Biju Menon and Samyuktha Varma
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത വര്‍മയും. ഇരുവരും ഒന്നിച്ച് ഒന്നിലധികം സിനിമകളില്‍ എത്തിയിട്ടുമുണ്ട്. ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’, ‘മഴ’, ‘മേഘമല്‍ഹാര്‍’ തുടങ്ങിയ സിനിമകളിലൊക്കെ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. 2002 ലായിരുന്നു ഇരുവരും വിവാഹിതരാകുന്നത്.
വിവാഹത്തിന് പിന്നാലെ സിനിമയില്‍ നിന്ന് സംയുക്ത ഇടവേള എടുക്കുകയും ചെയ്തു. ഇപ്പോഴിതാ സംയുക്തയ്ക്കൊപ്പം ഒരു സിനിമ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ബിജു മേനോന് നല്കിയ മറുപടിയാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നത്. സിനിമയില്‍ ഇനി ഞങ്ങള്‍ ഒന്നിച്ച് വരുന്നത് പാടാണ് എന്നാണ് ബിജു മേനോന് പറഞ്ഞത്.
‘അവറാച്ചന് ആന്‍ഡ് സണ്‍സ്’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാ?ഗമായി നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജു മേനോന് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസി, വിനയ് ഫോര്‍ട്ട്, അഖില ഭാര്?ഗവന്‍ എന്നിവരും മറ്റു കഥാപാത്രങ്ങളായെത്തുന്നുണ്ട്.
‘ഞങ്ങള്‍ നല്ല കോമ്പോ അല്ലേ. സിനിമയില്‍ ഇനി ഞങ്ങള്‍ ഒന്നിച്ച് വരുന്നത് പാടാണ്. നമ്മള് അടുത്തറിയുന്തോറും നമുക്ക് ഒരുമിച്ച് അഭിനയിക്കാന്‍ വല്യ പാട് വരും. കല്യാണത്തിന് മുന്‍പ് ഞങ്ങളൊന്നിച്ച് ചെയ്ത സിനിമ ‘മേഘമല്‍ഹാറാ’ണ്.
അതിലെ സീരിയസ് സിറ്റുവേഷനൊക്കെ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച് കഴിയുമ്പോള്‍ ഞങ്ങള്‍ക്ക് ഭയങ്കരമായി ചിരി വരുമായിരുന്നു. അത് ഭയങ്കര ബുദ്ധിമുട്ടാണ്, ഒന്നിച്ച് അഭിനയിക്കാന്‍’.- മൈല്‍സ്റ്റോണ്‍ മേക്കേഴ്സിനോട് ബിജു മേനോന് പറഞ്ഞു.
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിലൊരാളാണ് ബിജു മേനോന്.…