Categories: latest news

മോഹന്‍ലാലിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞത്; തുറന്ന് പറഞ്ഞ് സുചിത്ര

മോഹന്‍ലാലുമായുള്ള വിവാഹത്തെക്കുറിച്ച് മനസു തുറന്ന് അദ്ദേഹത്തിന്റെ ഭാര്യ സുചിത്ര. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ കണ്ട സമയത്ത് അദ്ദേഹത്തെ ഇഷ്ടമല്ലായിരുന്നുവെന്നും പിന്നീട് ‘എന്റെ മാമാട്ടിക്കുട്ടിയമ്മ’യ്ക്ക് കണ്ട സമയത്താണ് മോഹന്‍ലാലിനോട് ഇഷ്ടം തോന്നിയതെന്നും സുചിത്ര പറഞ്ഞു.

മോഹന്‍ലാലിനെ വിവാഹം കഴിക്കണമെന്ന് വീട്ടില്‍ പറഞ്ഞപ്പോള്‍ തന്റെ അച്ഛന്‍ ബാലാജി നല്‍കിയ ഉപദേശത്തെക്കുറിച്ചും സുചിത്ര ഓര്‍ത്തെടുത്തു. കാന്‍ ചാനല്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു താരപത്‌നി. ‘ഞാന്‍ സിനിമയില്‍ അല്ലേ ചേട്ടനെ കണ്ടിട്ടുള്ളൂ.

‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളൊ’ക്കെ കാണുന്ന സമയത്ത് എനിക്ക് ഇഷ്ടമേയല്ല. അതുപോലെയാണിപ്പോള്‍ ആശിഷ് വന്നപ്പോള്‍, തിയറ്ററിലിരുന്ന് ആള്‍ക്കാര്‍ എന്തൊക്കെയാണ് പറയുന്നത്. അവന്‍ അത്ര നന്നായി ചെയ്തതു കൊണ്ടാണ് അങ്ങനെയൊരു റിയാക്ഷന്‍ കിട്ടുന്നത്. അതുപോലെ ചേട്ടന്‍ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍’ അത്രയും നന്നായി ചെയ്തതുകൊണ്ടാണ് നമുക്ക് ഇഷ്ടക്കേട് തോന്നിയത്.

അതുകഴിഞ്ഞ് ‘എന്റെ മാമാട്ടിക്കുട്ടിയമ്മ’യ്ക്ക് കണ്ടു കഴിഞ്ഞപ്പോഴാണ് എനിക്ക് ഇഷ്ടമാകാന്‍ തുടങ്ങിയത്. തീര്‍ച്ചയായും സിനിമ കണ്ട് തന്നെയാണ് അദ്ദേഹത്തോട് ഇഷ്ടം തോന്നിയത്. ഞാനൊരു വലിയ ഫാനായിരുന്നു. തമിഴില്‍ രജനികാന്തിനെയും മലയാളത്തില്‍ ചേട്ടനോടുമാണ് ആരാധന തോന്നിയിട്ടുള്ളത്.

മെരിലാന്‍ഡ് സ്റ്റുഡിയോസിന്റെ കുടുംബത്തിലുള്ളവരും എന്റെ ഡാഡിയുമൊക്കെയായി നല്ല അടുപ്പമായിരുന്നു. അങ്ങനെ മുരുകന്‍ മാമന്റെ കല്യാണത്തിന് പോയപ്പോഴാണ് ചേട്ടനെ ഞാന്‍ ആദ്യമായി കാണുന്നത്. അന്നൊരു ഫാന്‍ ആയിട്ട് ചേട്ടന്റെ കൂടെ പോയി നിന്ന് ഫോട്ടോ ഒക്കെ എടുത്തു. ആ ഫോട്ടോ ഇന്നുവരെ എന്റെ കയ്യില്‍ കിട്ടിയിട്ടില്ല.

അതുകഴിഞ്ഞിട്ട് ഞാന്‍ വീട്ടില്‍ പറഞ്ഞു. വീട്ടില്‍ എതിര്‍പ്പ് ഒന്നും ഉണ്ടായിരുന്നില്ല. ഞാന്‍ പറഞ്ഞു, സുകുമാരി ആന്റി വഴി ചോദിക്കാമെന്ന്. ഡാഡിക്ക് സുകുമാരി ആന്റിയെ നന്നായി അറിയാമായിരുന്നു. ഭര്‍ത്താവ് എന്ന നിലയില്‍ എനിക്ക് അദ്ദേഹത്തെക്കുറിച്ച് പരാതികളൊന്നുമില്ല.

ഷൂട്ടിങ്ങിന് പോകുമ്പോള്‍ കുറേ ദിവസം ഞാന്‍ കാണാതെ ഒക്കെ ഇരിക്കും. ഇങ്ങനെയൊരാളെ കല്യാണം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ എന്റെ അച്ഛന്‍ എനിക്കൊരു ഉപ?ദേശം തന്നിരുന്നു. ‘നീ ആദ്യം ആലോചിച്ചിട്ട് വേണം. കാരണം, നീ ഇതുപോലെയൊരു ഇന്‍ഡസ്ട്രിയില്‍ ഇങ്ങനെയൊരു ജോലി ചെയ്യുന്ന ആളെയാണ് കല്യാണം കഴിക്കാന്‍ പോകുന്നത്.

