Categories: latest news

തുടക്ക’ത്തില്‍ അഭിനയിക്കാന്‍ സുചിത്രയെ സമീപിച്ചു; ജൂഡ്

വിസ്മയ മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുന്ന ‘തുടക്കം’ നാളെ തിയറ്ററുകളിലെത്തുകയാണ്. മോഹന്‍ലാലും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. ഫാമിലി ഡ്രാമയായെത്തുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ സന്തത സഹചാരിയും നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂരും മകന്‍ ആശിഷ് ജോ ആന്റണിയും അഭിനയിക്കുന്നുണ്ട്.

ഇപ്പോഴിതാ മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയോടും താന്‍ അഭിനയിക്കാമോ എന്ന് ചോദിച്ചിരുന്നുവെന്നും എന്നാല്‍ അവസാന നിമിഷം അവര്‍ കാലുവാരിയെന്നും തമാശരൂപേണ പറയുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. ‘തുടക്ക’ത്തിന്റെ പ്രൊമോഷന്റെ ഭാ?ഗമായി ആശിര്‍വാദ് സിനിമാസ് പുറത്തുവിട്ട വിഡിയോയിലാണ് ജൂഡ് ഇക്കാര്യം പറഞ്ഞത്.

‘അപ്പയും (ആന്റണി പെരുമ്പാവൂര്‍) അഭിനയിച്ചിട്ടുണ്ട് എന്ന് ആശിഷ് പറഞ്ഞപ്പോള്‍ ഞാന്‍ എല്ലാ സിനിമയിലും ഉണ്ടല്ലോ’ എന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ മറുപടി. ഇതിന് പിന്നാലെയാണ് സുചിത്രയോട് താന്‍ അഭിനയിക്കാമോ എന്ന് ചോദിച്ചിരുന്ന കാര്യം ജൂഡ് വെളിപ്പെടുത്തിയത്.

ചേച്ചിയുടെ അടുത്ത് ഞാന്‍ ഒരുപാട് ചോദിച്ചു. ചേച്ചി കൂടി വന്നാലേ ഇത് പൂര്‍ത്തിയാവുകയുള്ളൂ എന്ന് പറഞ്ഞു. പക്ഷേ ചേച്ചി വന്നില്ല. ചേച്ചി അവസാന നിമിഷം കാലുവാരി. ഫുള്‍ ഫാമിലി പടത്തിനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നു. ലാല്‍ സാര്‍ അടക്കം അത് സമ്മതിച്ചതായിരുന്നു. പക്ഷേ ചേച്ചി പറഞ്ഞു, ഞാന്‍ ഇല്ല, ഇല്ലായെന്ന്’. – ജൂഡ് ആന്തണി ജോസഫ് പറഞ്ഞു. സായ് കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

7 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

7 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

7 hours ago

വിസ്മയ മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു

തുടക്കത്തിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ വിസ്മയ മോഹന്‍ലാലിന്റെ അടുത്ത…

7 hours ago

താന്‍ കരഞ്ഞു പോയ അനുഭവത്തെക്കുറിച്ച് അദിഥി റാവു

മലയാളത്തിലൂടെയാണ് അദിതി റാവു ഹൈദരി കരിയര്‍ ആരംഭിക്കുന്നത്.…

7 hours ago