വരുമാനം ഉണ്ടാക്കുന്നതിലാണ് ഇന്ന് ബോളിവുഡ് താരങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അത്തരത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ നിക്ഷേപം നടത്തി മാതൃകയാവുകയാണ് പ്രിയ നടി കാജോള്‍. മുംബൈയിലെ തന്റെ പ്രീമിയം കമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടി പ്രമുഖ ബാങ്കായ എച്ച്.ഡി.എഫ്.സിക്ക് വാടകയ്ക്ക് നല്‍കിയാണ് താരം കോടികള്‍ സ്വന്തമാക്കുന്നത്.
മുംബൈ ഗോരേഗാവിലെ ‘ഭാരത് അരിസെ’ എന്ന വാണിജ്യ സമുച്ചയത്തില്‍ സ്ഥിതി ചെയ്യുന്ന 1,817 ചതുരശ്ര അടി കാര്‍പെറ്റ് ഏരിയയുള്ള റീട്ടെയില്‍ സ്‌പേസാണ് കാജോള്‍ ലീസ് നല്‍കിയിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് ഡാറ്റാ പ്ലാറ്റ്ഫോമായ ‘സ്‌ക്വയര്‍ യാര്‍ഡ്‌സ്’ പുറത്തുവിട്ട പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷന്‍ രേഖകളിലൂടെയാണ് ഈ ഇടപാടിന്റെ വരുമാന കണക്കുകള്‍ വ്യക്തമായത്.
2025 മാര്‍ച്ച് മാസത്തില്‍ 28.78 കോടി രൂപയ്ക്കാണ് കാജോള്‍ ഈ സ്ഥലം സ്വന്തമാക്കിയത്. 2025 നവംബര്‍ 14-നാണ് എച്ച്.ഡി.എഫ്.സി ബാങ്കുമായുള്ള ലീസ് കരാര്‍ രജിസ്റ്റര്‍ ചെയ്തത്. 5.61 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായും 30,000 രൂപ രജിസ്‌ട്രേഷന്‍ ചാര്‍ജ്ജായും അടച്ച കരാറില്‍, 27.61 ലക്ഷം രൂപയാണ് ബാങ്ക് സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കിയിരിക്കുന്നത്.
2025 നവംബര്‍ മുതല്‍ പ്രാബല്യത്തില്‍ വന്ന ഒന്‍പത് വര്‍ഷത്തെ കരാറാണ് ഇരുപക്ഷവും തമ്മിലുള്ളത്. ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും 15 ശതമാനം വീതം വാടക വര്‍ദ്ധിക്കുന്ന രീതിയിലാണ് കരാര്‍ തയാറാക്കിയിരിക്കുന്നത്. ആദ്യ 3 വര്‍ഷങ്ങളില്‍ പ്രതിമാസം 6.9 ലക്ഷം രൂപ, അടുത്ത 3 വര്‍ഷം 15% വര്‍ദ്ധനവോടെ പ്രതിമാസം 7.9 ലക്ഷം രൂപ, അവസാന 3 വര്‍ഷം 15% വര്‍ദ്ധനവ് ആകുമ്പോള്‍ പ്രതിമാസം 9.13 ലക്ഷം രൂപയാണ് വാടകയായി ലഭിക്കുക. ഒന്‍പത് വര്‍ഷത്തെ കരാര്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ വാടകയിനത്തില്‍ മാത്രം 8.6 കോടി രൂപയാണ് കാജോളിന്റെ അക്കൗണ്ടിലേക്ക് എത്തുക.
നടി മമിത ബൈജുവിനെ അഭിനന്ദിച്ച് നടി മിയ…
തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന അതീവ വേദനാജനകമായ…
മലയാളികളുടെ പ്രിയ നടിയും അവതാരകയുമായ അഭിരാമിയ്ക്ക് 90-കളുടെ…
എം.ബി.ബി.എസ് ബിരുദം ഉപേക്ഷിച്ച് സിനിമയിലെത്തി ദക്ഷിണേന്ത്യയിലെ തന്നെ…