ചിലപ്പോള്‍ വീട്ടില്‍ താമസിച്ചു വരും, ചിലപ്പോള്‍ ഷൂട്ടിങ്ങിന് പോയിട്ട് കുറേ ദിവസം വന്നില്ലാ എന്നിരിക്കും, അപ്പോഴൊക്കെ വരുമ്പോള്‍ നീ മുഖം വീര്‍പ്പിച്ചിരുന്നാല്‍ ഇത് നടക്കില്ല, ശരിയാകില്ല. പിന്നെ ഈ ഇന്‍ഡസ്ട്രിയിലുള്ളപ്പോള്‍ നീ കുറേ കാര്യങ്ങള്‍ കേട്ടെന്നിരിക്കും. അതൊക്കെ നിനക്ക് നന്നായി കൈകാര്യം ചെയ്യാന്‍ പറ്റണം.

നിന്റെ അമ്മ വളരെ ശാന്ത സ്വഭാവമുള്ള ഒരാളാണ്. നിന്റെ അമ്മ എല്ലാ കാര്യങ്ങളും അഡ്ജസ്റ്റ് ചെയ്യുന്നത് കാണുന്നതല്ലേ. അതുപോലെ നീയും ചെയ്യേണ്ടി വരും. നാളെ വന്നിട്ട്, ഡാഡി അങ്ങനെയാ ഇങ്ങനെയാ എന്ന് പറഞ്ഞ് കരഞ്ഞ് വന്നാല്‍ ഞാന്‍ നിന്നെ തിരിച്ച് വീട്ടിലൊന്നും കയറ്റില്ല. അതുകൊണ്ട് എല്ലാം ആലോചിച്ചിട്ട് നീ തീരുമാനിച്ചാല്‍ മതി’യെന്ന് പറഞ്ഞു.

ഇതേ ഡാഡി തന്നെ എന്റെ കല്യാണം കഴിഞ്ഞ് കുറേ വര്‍ഷം കഴിഞ്ഞിട്ട് ചേട്ടന്റെ അടുത്ത് പറഞ്ഞു, ‘ലാല്‍ നീ അവളെ നശിപ്പിക്കുകയാണെന്ന്’. അപ്പോള്‍ ചേട്ടന്‍ പറഞ്ഞു, ‘ഡാഡി, ഡാഡി എങ്ങനെ വളര്‍ത്തിയോ അതിനേക്കാളും കുറച്ചു കൂടി നന്നായി ഞാന്‍ നോക്കണ്ടേ’ എന്ന്. പിന്നെ ഞാന്‍ അര്‍ഹിക്കുന്ന ബഹുമാനം അദ്ദേഹം എനിക്ക് തരുന്നുണ്ട്.

എപ്പോഴും എന്നോട് വളരെ സ്‌നേഹമാണ്. കല്യാണം കഴിയുന്നതിന് മുന്‍പും അതിന് ശേഷവും അദ്ദേഹത്തിനെ ഞാനിങ്ങനെ ഫോണ്‍ വിളിച്ചു കൊണ്ടിരിക്കുമായിരുന്നു. അതുകണ്ടിട്ട് ഡാഡി എന്റെ കസിന്റെ അടുത്ത് വന്നിട്ട് പറഞ്ഞു, ‘ഇയാള്‍ എന്താ ഇത് ? ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ഇയാളുടെ ആണോ’ എന്നും സുചിത്ര പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ദൃശ്യം 4′ തീര്‍ച്ചയായും വരും, ആന്റണി പെരുമ്പാവൂര്‍

മലയാള സിനിമയിലെ ഹിറ്റ് ഫ്രാഞ്ചൈസിയാണ് 'ദൃശ്യം'. ഇപ്പോഴിതാ…

56 minutes ago

മനസ്സിനക്കരെ’ സെറ്റിലേക്ക് തിരികെ പോകാന്‍ തോന്നുന്നു; നയന്‍താര

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര വലിയ ഇടവേളയ്ക്ക്…

59 minutes ago

കൈ കൊടുത്ത് പുഞ്ചിരിതൂകി മഞ്ജു വാര്യരും ദിലീപും

നീണ്ട ഇടവേളയ്ക്ക് ശേഷം നടന്‍ ദിലീപും മഞ്ജു…

1 hour ago

ഓണം കളറാക്കി നിവിന്‍ പോളി; ബെത്ലഹേം ചിത്രം ഇതുവരെ എത്ര നേടി ?

ഓരോ ദിവസം കഴിയുന്തോറും മികച്ച അഭിപ്രായം നേടി…

1 hour ago

മിനിസ്ക്രീനിൽ നിന്ന് വെള്ളിത്തിരയിലെത്തിയ പുതിയ തെന്നിന്ത്യൻ താരം

മലയാള സിനിമയിൽ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു മുന്നേറുന്ന…

7 hours ago

ഭർത്താവിനും മകനുമൊപ്പമുള്ള ഓണച്ചിത്രങ്ങളുമായി നടി മിത്ര കുര്യൻ

'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…

2 days ago