Categories: Gossips

വിസ്മയയും പ്രണവും ഒരുമിച്ച്; പഴയകാല ചിത്രം ഏറ്റെടുത്ത് ആരാധകർ

സംവിധായകൻ ജൂഡ് ആന്റണി ജോസഫിന്റെ ‘തുടക്കം’ എന്ന ചിത്രത്തിലൂടെ വിസ്മയ മോഹൻലാൽ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചതിനു പിന്നാലെ, മോഹൻലാലിന്റെ കുടുംബത്തിന്റെ ഒരു പഴയകാല ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു.

മോഹൻലാൽ വിസ്മയയെ ഒക്കത്തെടുത്തു നിൽക്കുന്നതും പ്രണവ് അരികിൽ ചേർന്നുനിൽക്കുന്നതുമായ ദൃശ്യമാണ് ചിത്രത്തിലുള്ളത്. വളരെ വർഷങ്ങൾക്കു മുൻപ് പകർത്തിയ ഈ കുടുംബചിത്രം ഇപ്പോൾ ആരാധകർക്കിടയിൽ പ്രചരിക്കുകയാണ്.

‘തുടക്കം’ എന്ന ചിത്രം ഓഗസ്റ്റ് 7-ന് തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിച്ചത്. വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ ഇതിൽ മോഹൻലാലും ഒരു വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

സിനിമയിലേക്കുള്ള തന്റെ പ്രവേശനത്തിന് പിന്നിൽ അച്ഛൻ മോഹൻലാലിന്റെ ഉപദേശമാണെന്നും, കുടുംബത്തിന്റെ പിന്തുണയാണ് ധൈര്യം നൽകിയതെന്നും വിസ്മയ മോഹൻലാൽ നേരത്തെ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ, തന്റെ 48 വർഷത്തെ അഭിനയജീവിതത്തിൽ ഇത്രയധികം സമ്മർദം അനുഭവിച്ചിട്ടില്ലെന്ന് മോഹൻലാൽ വികാരാധീനനായി പറഞ്ഞിരുന്നു.

അനില മൂര്‍ത്തി

Recent Posts

ഭൗമ’യിൽ ‘ജെസ്സി’യായി ലെന; ക്യാരക്ടർ പോസ്റ്റർ

റെജിൻ എസ്. ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന…

9 hours ago

ഇന്റിമേറ്റ് രം?ഗങ്ങളില്‍ അഭിനയിച്ചതിന്റെ പേരില്‍ മോശം പറഞ്ഞവരുണ്ട്: ഇനിയ

തമിഴ്, മലയാളം സിനിമകളില്‍ ശ്രദ്ധേയയായ നടിയാണ് ഇനിയ.…

16 hours ago

കഴിഞ്ഞ ഒരു മാസമായി കിടപ്പിലാണ് ഞാന്‍; തുറന്നുപറഞ്ഞ് പദ്മപ്രിയ

സിനിമയുടെ ഷൂട്ടിംഗിനിടയിലെ അപ്രതീക്ഷിത അപകടവും, തുടര്‍ന്നുണ്ടായ ശാരീരിക…

17 hours ago