Categories: Gossips

മാളികപ്പുറം താരം ദേവനന്ദയുടെ പിറന്നാൾ ആഘോഷച്ചിത്രങ്ങൾ വൈറൽ

മലയാള സിനിമയിലെ പ്രിയപ്പെട്ട ബാലതാരം ദേവനന്ദ ജിബിന്റെ 13-ാം ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. മാതാപിതാക്കൾക്കും മുത്തശ്ശിക്കുമൊപ്പം നിൽക്കുന്ന ദേവനന്ദയുടെ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. “ദ ടീനേജ് ഇയേഴ്‌സ് ബിഗിൻ” എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്.

‘മാളികപ്പുറ’ത്തിലെ കല്ലു എന്ന കഥാപാത്രത്തിലൂടെയാണ് ദേവനന്ദ മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. ഭക്തിസാന്ദ്രമായ ഈ കഥാപാത്രത്തിനായി 75 ദിവസത്തെ വ്രതം അനുഷ്ഠിച്ചാണ് കുഞ്ഞു താരം അഭിനയിച്ചത്. നൂറു കോടിയിലധികം കളക്ഷൻ നേടിയ ഈ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. ‘മിന്നൽ മുരളി’, ‘മൈ സാന്റ’, ‘തൊട്ടപ്പൻ’ തുടങ്ങിയ ചിത്രങ്ങളിലും ദേവനന്ദ വേഷമിട്ടിട്ടുണ്ട്.

ജന്മദിന വേളയിൽ പിതാവ് ജിബിനും മാതാവ് പ്രീത ഗോപാലകൃഷ്ണനും ദേവനന്ദയ്ക്ക് ആശംസകൾ നേർന്നിരുന്നു.

ദേവനന്ദയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മാതാപിതാക്കളാണ് കൈകാര്യം ചെയ്യുന്നത്. കുട്ടിക്കാലം മുതൽ അഭിനയരംഗത്ത് സജീവമായ ദേവനന്ദ, മോഡലിങ് മേഖലയിലും ചുവടുവച്ചിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

ഭൗമ’യിൽ ‘ജെസ്സി’യായി ലെന; ക്യാരക്ടർ പോസ്റ്റർ

റെജിൻ എസ്. ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന…

9 hours ago

ഇന്റിമേറ്റ് രം?ഗങ്ങളില്‍ അഭിനയിച്ചതിന്റെ പേരില്‍ മോശം പറഞ്ഞവരുണ്ട്: ഇനിയ

തമിഴ്, മലയാളം സിനിമകളില്‍ ശ്രദ്ധേയയായ നടിയാണ് ഇനിയ.…

16 hours ago

കഴിഞ്ഞ ഒരു മാസമായി കിടപ്പിലാണ് ഞാന്‍; തുറന്നുപറഞ്ഞ് പദ്മപ്രിയ

സിനിമയുടെ ഷൂട്ടിംഗിനിടയിലെ അപ്രതീക്ഷിത അപകടവും, തുടര്‍ന്നുണ്ടായ ശാരീരിക…

17 hours ago