Categories: latest news

അച്ഛന്‍ അമ്മയെ ഒരു ദിവസം 10 തവണയൊക്കെ വിളിക്കും; തുറന്ന് പറഞ്ഞ് വിസ്മയ

തുടക്കത്തിലൂടെ വിസ്മയ മോഹന്‍ലാല്‍ വരവറിയിച്ചിരിക്കുകയാണ്. മികച്ച കളക്ഷനുമായി മുന്നേറുകയാണ് ചിത്രം. വിസ്മയയുടെ അഭിനയവും ആക്ഷനുമൊക്കെ കയ്യടി നേടുകയാണ്. ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ ചിത്രം ശക്തമായ ബോയ്ക്കോട്ട് ക്യാംപെയ്നെപ്പോലും കാറ്റില്‍പ്പറത്തിയാണ് വിജയക്കൊടി പാറിക്കുന്നത്.

അച്ഛന്റേയും ചേട്ടന്റേയും പാതയിലൂടെ വിസ്മയും മലയാള സിനിമയിലേക്ക് കടന്നു വന്നിരിക്കുകയാണ്. അഭിനേത്രിയെന്ന നിലയില്‍ കയ്യടി നേടുന്നതിനൊപ്പം തന്നെ ഓഫ് സ്‌ക്രീനിലെ തന്റെ വ്യക്തിത്വവും നിലപാടിലെ വ്യക്തതയും കൊണ്ടും വിസ്മയ ഇതിനോടകം തന്നെ ആരാധകരെ നേടിയിട്ടുണ്ട്. വിസ്മയയുടെ ജീവിതത്തിന് നിയന്ത്രണ രേഖ വരയ്ക്കാതെ വളര്‍ത്തിയ മോഹന്‍ലാലും സുചിത്രയും പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട്.

ഇതിനിടെ അച്ഛനേയും അമ്മയേയും കുറിച്ച് പുറമെ അധികമാര്‍ക്കും അറിയാത്തൊരു രഹസ്യം പങ്കിടുകയാണ് വിസ്മയ. മനോരമ ഞായറാഴ്ചയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിസ്മയ ആ രസകരമായ രഹസ്യം പങ്കിട്ടത്. ”അച്ഛന്‍ ഒരു ദിവസം എട്ട് മുതല്‍ 10 തവണ വരെ അമ്മയെ വിളിക്കും. അച്ഛന്റെ തിരക്കില്‍ ഇത് അത്ഭുതമായി തോന്നിയിട്ടുണ്ട്” എന്നാണ് വിസ്മയ പറയുന്നത്. പിന്നാലെ മറുപടിയുമായി സുചിത്രയുമെത്തുന്നുണ്ട്.

പണ്ടൊക്കെ ഞാന്‍ എപ്പോഴും അങ്ങോട്ട് വിളിക്കുമായിരുന്നു. അപ്പോള്‍ ചേട്ടന്‍ ഭയങ്കര തിരക്കിലായിരിക്കും. സുചി ഒരു പത്ത് മിനിറ്റ് കഴിഞ്ഞ് വിളിക്കാമോ ഇവിടെ കുറച്ചാളുകള്‍ എന്നൊക്കെ പറയും. ഞാന്‍ കൃത്യം പത്ത് മിനിറ്റ് കഴിഞ്ഞ് വിളിക്കുമ്പോഴും അതേ മറുപടിയാകും. അതോടെ എന്നെ വിളിച്ചു തുടങ്ങി. വിളിച്ചാല്‍ ആദ്യം ചോദിക്കുന്നത് ഇന്ന് വര്‍ക്കൗട്ട് ചെയ്തേയെന്നാണ്” എന്നായിരുന്നു സുചിത്രയുടെ മറുപടി.

അതേസമയം മൂന്ന് ദിവസം കൊണ്ട് തുടക്കം നേടിയത് 23 കോടിയ്ക്ക് മുകളിലാണ്. ആദ്യത്തെ ഞായറാഴ്ചയായ ഇന്നലെ മാത്രം ചിത്രം ഇന്ത്യയില്‍ നിന്നും നേടിയത് 4.25 കോടിയാണ്. ഇന്ത്യയില്‍ നിന്നും ചിത്രം 12 കോടി നേടിയപ്പോള്‍ വിദേശത്തു നിന്നും നേടിയത് 11 കോടിയധികമാണ്.

ജോയൽ മാത്യൂസ്

Recent Posts

വിവാദങ്ങളെ അതിജീവിച്ച് അഭിനയലോകത്ത് സജീവമായി ശ്രുതി നാരായണൻ!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൂടെ ശ്രദ്ധേയയായ…

2 hours ago

ഐറ്റം ഡാന്‍സ് ചെയ്യില്ലെന്ന നിലപാട് മാറ്റാന്‍ കാരണം; തുറന്ന് പറഞ്ഞ് രജിഷ വിജയന്‍

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച്, തമിഴിലടക്കം സ്വന്തമായൊരു ഇടം…

10 hours ago

എപ്പോഴാണ് കല്യാണം തുറന്ന് പറഞ്ഞ് ശ്രുതി ഹാസന്‍

തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ശീലക്കാരിയാണ് ശ്രുതി…

10 hours ago

മകളുടെ മരണം തളര്‍ത്തി; തുറന്ന് പറഞ്ഞ് വിജയ് ആന്റണിയും ഭാര്യയും

സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകളുടെ…

10 hours ago