Categories: latest news

അയാളെ വിവാഹം കഴിച്ചിരുന്നെങ്കില്‍ ഡിവോഴ്‌സ് സംഭവിച്ചേനെ: അനുപമ പരമേശ്വരന്‍

തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന അതീവ വേദനാജനകമായ ടോക്‌സിക് പ്രണയബന്ധത്തെക്കുറിച്ചും, അതില്‍ നിന്ന് ധൈര്യപൂര്‍വ്വം ഇറങ്ങിപ്പോന്നതിനെക്കുറിച്ചും നടി അനുപമ പരമേശ്വരന്‍ നടത്തിയ തുറന്നുപറച്ചിലുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും സിനിമാലോകത്തും വലിയ ചര്‍ച്ചയായി മാറുന്നത്. മാധ്യമപ്രവര്‍ത്തക ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ്, നാര്‍സിസിസ്റ്റിക് സ്വഭാവരീതിയുള്ള പങ്കാളിയില്‍ നിന്ന് നേരിട്ട വൈകാരികവും ശാരീരികവുമായ ചൂഷണങ്ങളെക്കുറിച്ച് അനുപമ മനസ്സ് തുറന്നത്.

ഇരുവീട്ടുകാര്‍ക്കും ഈ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും, താന്‍ അയാളുടെ കുടുംബത്തോടൊപ്പവും അയാള്‍ തന്റെ വീട്ടിലുമൊക്കെ താമസിച്ചിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. പ്രണയത്തിലായി മൂന്നു മാസത്തിന് അകത്തു തന്നെ വിവാഹനിശ്ചയത്തെ കുറിച്ചൊക്കെ അയാള്‍ സംസാരിച്ചിരുന്നെന്നും എന്നാല്‍ അതിനു സമയമായില്ലെന്നു തോന്നി താന്‍ തന്നെയാണ് വിവാഹനിശ്ചയം വൈകിച്ചതെന്നും അനുപമ വെളിപ്പെടുത്തി.

മൂന്ന് മാസം കൊണ്ട് വിവാഹനിശ്ചയത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങി. ഞാന്‍ തന്നെയാണ് ആ വിവാഹനിശ്ചയം നിരന്തരം തടഞ്ഞത്. കാരണം ഇതു സ്‌നേഹമല്ലെന്ന് എനിക്ക് അറിയാമായിരുന്നു. ഞാന്‍ അഭിനയം നിര്‍ത്താന്‍ വേണ്ടിയുള്ള അവരുടെ തിടുക്കം മാത്രമായിരുന്നു അത്. അവര്‍ ചോദിക്കുമ്പോഴെല്ലാം ഞാന്‍ പറയുമായിരുന്നു, ‘ആ വ്യക്തി വളരെ ചെറുപ്പമാണെന്ന് എനിക്ക് തോന്നുന്നു, നമുക്ക് കുറച്ചുകൂടി സമയം വേണം, ഇത് ശരിയായ സമയമല്ല,” എന്ന്. കുട്ടികളുടെ കാര്യമാണെങ്കില്‍ എഗ്ഗ് ഫ്രീസിങ് ഒക്കെ ചെയ്യാം. ഈ ബന്ധത്തില്‍ ഞാന്‍ വിവാഹനിശ്ചയം പലതവണ നീട്ടിവെച്ചു,’ അനുപമ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ആരാണ് ഈ ഫഫ? ഫഹദ് ഫാസിലിനെക്കുറിച്ച് രാജമൗലി!

ഫഹദ് ഫാസിൽ നായകനാകുന്ന 'ഡോണ്ട് ട്രബിൾ ദ…

8 hours ago

അറിയാം വിജയിയുടെ ഫിറ്റ്‌നസ് സീക്രട്ട്

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ സി.ജോസഫ് വിജയ്യുടെ ഊര്‍ജസ്വലതയും…

15 hours ago

തന്റെ ഭര്‍ത്താവായി അഭിനയിക്കാന്‍ പറ്റില്ലെന്ന് ആ നടന്‍ പറഞ്ഞു; മഞ്ജു പത്രോസ്

ടെലിവിഷനിലും സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് മഞ്ജു…

15 hours ago