Categories: latest news

ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും കോസ്റ്റ്യൂം സെന്‍സുള്ള ആളാണ് സില്‍ക്ക് സ്മിത

അന്തരിച്ച നടി സില്‍ക്ക് സ്മിതയുമായി അടുപ്പം പുലര്‍ത്തിയിരുന്ന ചുരുക്കം ചില നടിമാരിലൊരാളാണ് ഉര്‍വശി. തന്റെ മൂത്ത സഹോദരിയെപ്പോലെയാണ് സ്മിതയെന്ന് പറയുകയാണ് ഉര്‍വശിയിപ്പോള്‍. സ്മിതയ്‌ക്കൊപ്പമുള്ള ഓര്‍മകളും ഉര്‍വശി പങ്കുവച്ചു. തന്റെ പുതിയ ചിത്രമായ ആശയുടെ പ്രൊമോഷന്റെ ഭാ?ഗമായി ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘തീര്‍ച്ചയായും സില്‍ക്ക് സ്മിത എന്നെ സഹായിച്ചിട്ടുണ്ട്. സ്മിത എന്ന് പറയുന്നത് എന്റെയൊരു മൂത്ത സഹോദരിയെപ്പോലെയാണ്. സ്മിത ആരോടും സംസാരിക്കാറില്ല. ദൂരെ മാറി ഒറ്റയ്ക്ക് ഇരിക്കും. കാരണം, അന്ന് ?ഗ്ലാമറസ് ചെയ്യുന്ന നടിമാര്‍ എന്ന രീതിയില്‍ കാറ്റ?ഗറൈസ് ചെയ്യുമായിരുന്നു. നായകനും നായികയുമൊക്കെ തനിയെ ആയിരിക്കും. ഇവര്‍ വരുമ്പോള്‍ ഇവരെ നോക്കുന്നത് മറ്റൊരു കണ്ണോട് കൂടിയാണ്.

ഇവരുടെ കോസ്റ്റ്യൂംസും അത്തരത്തിലുള്ളതായിരിക്കും. പക്ഷേ ഞാന്‍ കണ്ടതില്‍ ഏറ്റവും കോസ്റ്റ്യൂം സെന്‍സുള്ള, ഇത്രയും സിനിമയില്‍ ഞാന്‍ കണ്ടതില്‍ സ്മിതയുടെ അത്രയും കോസ്റ്റ്യൂം സെന്‍സുള്ള ഒരാളെ ഞാന്‍ കണ്ടിട്ടില്ല. കളര്‍ സെന്‍സ്, മേക്കപ്പ് സെന്‍സ്. അന്ന് ഓവര്‍ മേക്കപ്പ് ഉള്ളൊരു സമയമാണ്. പലരും, പ്രത്യേകിച്ച് ?ഗ്ലാമര്‍ ഡാന്‍സ് ചെയ്യുന്നവരൊക്കെ കണ്ണിന് മുകളില്‍ മിനുക്ക് പണികളൊക്കെ ചെയ്യും.

എന്ത് വേണമെങ്കിലും അവര്‍ക്ക് ചെയ്യാമല്ലോ. എന്ത് കോസ്റ്റ്യൂമും സ്മിതയിട്ടാല്‍ നമുക്ക് വള്‍?ഗറായി തോന്നില്ല, എന്ത് കോസ്റ്റ്യൂമും ഇടാന്‍ പറ്റും. എന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്യണമെന്ന് വലിയ ആ?ഗ്രഹമായിരുന്നു സ്മിതയ്ക്ക്. ഞാനൊരു പടം കോസ്റ്റ്യൂം ചെയ്ത് തരാം, എന്ത് രസമാ ഉര്‍വശി. ഉര്‍വശിയുടെ നല്ല ഫിസിക്ക് അല്ലേ എന്നൊക്കെ പറയും.

ഞാന്‍ അവര്‍ തരുന്ന എന്തും എടുത്തിടും. ഭയങ്കര ആ?ഗ്രഹമായിരുന്നു അവസാനം വരെ. പക്ഷേ എനിക്ക് കോസ്റ്റ്യൂം ഡിസൈന്‍ ചെയ്ത് തരുമോ എന്ന് അവരോട് ചോദിക്കാന്‍ പേടിയായിരുന്നു. എനിക്ക് കോസ്റ്റ്യൂമറുണ്ട്, അന്ന് ഡിസൈനിങ് പരിപാടിയില്ലല്ലോ. ബോംബയില്‍ മാത്രം അപൂര്‍വമായിട്ടുണ്ട്. അങ്ങനെയൊക്കെ പറയുമായിരുന്നു. എന്നെ വലിയ ഇഷ്ടമായിരുന്നു അവര്‍ക്ക്’. – ഉര്‍വശി പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ആസിഡ് ആക്രമണ രംഗം കേട്ട് ആസിഫ് ഞെട്ടിപ്പോയി; ഉയരെ സിനിമയെക്കുറിച്ച് സംവിധയകന്‍

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി.…

2 hours ago

ഞാന്‍ ഹാപ്പിയായിരിക്കുന്നു; പുതിയ വിശേഷവുമായി അനു മോള്‍

ഏറെ ആരാധകരുള്ള താര ദമ്പതികളായി മാറി കഴിഞ്ഞു…

2 hours ago

ഡയറി വായിച്ച് അമ്മ പ്രണയം പൊക്കി, തുറന്ന് പറഞ്ഞ് കീര്‍ത്തി സുരേഷ്

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയും ദേശീയ അവാര്‍ഡ്…

2 hours ago

സീതയായി അഭിനയിച്ചത് അനുഗ്രഹമെന്ന് സായി പല്ലവി

നിതീഷ് തിവാരിയുടെ ബ്രഹ്‌മാണ്ഡ ചിത്രം 'രാമായണ'ത്തില്‍ സീതയായി…

2 hours ago

വലിയ ബുള്ളിയിങ്ങ് നേരിട്ടു; തുറന്ന് പറഞ്ഞ് ദയ സുജിത്ത്

സ്‌കൂള്‍ കാലഘട്ടത്തില്‍ തനിക്കുണ്ടായ ബുള്ളിയിങ്ങിനെക്കുറിച്ച് തുറന്നു പറഞ്ഞ്…

2 hours ago

ഇന്‍സ്റ്റഗ്രാമിനോട് ബൈ പറഞ്ഞ് ദിയ

വിവാദങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്ത്…

2 weeks ago