Categories: latest news

ഞങ്ങള്‍ ഡിവോഴ്‌സായിട്ടില്ല, ഒറ്റയ്ക്ക് താമസിക്കുന്നു, അവള്‍ തിരുവനന്തുപുരത്താണ്: മഞ്ജു പത്രോസിന്റെ ഭര്‍ത്താവ് പറയുന്നു

നടി മഞ്ജു പത്രോസും ഭര്‍ത്താവ് സുനിച്ചനും വേര്‍പിരിഞ്ഞെന്ന് ഏറെക്കാലമായി ?ഗോസിപ്പുകളുണ്ട്. മഞ്ജുവിനൊപ്പം സുനിച്ചനെ കാണാറേയില്ല. ഇപ്പോഴിതാ സുനിച്ചന്‍ നല്‍കിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. തന്റെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് സുനിച്ചന്‍ സംസാരിച്ചു. മെയിന്‍സ്ട്രീം വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് സുനിച്ചന്‍ മനസ് തുറന്നത്.

ജീവിതം കുഴപ്പമൊന്നുമില്ലാതെ മുന്നോട്ട് പോകുന്നു. ഭാര്യ ഷൂട്ടും കാര്യങ്ങളുമായി തിരുവനന്തപുരത്താണ്. മകന്‍ ബാം?ഗ്ലൂരില്‍ നഴ്‌സിം?ഗ് പഠിക്കുന്നു. ഞാനിപ്പോള്‍ കോട്ടയത്താണ്. നീ ഇവിടെയൊന്നും ഇല്ലേ, ഇന്റര്‍വ്യൂയൊന്നും കൊടുക്കാത്തത് എന്തെന്ന് ആളുകള്‍ ചോദിക്കാറുണ്ട്. എനിക്കതിന്റെ ആവശ്യം ഇല്ല. ഞാനൊരു മീഡിയയില്‍ ഇല്ല. പ്രൊഫഷന്‍ ഇതല്ല. മ്യൂസിക്കുമായി ഒതുങ്ങിക്കൂടി ജീവിച്ച് പോകുന്നു. കോട്ടയത്ത് ഞാന്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. പ്രോ?ഗ്രാമും കാര്യങ്ങളുമായി തിരക്കിലാണ്.

ഞങ്ങള്‍ ഡിവോഴ്‌സായിട്ടില്ല. ബ്ലാക്കീസ് മഞ്ജുവും സിമിയും കൂടെ തുടങ്ങിയ ചാനലാണ്. തുടക്കത്തില്‍ ഞാനുണ്ടായിരുന്നു. ആ സമയത്താണ് ഞാന്‍ ദുബായില്‍ പോകുന്നത്. രണ്ട് വര്‍ഷം കൂടുമ്പോഴാണ് ഞാന്‍ വരുന്നത്. ഞാന്‍ വന്നാലും പുള്ളിക്കാരിക്ക് ഷൂട്ടും കാര്യങ്ങളുമായിരിക്കും. അങ്ങനെയായപ്പോള്‍ ഞാന്‍ പിന്നെ വ്‌ലോ?ഗില്‍ വന്നിട്ടില്ല. വരേണ്ട ആവശ്യം വന്നിട്ടില്ലായിരിക്കും. മീഡിയയില്‍ വരുന്നതൊക്കെ എനിക്ക് ഭയങ്കര ചമ്മലാണ്. മകന്‍ എന്നെപ്പോലെയാണ്. ക്യാമറയ്ക്ക് മുന്നില്‍ അധികം കണ്ടിട്ടില്ല. ചമ്മലോടെയേ കണ്ടിട്ടുള്ളൂ. ഇതൊന്നും അവനെ ബാധിക്കുന്ന കാര്യമേയല്ല. ഇടയ്ക്കിടെ വിളിക്കാറുണ്ട്. ഭയങ്കര ഹാപ്പിയാണെന്നും സുനിച്ചന്‍ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

7 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

7 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

7 hours ago

വിസ്മയ മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു

തുടക്കത്തിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ വിസ്മയ മോഹന്‍ലാലിന്റെ അടുത്ത…

7 hours ago

താന്‍ കരഞ്ഞു പോയ അനുഭവത്തെക്കുറിച്ച് അദിഥി റാവു

മലയാളത്തിലൂടെയാണ് അദിതി റാവു ഹൈദരി കരിയര്‍ ആരംഭിക്കുന്നത്.…

7 hours ago