിയാലേ വിവാഹമുണ്ടാകൂ. പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും വിവാഹ തീരുമാനത്തിലേക്ക് അവയൊന്നും എത്തിയിട്ടില്ല. എല്ലാം നല്ല പ്രണയങ്ങളായിരുന്നു എന്നതാണ് സന്തോഷമുള്ള കാര്യം. ഇത്ര പ്രായത്തില്‍ കല്യാണം കഴിക്കണമെന്നൊക്കെ സമൂഹം പറയുന്നതല്ലേ. സ്ത്രീയുടെ കണ്‍സെന്റ് ഉണ്ടെങ്കില്‍ മാത്രമേ വിവാഹ തീരുമാനം കുടുംബം എടുക്കാവൂ. ആ കാര്യത്തില്‍ ഞാന്‍ ലക്കിയാണ്” എന്നും പാര്‍വതി പറയുന്നു.

അതേസമയം ബോക്സ് ഓഫീസില്‍ കയ്യടികളുമായി മുന്നേറുകയാണ് പ്രഥമദൃഷ്ട്ര്യാ കുറ്റക്കാര്‍. ഷഹദ് സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയരാഘവന്‍, മാത്യു തോമസ്, സിദ്ധാര്‍ത്ഥ് ഭരതന്‍, ഉണ്ണിമായ, അസീസ് നെടുമങ്ങാട് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

സവിശേഷതകള്‍ നിറഞ്ഞ വിഗ്രഹമായി എന്നെ ആരും കാണണ്ട; ഉര്‍വശി

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ അടക്കം ഏറ്റവും കൂടുതല്‍…

1 hour ago

സലിം കുമാറുമായുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ഇന്ദ്രന്‍സ്

സിനിമയ്ക്കപ്പുറം വളരെ അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നവരാണ് ഇന്ദ്രന്‍സും…

1 hour ago

തടവില്‍ കഴിയുന്ന മഞ്ജുവിനെ പോയി കാണാന്‍ തീരുമാനിച്ചു, ട്രോളുമായി മധുവാര്യര്‍

നിരാഹാര സത്യാഗ്രഹം ചെയ്യുന്ന സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ…

1 hour ago

അഹാനയുടെ പ്രണയം അറിഞ്ഞത് ഇപ്പോള്‍; കൃഷ്ണ കുമാര്‍

കഴിഞ്ഞ ദിവസമായിരുന്നു നടി അഹാന കൃഷ്ണയും ഛായാ?ഗ്രഹകന്‍…

1 hour ago

അഹാനയുടെ വിവാഹം; സോഷ്യല്‍ മീഡിയ തൂക്കിയത് ദുല്‍ഖര്‍

അഹാന കൃഷ്ണ- നിമിഷ് രവി വിവാഹത്തില്‍ തിളങ്ങി…

1 hour ago

ബിഗ് ബോസില്‍ മോഹന്‍ലാല്‍ ധരിച്ച ഷര്‍ട്ട് വിവാദത്തില്‍

ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ മോഹന്‍ലാല്‍ ധരിച്ച ഷര്‍ട്ട്…

1 hour ago