Categories: latest news

ഞങ്ങള്‍ പ്രപ്പോസ് ചെയ്തില്ല, അത് സംഭവിക്കുകയായിരുന്നു; സൂര്യ

സിനിമാ സെറ്റില്‍ തുടങ്ങിയ സൗഹൃദം, പിന്നീട് പ്രണയമായി, ഒടുവില്‍ വിവാഹത്തിലേക്ക്. ഏകദേശം രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും പരസ്പരമുള്ള സ്‌നേഹത്തിലും തമാശകളിലും ഒരു കുറവും വരാത്ത താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഒരുമിച്ചുള്ള അഭിമുഖങ്ങളിലെ ഇരുവരുടെയും രസകരമായ സംഭാഷണങ്ങള്‍ പലപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

ജയ് ഭീം’ റിലീസിനോട് അനുബന്ധിച്ച് ഫിലിം കമ്പാനിയന്‍ സ്റ്റുഡിയോസിന് നല്‍കിയ അഭിമുഖത്തിലും ഇരുവരുടെയും ഈ സൗഹൃദവും തമാശയും നിറഞ്ഞ ബന്ധം വ്യക്തമായിരുന്നു.

സൂര്യയുടെ പ്രൊഡക്ഷന്‍ കമ്പനിയായ 2D എന്റര്‍ടെയ്ന്‍മെന്റിലെ സിനിമകളുടെ കാര്യത്തില്‍ അന്തിമ തീരുമാനം ആരുടേതാണെന്ന ചോദ്യത്തോടെയാണ് അഭിമുഖം തുടങ്ങിയത്. തന്റെ സിനിമകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് താനാണെന്നും സൂര്യയുടെ സിനിമകള്‍ ഇരുവരും ചേര്‍ന്നാണ് തീരുമാനിക്കുന്നതെന്നും ജ്യോതിക പറഞ്ഞു.

‘എന്റെ സിനിമകള്‍ ഞാന്‍ തീരുമാനിക്കും. അദ്ദേഹത്തിന്റെ സിനിമകള്‍ ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്നാണ് തീരുമാനിക്കുന്നത്,” ജ്യോതിക പറഞ്ഞു.
”അവളുടെ ചിന്തകളിലെ വ്യക്തത എനിക്ക് ഇഷ്ടമാണ്. ഞാന്‍ അതിനനുസരിച്ചാണ് പോകുന്നത്. അവളുടെ ഒരു വാക്കിനായി ഞാന്‍ കാത്തിരിക്കും,” എന്നായിരുന്നു സൂര്യയുടെ മറുപടി.

അഭിമുഖത്തില്‍ സൂര്യയുടെ പ്രണയസ്വഭാവത്തെക്കുറിച്ചും ജ്യോതിക തുറന്നുപറഞ്ഞു. ”സൂര്യ വളരെ റൊമാന്റിക്കാണ്. അദ്ദേഹം നല്ലൊരു കൂട്ടാണ്. ഞാന്‍ മാത്രമല്ല ഇത് പറയുന്നത്, ആരോടും ചോദിക്കാം. ഒരു വിവാഹബന്ധം വിജയിക്കാന്‍ പ്രധാനമായും കാരണം പുരുഷനാണെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹം എനിക്ക് തുല്യമായ ഇടം നല്‍കുന്നു. എന്റെ സിനിമ ഞാന്‍ തിരഞ്ഞെടുക്കുന്നു. ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്നാണ് പ്രൊഡക്ഷന്‍ ഹൗസ് നടത്തുന്നത്. അതെല്ലാം അദ്ദേഹത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ വ്യക്തമാക്കുന്നവയാണ്,” ജ്യോതിക പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

മമ്മൂട്ടിയുടെ ശബ്ദത്തിൽ ആ കാൽപന്ത് പൂരം വരുന്നു! കേരളത്തിന്റെ ഫുട്ബോൾ ഭ്രാന്ത് ഇനി ‘സീ5’-ൽ!

നാട്ടിൻപുറത്തെ ചെളിനിറഞ്ഞ മൈതാനങ്ങൾ മുതൽ ലോകകപ്പ് രാത്രികളിലെ…

9 hours ago

മൂന്ന് വർഷത്തിന് ശേഷം ആ വിധി; കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ

കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ കുടുംബം നേരിട്ട…

9 hours ago

ലക്ഷങ്ങള്‍ സമ്പാദിച്ച് ഹന്‍സിക; അറിയാം വരുമാനം

തന്റെ മക്കളെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് കൃഷ്ണ…

15 hours ago

മമ്മൂട്ടിയുടെ അമ്മയാകാനുള്ള അവസരം നഷ്ടപ്പെട്ടു; മല്ലിക സുകുമാരന്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു…

15 hours ago

താനൊരു സിനിമാ നടനാകുമെന്ന് ആദ്യമായിട്ട് പറഞ്ഞത് വിജയ്

മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താനൊരു…

15 hours ago