Categories: latest news

അദ്ദേഹമാണ് തന്റെ അടുത്ത സുഹൃത്ത്; ദുല്‍ഖറിനെക്കുറിച്ച് അനുപമ

സിനിമാ ഇന്‍ഡസ്ട്രിയിലെ തന്റെ സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തി നടി അനുപമ പരമേശ്വരന്‍. താനെപ്പോഴെക്കെ ഡൗണ്‍ ആയിരിക്കുന്നുണ്ടോ അപ്പോഴൊക്കെ ദുല്‍ഖര്‍ തനിക്ക് മെസേജ് അയ്ക്കാറുണ്ടെന്ന് അനുപമ പറഞ്ഞു. ഐ ആം വിത്ത് ധന്യ വര്‍മ്മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനുപമ.

‘ഈ ചോദ്യം കേള്‍ക്കുമ്പോള്‍ ആദ്യം വരുന്ന പേര് ദുല്‍ഖറിന്റേതാണ്. എപ്പോഴെല്ലാം ഞാന്‍ ഡൗണായിരിക്കുന്നുണ്ടോ, അപ്പോഴൊക്കെ ദുല്‍ഖര്‍ എനിക്ക് മെസേജയക്കും. എനിക്ക് അത് കാണുമ്പോള്‍ അത്ഭുതമാണ്. ദുല്‍ഖറിനോട് കുറച്ച് നേരം സംസാരിച്ചാല്‍ പിന്നെ ഞാന്‍ ഓക്കെയാകും.

ദുല്‍ഖറിനെപ്പോലെ എനിക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്നയാളാണ് റാം. തെലുങ്കിലെ റാം പൊത്തിനേനി. ഇപ്പോള്‍ കുറച്ചുദിവസമായി എന്നെ വിളിച്ച് ഓക്കെയാണോ എന്നും എന്റെ സുഖവിവരങ്ങള്‍ അന്വേഷിക്കാനും ധാരാളം പേരുണ്ട്. അതെല്ലാം എനിക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങളാണ്.

പക്ഷേ, ഇവരെക്കാളൊക്കെ എനിക്ക് എപ്പോഴും ആശ്രയിക്കാന്‍ പറ്റുന്നത് ദുല്‍ഖറിനെ മാത്രമാണ്’. -അനുപമ പരമേശ്വരന്‍ പറഞ്ഞു. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച മണിയറയിലെ അശോകന്‍ എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി അനുപമ പ്രവര്‍ത്തിച്ചിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

വിവാദങ്ങളെ അതിജീവിച്ച് അഭിനയലോകത്ത് സജീവമായി ശ്രുതി നാരായണൻ!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൂടെ ശ്രദ്ധേയയായ…

2 hours ago

ഐറ്റം ഡാന്‍സ് ചെയ്യില്ലെന്ന നിലപാട് മാറ്റാന്‍ കാരണം; തുറന്ന് പറഞ്ഞ് രജിഷ വിജയന്‍

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച്, തമിഴിലടക്കം സ്വന്തമായൊരു ഇടം…

10 hours ago

എപ്പോഴാണ് കല്യാണം തുറന്ന് പറഞ്ഞ് ശ്രുതി ഹാസന്‍

തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ശീലക്കാരിയാണ് ശ്രുതി…

10 hours ago

മകളുടെ മരണം തളര്‍ത്തി; തുറന്ന് പറഞ്ഞ് വിജയ് ആന്റണിയും ഭാര്യയും

സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകളുടെ…

10 hours ago