Categories: latest news

ഇന്നെഴുന്നേറ്റു, പുറത്തെ കാറ്റ് കൊണ്ടു,സന്തോഷം പങ്കുവെച്ച് രേണു

കാന്‍സര്‍ ചികില്‍സയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കുവെച്ച് രേണു സുധി. മൂന്നാമത്തെ കീമോയ്ക്ക് പോകുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രേണു മുന്‍പ് പങ്കുവെച്ചിരുന്നു. കീമോയ്ക്ക് ശേഷം പതിവ് പോലെ റീലുമായി എത്തിയിരിക്കുകയാണ് രേണു. ”മൂന്നാമത്തെ കീമോയ്ക്ക് ശേഷം ഇന്നെഴുന്നേറ്റു. പുറത്തെ കാറ്റ് കൊണ്ടു, ദൈവത്തിന് നന്ദി”, എന്നാണ് വീഡിയോയ്ക്കൊപ്പം രേണു സുധി കുറിച്ചത്.

നിരവധിയാളുകളാണ് വീഡിയോയ്ക്കു താഴെ രേണുവിനോടുള്ള സ്‌നേഹം അറിയിച്ചെത്തുന്നത്. ”ഇതാണ് എല്ലാവരും ആഗ്രഹിക്കുന്ന രേണു. ഉഷാറാണ് മോളേ.. എന്നും ഇത്‌പോലെ സന്തോഷായിരിക്കുക”, എന്നാണ് വീഡിയോയ്ക്കു താഴെ ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ”വിവരമൊന്നും ഇല്ലല്ലോന്ന് രണ്ടുദിവസമായി ഓര്‍ക്കുന്നു. ഇന്ന് കണ്ടതില്‍ സന്തോഷം. പ്രാര്‍ത്ഥനകള്‍”, എന്ന് മറ്റൊരാള്‍ കുറിച്ചപ്പോള്‍ ”ഇങ്ങനെ തന്നെ മുന്നോട്ട് പോകണം.. പ്രാര്‍ത്ഥന.. എപ്പഴും കൂടെയുണ്ട്”, എന്നാണ് മറ്റൊരാള്‍ കുറിച്ചത്. ”കുറച്ചു ദിവസം അനക്കമൊന്നും ഇല്ലായിരുന്നു ഇപ്പോ കണ്ടപ്പോള്‍ സന്തോഷം, എല്ലാം വേഗം സുഖം ആക്കട്ടെ”, എന്നാണ് മറ്റൊരാള്‍ സ്‌നേഹത്തോടെ കുറിച്ചിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

7 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

7 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

7 hours ago

വിസ്മയ മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു

തുടക്കത്തിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ വിസ്മയ മോഹന്‍ലാലിന്റെ അടുത്ത…

7 hours ago

താന്‍ കരഞ്ഞു പോയ അനുഭവത്തെക്കുറിച്ച് അദിഥി റാവു

മലയാളത്തിലൂടെയാണ് അദിതി റാവു ഹൈദരി കരിയര്‍ ആരംഭിക്കുന്നത്.…

7 hours ago