Categories: latest news

വീണുപോയപ്പോഴാണ് ഞാന്‍ മദ്യപാനത്തിലേക്ക് പോയത്; ഭഗത്

കരിയറിലും ജീവിതത്തിലും പതിയെ വീണും എഴുന്നേറ്റും മുന്നോട്ടുപോകുന്ന നടനാണ് ഭഗത് മാനുവല്‍ . ജീവിതത്തില്‍ സംഭവിച്ച എല്ലാത്തിനും നല്ലതും ചീത്തയുമുണ്ട് എന്നാണ് ഭഗതിന്റെ വിശ്വാസം. ഒറ്റയടിക്ക് സ്റ്റാറാവണം എന്ന ആഗ്രഹമൊന്നും എനിക്കില്ല, പതിയെ പോയാല്‍ മതി. പക്ഷേ വര്‍ക്ക് കിട്ടണം എന്ന ആഗ്രഹമേ ഇപ്പോള്‍ ഭഗതിനുള്ളു. അനീസ് കിച്ചണില്‍ എത്തിയ ഭഗത് മാനുവല്‍ തന്റെ വീഴ്ചയെ കുറിച്ചും, വീഴ്ത്താന്‍ ശ്രമിച്ചവരെ കുറിച്ചും സംസാരിച്ചു

എന്തുകൊണ്ട് വീണുപോയി എന്ന് ചോദിക്കുമ്പോള്‍ ഭഗത് പറയുന്ന മറുപടി, കുറച്ചൊക്കെ എന്റെ കൈയ്യിലിരിപ്പിന്റേയുമാണ് എന്നാണ്. ജീവിതത്തില്‍ സംഭവിച്ച ഓരോ കാര്യങ്ങളും എന്നെ ഓരോന്നും പടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴാണ് ഞാനത് മനസ്സിലാക്കുന്നത്. അതുകൊണ്ടു തന്നെ കഴിഞ്ഞു പോയതിനെ കുറിച്ചാലോചിക്കുമ്പോള്‍ എല്ലാം നല്ലതിനായിരുന്നു എന്ന തോന്നല്‍ മാത്രമേയുള്ളൂ, കഴിഞ്ഞു പോയ വേദനകള്‍ എല്ലാം എനിക്ക് നല്ലതിനായിരുന്നു എന്ന് ഭഗത് മാനുവല്‍ പറഞ്ഞു.

ഇനി ആ തെറ്റുകള്‍ വരുത്തരുത് എന്ന് മാത്രമല്ല, പല ആളുകളെയും പഠിക്കാന്‍ പറ്റി, പല സാഹചര്യങ്ങളെയും അറിയാന്‍ പറ്റി, നിന്ന നില്‍പ്പില്‍ കടലിലേക്ക് മുങ്ങിപ്പോകുന്ന അവസ്ഥയെയും എങ്ങനെ അതിജീവിക്കാം എന്ന് പഠിച്ചു.

ഏറ്റവും ആദ്യം അമ്മ വയ്യാതെയായ അവസ്ഥയിലാണ് ഞാന്‍ പെട്ടു പോയത്. എന്ത് ചെയ്യണം എന്നറിയാതെ നിന്ന അവസ്ഥയില്‍ കൈലാഷും മണിക്കുട്ടനുമാണ് എനിക്കൊപ്പം ഉണ്ടായിരുന്നത്. കൈലാഷ് അന്ന് ഡോക്ടറോട് സംസാരിച്ച് പെട്ടന്ന് സര്‍ജറി ചെയ്തതുകൊണ്ടാണ് ഇന്ന് എന്റെ അമ്മ ജീവനോടെ എനിക്കൊപ്പമുള്ളത്. അതുപോലെ അജു വര്‍ഗീസും. എപ്പോഴും മെസേജ് അയക്കമം വിളിക്കണം എന്നില്ല, പക്ഷേ എനിക്കൊരു അവസ്ഥ വന്നാല്‍ ആദ്യത്തെ ആളായി മുന്നിലുണ്ടാവും.

ഈ കഷ്ടപ്പാടിന് ഇടയിലും എന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ കുറിച്ച് ഞാന്‍ ചിന്തിക്കാറേയില്ല. അവര്‍ അവരുടെ ഡ്യൂട്ടി ചെയ്യട്ടെ, എനിക്ക് എന്റെ ഉത്തരവാദിത്വങ്ങള്‍ പലതും തീര്‍ക്കാനുണ്ട്. എനിക്ക് തമ്പുരാന്‍ തന്നിട്ടുള്ള കഴിവുണ്ട്, അതിനെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു കൂട്ടം കൂട്ടുകാരും എനിക്കൊപ്പമുണ്ട്. ഈ സമയങ്ങളിലൊന്നും ഞാന്‍ വെറുതേയിരുന്നിട്ടില്ല, ഞാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്- ഭഗത് മാനുവല്‍ പറഞ്ഞു

ജോയൽ മാത്യൂസ്

Recent Posts

ആരാണ് ഈ ഫഫ? ഫഹദ് ഫാസിലിനെക്കുറിച്ച് രാജമൗലി!

ഫഹദ് ഫാസിൽ നായകനാകുന്ന 'ഡോണ്ട് ട്രബിൾ ദ…

8 hours ago

അറിയാം വിജയിയുടെ ഫിറ്റ്‌നസ് സീക്രട്ട്

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ സി.ജോസഫ് വിജയ്യുടെ ഊര്‍ജസ്വലതയും…

15 hours ago

തന്റെ ഭര്‍ത്താവായി അഭിനയിക്കാന്‍ പറ്റില്ലെന്ന് ആ നടന്‍ പറഞ്ഞു; മഞ്ജു പത്രോസ്

ടെലിവിഷനിലും സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് മഞ്ജു…

15 hours ago