സ്വന്തം സിനിമകളുടെ പ്രൊമോഷന്‍ പരിപാടികളില്‍ പോലും പങ്കെടുക്കാത്ത നടിമാരിലൊരാളാണ് നയന്‍താര. വളരെ അപൂര്‍വമായി മാത്രമേ നയന്‍താര സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ പ്രത്യക്ഷപ്പെടാറുള്ളൂ. ഇതിന്റെ പേരില്‍ പലപ്പോഴും നയന്‍താര വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്.
നയന്‍താരയുടെ ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത ‘ലവ് ഇന്‍ഷുറന്‍സ് കമ്പനി’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ വേദിയിലാണ് ഏറെ നാളുകള്‍ക്ക് ശേഷം നയന്‍താരയെ ആരാധകര്‍ കണ്ടത്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ടോക്‌സിക്കിന്റെ ട്രെയ്ലര്‍ ലോഞ്ചിനെത്തിയിരിക്കുകയാണ് നടി. പൊതുവേ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാത്ത താന്‍ എന്തുകൊണ്ടാണ് ‘ടോക്‌സിക്’ ട്രെയ്ലര്‍ ലോഞ്ചിനെത്തിയതെന്നും വ്യക്തമാക്കി.
‘ടോക്‌സിക്’ തനിക്ക് പ്രത്യേകതയുള്ള ചിത്രമാണെന്നും നയന്‍താര പറഞ്ഞു. അതിന് പ്രധാന കാരണങ്ങളിലൊന്ന് യഷാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ‘ഞാന്‍ അങ്ങനെ പ്രൊമോഷണല്‍ ഇവന്റുകളിലൊന്നും പങ്കെടുക്കാറില്ല. കാരണം, എനിക്കതില്‍ അത്ര കഴിവില്ല. അതുകൊണ്ടാണ് ഞാന്‍ അത്തരം പരിപാടികളില്‍ നിന്ന് മാറി നില്‍ക്കുന്നത്.
പക്ഷേ ഇതെനിക്ക് വളരെയധികം സ്‌പെഷ്യലാണ്. അതിന് ഒരുപാട് കാരണങ്ങളുണ്ട്. എനിക്ക് തോന്നുന്നു ഒന്ന് യഷ് ആണെന്ന്. അദ്ദേഹം എന്നെ വിളിച്ചു, അതുകൊണ്ടാണ് ഞാന്‍ വന്നത്. അത് മാത്രം മതി എനിക്ക് ഈ പരിപാടിക്ക് പങ്കെടുക്കാന്‍. പിന്നെയും ഇത് സ്‌പെഷ്യലാകാന്‍ വേറെ കാരണങ്ങളുണ്ട്. ഈ സിനിമയുടെ ഭാ?ഗമായ ആളുകളുടെ ഒരു വിഷന്‍’.- നയന്‍താര പറഞ്ഞു.
യഷ് നായകനായെത്തുന്ന ടോക്‌സിക്കില്‍ നയന്‍താരയെ കൂടാതെ കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരും നായികമാരായെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ട്രെയ്ലറിനും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…
മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…
സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…
തുടക്കത്തിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ വിസ്മയ മോഹന്‍ലാലിന്റെ അടുത്ത…
മലയാളത്തിലൂടെയാണ് അദിതി റാവു ഹൈദരി കരിയര്‍ ആരംഭിക്കുന്നത്.…
ചിരിച്ചും ചിരിപ്പിച്ചും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയും…