Categories: latest news

ഐശ്വര്യയുടെ കല്യാണത്തിന് ഒരു കിലോ സ്വര്‍ണം കരുതിവച്ചിരുന്നു; കുറിപ്പ്

എം.ബി.ബി.എസ് ബിരുദം ഉപേക്ഷിച്ച് സിനിമയിലെത്തി ദക്ഷിണേന്ത്യയിലെ തന്നെ മികച്ച നടിമാരിലൊരാളായി മാറിയ താരമാണ് ഐശ്വര്യ ലക്ഷ്മി. നടി എന്ന നിലയില്‍ സ്വന്തമായി ഇടംകണ്ടെത്തിയെങ്കിലും, ഐശ്വര്യയുടെ ഈ തീരുമാനവും സിനിമയും അവരുടെ മാതാപിതാക്കള്‍ക്ക് ഇപ്പോഴും സ്വീകാര്യമായിട്ടില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് പ്രമുഖ സംവിധായകന്‍ ആലപ്പി അഷ്‌റഫ്. മകളുടെ കരിയറും മാതാപിതാക്കളുടെ സ്വപ്നങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് ആലപ്പി അഷ്‌റഫ് പങ്കുവെച്ച വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

‘ഗവണ്‍മെന്റ് ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ ഏകമകളാണ് ഐശ്വര്യ ലക്ഷ്മി എന്ന ഈ തിരുവനന്തപുരത്തുകാരി. പഠിക്കാന്‍ മിടുമിടുക്കിയായിരുന്ന തങ്ങളുടെ മകളെ ഒരു ഡോക്ടറായി കാണുവാനാണ് അവര്‍ ആഗ്രഹിച്ചിരുന്നത്. തന്നെയുമല്ല ഒരു ഡോക്ടറെക്കൊണ്ട് തന്നെ വിവാഹവും കഴിപ്പിച്ച് കുടുംബവും കുട്ടികളുമൊക്കെയായി ജീവിക്കുന്നത് കാണാന്‍ അവര്‍ ഒത്തിരി മോഹിച്ചിരുന്നു. എന്നാല്‍ എംബിബിഎസ് കഴിഞ്ഞ് ഹൗസ് സര്‍ജന്‍സി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഐശ്വര്യ മോഡലിങിലേക്ക് തിരിഞ്ഞു. അതിലൂടെയാണ് അവര്‍ സിനിമയിലേക്കും കടന്നുവരുന്നത്. മാതാപിതാക്കളുടെ മോഹങ്ങളെയും പ്രതീക്ഷകളെയും അപ്പാടെ തകര്‍ത്തെറിഞ്ഞുകൊണ്ട് മകള്‍ അഭിനയരംഗത്തേക്ക് കടന്നുവന്നത് അവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഐശ്വര്യ ലക്ഷ്മിയുടെ ആദ്യ ചിത്രമായ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ രണ്ടാമത്തെ ചിത്രമായ ‘മായാനദി’യിലൂടെ ഐശ്വര്യ ലക്ഷ്മി ഏറെ ശ്രദ്ധിക്കപ്പെടുകയാണ് ഉണ്ടായത്.

ജോയൽ മാത്യൂസ്

Recent Posts

ആരാണ് ഈ ഫഫ? ഫഹദ് ഫാസിലിനെക്കുറിച്ച് രാജമൗലി!

ഫഹദ് ഫാസിൽ നായകനാകുന്ന 'ഡോണ്ട് ട്രബിൾ ദ…

8 hours ago

അറിയാം വിജയിയുടെ ഫിറ്റ്‌നസ് സീക്രട്ട്

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ സി.ജോസഫ് വിജയ്യുടെ ഊര്‍ജസ്വലതയും…

15 hours ago

തന്റെ ഭര്‍ത്താവായി അഭിനയിക്കാന്‍ പറ്റില്ലെന്ന് ആ നടന്‍ പറഞ്ഞു; മഞ്ജു പത്രോസ്

ടെലിവിഷനിലും സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് മഞ്ജു…

15 hours ago