Categories: latest news

‘തമിഴനായതുകൊണ്ട് ക്യാഷുമായി മുങ്ങി കളയും’; കമന്റിന് മറുപടിയുമായി അനുമോള്‍

മുന്‍ ബിഗ് ബോസ് മലയാളം സീസണ്‍ വിജയിയും സീരിയല്‍ താരവുമായ അനു മോളുടെ വിവാഹം കഴിഞ്ഞ ദിവസമാണ് വളരെ ഗംഭീരമായി നടന്നത്. താലികെട്ടിനുശേഷമാണ് വിവാഹ വാര്‍ത്ത പുറംലോകം അറിഞ്ഞത്. നേരത്തെ പരസ്യമാക്കിയാല്‍ തന്നിലേക്ക് വന്ന് ചേരാന്‍ പോകുന്ന നെഗറ്റിവിറ്റിയും ഭവിഷത്തുകളും ഓര്‍ത്താണ് സോഷ്യല്‍മീഡിയയ്ക്ക് ആഘോഷിക്കാന്‍ വിവാഹ തിയ്യതി അനുമോള്‍ ആദ്യമെ പങ്കിടാതിരുന്നത്. എന്നിട്ട് കൂടിയും വിവാഹ ചടങ്ങുകളുടേയും ഒരുക്കങ്ങളുടേയും വീഡിയോകള്‍ വ്‌ലോഗായി പങ്കിട്ടപ്പോഴും നെഗറ്റീവ് കമന്റ്‌സുകളാണ് അനുവിന് ഏറെയും ലഭിച്ചത്. അനുവിനേയും പങ്കാളിയേയും പരിഹസിച്ചും വിമര്‍ശിച്ചും സോഷ്യല്‍മീഡിയയില്‍ നിറയുന്ന കമന്റ്‌സുകള്‍ക്ക് എതിരെ ഫേസ്ബുക്ക് യൂസേഴ്‌സില്‍ ഒരാളായ അനു ചന്ദ്ര പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മലയാളികള്‍ വളരെ ഫ്രസ്‌ട്രേറ്റഡെന്ന് അനുവിന്റെ കമന്റ് ബോക്‌സ് കൂടി കണ്ടപ്പോള്‍ തോന്നിയെന്ന് കുറിപ്പില്‍ പറയുന്നു.

ആ കുറിപ്പ് ഇങ്ങനെയായിരുന്നു… പ്രബുദ്ധ മലയാളികളെ തീരെ സഹിക്കാന്‍ പറ്റാത്തയൊരിടമാണ് ഈ സോഷ്യല്‍ മീഡിയ കമന്റ് ബോക്‌സെന്ന് പറയുന്നത്. പ്രത്യേകിച്ചും ഫേസ്ബുക്ക് കമന്റ് ബോക്‌സ്. മനുഷ്യന്റെ ലൈഫിലെ എന്ത് നല്ല കാര്യങ്ങള്‍ ഷെയര്‍ ചെയ്താലും ശരി അതിനെയൊക്കെ ഏറ്റവും നെഗറ്റീവായി മാത്രം സമീപിച്ച് കമന്റ് ചെയ്ത് കളയുന്ന ഒരിടം കൂടിയാണ് ഈ പറഞ്ഞ കമന്റ് ബോക്‌സ്. ഈ അനുമോള്‍ അതിനെപ്പറ്റിയൊക്കെ സംസാരിക്കുന്നൊരു വീഡിയോ കണ്ടു. ആ പെങ്കൊച്ചിന്റെ വിവാഹമായിരുന്നു. വളരെയധികം സന്തോഷത്തോടെ പ്രതീക്ഷയോടെ പുതിയൊരു ജീവിതം തുടങ്ങാന്‍ പോവുന്ന നേരത്ത് ആ പെണ്‍കുട്ടിക്ക് കമന്റ് ബോക്‌സില്‍ കേള്‍ക്കേണ്ടി വന്നത് മൊത്തം പരിഹാസം, അധിക്ഷേപം, പ്രാക്ക് ഒക്കെയാണ്.

