തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര വലിയ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ നല്‍കിയ ഇന്റര്‍വ്യൂ ആരാധകര്‍ ഏറ്റെടുക്കുകയാണ്. പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി വളരെ ചിരിച്ച് തമാശകള്‍ പറഞ്ഞ് സംസാരിക്കുന്ന നയന്‍താരയുടെ ഇന്റര്‍വ്യൂ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. പുതിയ സിനിമ ‘ഹായ്’ യുടെ വിശേഷങ്ങളുമായി ‘പേളി മാണി ഷോ’യില്‍ എത്തിയ നയന്‍താര തന്റെ സ്‌കൂള്‍ പഠനകാലത്തെ കുറിച്ചും സിനിമയിലെ ആദ്യ കാലങ്ങളെ കുറിച്ചും തുറന്നുപറയുന്നുണ്ട്.
ഇന്റര്‍വ്യൂവില്‍ ഏത് സിനിമയുടെ സെറ്റിലേക്കാണ് തിരികെ പോകണമെന്ന് തോന്നുന്നത് എന്ന ചോദ്യത്തിന്, ‘മനസ്സിനക്കരെ’ എന്ന ഉത്തരമാണ് നയന്‍താര പറഞ്ഞത്. സിനിമയില്‍ എത്തുന്നതിന് മുമ്പുള്ള ജീവിയത്തെ കുറിച്ചും നടി പറയുന്നുണ്ട്.
എയര്‍ഫോഴ്‌സില്‍ ജോലി ചെയ്തിരുന്ന അച്ഛന്റെ ജോലിയുടെ ഭാഗമായി ചെറുപ്പത്തില്‍ തന്നെ നയന്‍താരയ്ക്ക് പല സ്ഥലങ്ങളിലായി താമസിച്ച് പഠിക്കേണ്ടി വന്നിരുന്നു. ഡല്‍ഹിയിലും ഗുജറാത്തിലുമായിരുന്നു പ്രധാനമായും സ്‌കൂള്‍ വിദ്യാഭ്യാസം. കേന്ദ്രീയ വിദ്യാലയത്തിലെ പഠനകാലം തനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നുവെന്നും നയന്‍താര പറഞ്ഞു. കേരളത്തിലേക്ക് വന്നപ്പോള്‍ താന്‍ ഏറെ ഒറ്റപ്പെട്ടതായി തോന്നിയിരുന്നുവെന്നും താരം തുറന്നുപറഞ്ഞു.
ജോലി ചെയ്ത് തനിക്ക് കിട്ടിയ ആദ്യ പ്രതിഫലത്തെക്കുറിച്ചും താരം വെളിപ്പെടുത്തി. വിവാദങ്ങള്‍ക്ക് ശേഷമുള്ള പേളിയുടെ ഗംഭീര തിരിച്ചുവരവാണ് നയന്‍താരയോടൊപ്പമുള്ള ഷോ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. നയന്‍ ഇത്രയധികം മനസ് തുറന്ന് പൊട്ടിച്ചിരിക്കുന്ന ഒരു അഭിമുഖം ഇതാദ്യമായിട്ടാണെന്നും കമന്റുകള്‍ ഉണ്ട്
മോഹന്‍ലാലുമായുള്ള വിവാഹത്തെക്കുറിച്ച് മനസു തുറന്ന് അദ്ദേഹത്തിന്റെ ഭാര്യ…
മലയാള സിനിമയിലെ ഹിറ്റ് ഫ്രാഞ്ചൈസിയാണ് 'ദൃശ്യം'. ഇപ്പോഴിതാ…
നീണ്ട ഇടവേളയ്ക്ക് ശേഷം നടന്‍ ദിലീപും മഞ്ജു…
ഓരോ ദിവസം കഴിയുന്തോറും മികച്ച അഭിപ്രായം നേടി…
മലയാള സിനിമയിൽ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു മുന്നേറുന്ന…
'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…