വിവാഹം ചെയ്യാത്തതിനെക്കുറിച്ച് തുറന്ന് സംസാരിച്ച് ആങ്കര്‍ രഞ്ജിനി ഹരി????ദാസ്. വിവാഹത്തോട് തനിക്കൊരിക്കലും താല്പര്യം ഉണ്ടായിട്ടില്ലെന്ന് രഞ്ജിനി ഹരിദാസ് പറയുന്നു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു രഞ്ജിനി. 20 വര്‍ഷമായി എന്നോട് തുടരെ ചോദിച്ച് കൊണ്ടിരിക്കുന്ന ചോദ്യമാണ് എന്താണ് വിവാ?ഹം ചെയ്യാത്തതെന്നാണ്. എനിക്ക് വിവാഹം ചെയ്യേണ്ട. ഇതുവരെ. നാളത്തെ കാര്യത്തെക്കുറിച്ച് എനിക്കൊരു ഐഡിയയും ഇല്ല. ഇപ്പോള്‍ ഞാന്‍ സിം?ഗിള്‍ ആണെന്നതില്‍ സന്തോഷിക്കുന്നു. വിവാഹം ചെയ്യണോ എന്ന ചോദ്യം ഞാന്‍ എന്നോട് തന്നെ ചോദിച്ച ചോദ്യമാണ്. ഇരുപതുകളില്‍ എന്റെ വിവാഹത്തെക്കുറിച്ച് ഞാന്‍ ആലോചിച്ചിട്ടില്ല. വളരുന്ന കാലമാണ്. ആളുകളെ പരിചയപ്പെടുന്നു. ഡേറ്റ് ചെയ്യുന്നു.
28-30 ആയപ്പോഴാണ് എനിക്കെന്നെക്കുറിച്ച് കുറച്ചെങ്കിലും ബോധമുണ്ടായത്. വിവാഹത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കാത്തതിലെ വലിയ ഘടകം ഞാനത് കണ്ട് വളര്‍ന്നിട്ടില്ല എന്നതാണ്. ഞാന്‍ വളര്‍ന്ന കുടുംബ സാഹചര്യം അങ്ങനെയായിരുന്നു. അവിടെ അമ്മ മാത്രമേയുണ്ടായിരുന്നുള്ളൂ. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സമവാക്യം കുട്ടിയായിരിക്കുമ്പോള്‍ എനിക്ക് മനസിലാക്കാന്‍ പറ്റിയിട്ടില്ല. എന്റെ ഏഴാം വയസിലാണ് അച്ഛന് മരിച്ചത്. ഡേറ്റ് ചെയ്യുമ്പോഴാണ് നമുക്ക് ഇഷ്ടാനിഷ്ടങ്ങള്‍ മനസിലാകൂ. ബന്ധം അവസാനിപ്പിക്കുന്നത് തെറ്റായി ഞാന്‍ കാണുന്നില്ല. എല്ലാം സഹിച്ച് ത്യജിച്ച് ജീവിക്കണം എന്ന് ഒരിക്കലും എനിക്ക് തോന്നിയിട്ടില്ല.
അതുകൊണ്ടാണ് ഞാന്‍ ബ്രേക്കപ്പുകള്‍ ചെയ്തത്. ഒരു റിലേഷന്‍ഷിപ്പിലാകുമ്പോള്‍ അത് വിവാഹത്തിലെക്കുന്നതില് ഒരുപാട് പേര് വിശ്വസിക്കുന്നു. എനിക്കങ്ങനെയാെരു സങ്കല്പ്പമേ അറിയില്ല. ഒരു റിലേഷന്‍ഷിപ്പില്‍ ആവശ്യത്തിലധികം അഡ്ജസ്റ്റ്മെന്റ് ചെയ്ത് സെല്‍ഫ് റെസ്പെക്ട് വേണ്ടെന്ന് വെക്കാന്‍ പറ്റില്ല. അങ്ങനെയാെരു സാഹചര്യത്തില്‍ ബന്ധം വേണ്ടെന്ന് വെക്കാനുള്ള ആത്മവിശ്വാസം എനിക്കെപ്പോഴും ഉണ്ടായിരുന്നു. എനിക്കെന്നെ നന്നായി അറിയാം. എന്റെ അമ്മ ഒരിക്കലും എന്നോട് കല്യാണം കഴിക്കാന്‍ പറഞ്ഞിട്ടില്ല. കാരണം അമ്മയ്ക്കും എന്നെ നന്നായി അറിയാം എന്നും രഞ്ജിനി ് പറഞ്ഞു.
സിനിമയിലെ തുടക്കകാലത്തുണ്ടായ പ്രതിസന്ധികളെക്കുറിച്ചും അവസരങ്ങള്‍ നഷ്ടപ്പെട്ടതിനെക്കുറിച്ചും തുറന്നുപറയുകയാണ്…
ടെലിവിഷന്‍ ഷോകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് അനുമോഴള്‍.…
കിച്ചു സുധി (രാഹുല്‍ ദാസ്) ക്കെതിരെ രേണു…
ഒറ്റയടിക്കാണ് തനിക്ക് ജീവിതത്തില്‍ തിരിച്ചറിവുകളുണ്ടായതെന്ന് അന്തരിച്ച മിമിക്രി…
നഷ്ടപ്പെട്ട പ്രണയത്തിന്റെ ഓർമകൾ ഹൃദയത്തിൽ സൂക്ഷിച്ച് മകന്റെ…
ഒരുകാലത്ത് മലയാള സിനിമയിലെ ശ്രദ്ധേയ നായികയായി തിളങ്ങിയ…