Categories: latest news

അച്ഛനാകാന്‍ ഒരുങ്ങിയ സൂര്യയെക്കുറിച്ച് തുറന്ന് പറഞ്ഞ് സമീറ റെഡ്ഡി

2006ല്‍ പുറത്തിറങ്ങിയ വാരണം ആയിരം എന്ന സിനിമയില്‍ സൂര്യയ്‌ക്കൊപ്പം അഭിനയിച്ച അനുഭവങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടൊരു ഓര്‍മ പങ്കുവച്ച് നടി സമീറ റെഡ്ഡി. ജ്യോതിക ഗര്‍ഭിണിയായിരുന്ന സമയത്ത് സൂര്യയ്‌ക്കൊപ്പം കുഞ്ഞിനുള്ള വസ്ത്രങ്ങള്‍ വാങ്ങാന്‍ പോയ നിമിഷമാണ് താരം ഓര്‍ത്തെടുത്തത്.

ജെഎഫ്ഡബ്ല്യു ബിഞ്ചിന് നല്‍കിയ അഭിമുഖത്തിലാണ് സമീറ ആ ഓര്‍മ പങ്കുവച്ചത്. അന്ന് താന്‍ അമ്മയായിരുന്നില്ലെങ്കിലും, അച്ഛനാകാന്‍ പോകുന്നതിന്റെ സന്തോഷം സൂര്യയില്‍ വ്യക്തമായി കാണാമായിരുന്നുവെന്ന് സമീറ പറഞ്ഞു.

‘ജ്യോതിക ഗര്‍ഭിണിയായിരുന്നു. സൂര്യ കുഞ്ഞിനുള്ള വസ്ത്രങ്ങള്‍ വാങ്ങുകയായിരുന്നു. അന്ന് ഞാനൊരു അമ്മയായിരുന്നില്ല. പക്ഷേ അച്ഛനാകാന്‍ പോകുന്നതിന്റെ സന്തോഷം അദ്ദേഹത്തില്‍ കാണാമായിരുന്നു. അത് വളരെ ക്യൂട്ടായിരുന്നു,” സമീറ പറഞ്ഞു.

സൂര്യയ്‌ക്കൊപ്പം കുഞ്ഞിനുള്ള വസ്ത്രങ്ങള്‍ വാങ്ങിയത് മറക്കാനാകാത്ത അനുഭവമായിരുന്നെന്നും താരം ഓര്‍ത്തെടുത്തു. ”സഹതാരത്തിന്റെ ജനിക്കാനിരിക്കുന്ന കുഞ്ഞിനായി ഒരുമിച്ച് ഷോപ്പിങ് നടത്തുന്നത് തന്നെ അത്ഭുതകരമായ അനുഭവമായിരുന്നു. ഞങ്ങള്‍ ഒരുപാട് ഷോപ്പിങ് നടത്തി,” സമീറ പറഞ്ഞു.

2007ലാണ് സൂര്യ-ജ്യോതിക ദമ്പതികള്‍ക്ക് ആദ്യ കുഞ്ഞ് ജനിച്ചത്. മകള്‍ ദിയയുടെ ജനനത്തിന് മുമ്പുണ്ടായ ആ കാലഘട്ടമാണ് വര്‍ഷങ്ങള്‍ക്കിപ്പുറവും സമീറയുടെ മനസില്‍ മായാത്ത ഓര്‍മയായി തുടരുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഓണത്തനിമയിൽ അർച്ചിത് അഭിലാഷ്; ‘പള്ളിച്ചട്ടമ്പി’ താരത്തിന്റെ പുതിയ ചിത്രങ്ങൾ

മലയാള സിനിമയിലെ ശ്രദ്ധേയനായ കുട്ടിത്താരം അർച്ചിത് അഭിലാഷ്…

3 hours ago

സ്വപ്നവാഹനം സ്വന്തമാക്കി അന്ന രാജന്‍

'അങ്കമാലി ഡയറീസി'ലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ നായികയാണ്…

10 hours ago

സൈക്കിള്‍ നിയന്ത്രണം വിട്ട് ഭാവന കാറില്‍ ഇടിച്ചുവീണു; അനുഭവം പറഞ്ഞ് കുഞ്ചാക്കോ ബോബന്‍

'ഉന്മാദം' എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി…

10 hours ago