മാത്രമല്ല കല്യാണം കഴിഞ്ഞപാടെ കേള്‍ക്കേണ്ടി വന്നത് എത്ര നാളത്തേക്ക്?, ഡിവോഴ്സ് എന്നാണ്?, തമിഴന്‍ ആയത് കൊണ്ട് ക്യാഷുമായി മുങ്ങി കളയും എന്നൊക്കെയാണ്. ഇതെന്ത് തരം ചൊറിച്ചില്‍ എന്നൊക്കെ ഞാന്‍ ഇടയ്ക്കിടെ ആലോചിക്കാറുണ്ട്. അതായത് അനുമോള്‍ എന്നല്ല ഈ പറയുന്ന സാധാരണക്കാരിയായ ഞാന്‍ പങ്ക് വെക്കുന്ന സന്തോഷങ്ങളില്‍ പോലും നെഗറ്റീവുകള്‍ വാരാറുണ്ടല്ലോ. അതിനാല്‍ എനിക്ക് തോന്നുന്നു മലയാളികള്‍ വളരെയധികം ഫ്രസ്‌ട്രെറ്റഡ് ആണെന്ന്. അതുകൊണ്ട് തന്നെ സ്വന്തം ജീവിതത്തിലെ നിരാശകളും ബന്ധങ്ങളിലെ മോശം അനുഭവങ്ങളുമൊക്കെ മറ്റൊരാളുടെ ജീവിതത്തിലേക്ക് കൂടി പ്രൊജക്ട് ചെയ്യാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടെന്ന്. അതായത് മറ്റൊരാളുടെ സന്തോഷം സ്വന്തം ജീവിതവുമായി താരതമ്യമൊക്കെ ചെയ്ത് അസൂയയൊക്കെ തോന്നി ആ അസൂയയെ കുറക്കാന്‍ ശ്രമിക്കുന്ന പരിപാടിയില്ലേ. അത് തന്നെ. നോക്കൂ മലയാളികള്‍ ഒരു കാര്യം മറക്കരുത്. നിങ്ങളീ വായില്‍ തോന്നിയത് പോലെ കമന്റ് ചെയ്യുമ്പോള്‍ ആ കമന്റ് ബോക്‌സിന്റെ മറുവശത്തുള്ളതും ഒരു മനുഷ്യനാണെന്ന്. അത് മറന്നേ കൂടാ. അയാള്‍ വിവാഹം കഴിച്ചിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ അയാളുടെ സ്വപ്നങ്ങളുണ്ട്. പുതിയൊരു ജീവിതം തുടങ്ങുകയാണെങ്കില്‍ അതിന് പിന്നില്‍ അയാളുടെ പ്രതീക്ഷകളുണ്ട്. ആ പ്രതീക്ഷകളിലും സ്വപ്നങ്ങളിലുമൊന്നും നമ്മള്‍ പങ്കാളികളാകേണ്ടതില്ല. പക്ഷം അതൊക്കെ തകര്‍ക്കാതിരിക്കാനുള്ള മിനിമം മാന്യതയെങ്കിലും നമ്മള്‍ കാണിക്കണ്ടേ. അല്ലെങ്കിലും മറ്റൊരാളുടെ സന്തോഷത്തെ സന്തോഷമായി തന്നെ കാണാന്‍ പഠിക്കുന്നതും മാനസിക പക്വതയാണ്. പ്രിയപ്പെട്ടവരെ മറ്റൊരാളുടെ സന്തോഷത്തില്‍ കുറ്റം കണ്ടെത്താനുള്ള കഴിവല്ല കേട്ടോ ഈ പ്രബുദ്ധത എന്ന് പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഓണത്തനിമയിൽ അർച്ചിത് അഭിലാഷ്; ‘പള്ളിച്ചട്ടമ്പി’ താരത്തിന്റെ പുതിയ ചിത്രങ്ങൾ

മലയാള സിനിമയിലെ ശ്രദ്ധേയനായ കുട്ടിത്താരം അർച്ചിത് അഭിലാഷ്…

3 hours ago

സ്വപ്നവാഹനം സ്വന്തമാക്കി അന്ന രാജന്‍

'അങ്കമാലി ഡയറീസി'ലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ നായികയാണ്…

10 hours ago

അച്ഛനാകാന്‍ ഒരുങ്ങിയ സൂര്യയെക്കുറിച്ച് തുറന്ന് പറഞ്ഞ് സമീറ റെഡ്ഡി

2006ല്‍ പുറത്തിറങ്ങിയ വാരണം ആയിരം എന്ന സിനിമയില്‍…

10 hours ago