Categories: latest news

ജ്യോതിക ഇല്ലായിരുന്നെങ്കില്‍ അത് സാധിക്കുമായിരുന്നില്ല; തുറന്ന് പറഞ്ഞ് ജ്യോതിക

2026-ലെ ഏറ്റവും വലിയ തമിഴ് ബ്ലോക്ക്ബസ്റ്ററുകളിലൊന്നായി മാറിയ ‘കറുപ്പ്’ റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയിരുന്നുവെന്ന് നടന്‍ സൂര്യ.

റിലീസ് ഒരു ദിവസം മാറ്റിവെക്കേണ്ട സാഹചര്യം വരെ ഉണ്ടായെന്നും, ആ നിര്‍ണായക ഘട്ടത്തില്‍ ഭാര്യയും നടിയുമായ ജ്യോതിക നല്‍കിയ പിന്തുണയാണ് സിനിമയെ മുന്നോട്ടുകൊണ്ടുപോകാന്‍ കരുത്തായതെന്നും അദ്ദേഹം പറഞ്ഞു.

‘ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ’യ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സൂര്യയുടെ തുറന്നുപറച്ചില്‍.’അവസാന നിമിഷത്തില്‍ വലിയ സാമ്പത്തിക ബാധ്യത എന്റെ മേല്‍ വന്നു. അധിക വായ്പ എടുക്കേണ്ട സാഹചര്യമുണ്ടായി. ആ സമയത്ത് എന്നെ പൂര്‍ണമായി വിശ്വസിച്ചും ആ തീരുമാനത്തിന് പിന്തുണച്ചും നിന്നത് ജ്യോതികയാണ്. അതിന് ഞാന്‍ വീണ്ടും നന്ദി പറയണം,’ സൂര്യ പറഞ്ഞു.

ചിത്രം വിജയിച്ചില്ലായിരുന്നെങ്കില്‍ അതിന്റെ പ്രത്യാഘാതം കുടുംബം മുഴുവന്‍ അനുഭവിക്കേണ്ടിവരുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എന്തെങ്കിലും തെറ്റിപ്പോയിരുന്നെങ്കില്‍ അതിന്റെ ആഘാതം മുഴുവന്‍ കുടുംബത്തെയും ബാധിക്കുമായിരുന്നു. സിനിമയില്‍ വര്‍ഷങ്ങളുടെ അനുഭവമുണ്ടെങ്കിലും ചില സാഹചര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തിന് പുറത്താണ്. എങ്കിലും ആ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു,’ സൂര്യ പറഞ്ഞു.

അതേസമയം, ഈ വിജയത്തിന്റെ ക്രെഡിറ്റ് തനിക്ക് വേണ്ടെന്ന് ജ്യോതിക പ്രതികരിച്ചു. ‘അത് പൂര്‍ണമായും സൂര്യയുടെ പരിശ്രമമാണ്,’ എന്നായിരുന്നു ജ്യോതികയുടെ വാക്കുകള്‍ എന്നാല്‍ അതിനോട് സൂര്യ യോജിച്ചില്ല.

ജോയൽ മാത്യൂസ്

Recent Posts

വേദനയില്ലാതെ മരിക്കുന്നത് എങ്ങനെയാണ് എന്ന് തിരഞ്ഞു; ജീവിതത്തിലെ മോശം സമയത്തെക്കുറിച്ച് നമിത

ഗ്ലാമര്‍ നായികയായി പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് നമിത…

1 hour ago

വിവാഹശേഷമുള്ള ജീവിതമിങ്ങനെ; മനസ് തുറന്ന് നടി ലെന

വിവാഹ ജീവിതം നയിക്കുകയാണ് നടി ലെന ഇന്ന്.…

1 hour ago

ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?: മാധവന്‍

ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയ ചിത്രമാണ്…

1 hour ago

വസ്ത്രത്തിന്റെ പേരില്‍ പ്രിയാ വാര്യര്‍ക്ക് നേരെയും ചോദ്യങ്ങള്‍

സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് നടി പ്രിയ…

1 hour ago

ചെക്ക് സാരിയിൽ അനുമോൾ, ശ്രദ്ധ നേടി ചിത്രങ്ങള്‍

മലയാളികളുടെ പ്രിയ നടി അനുമോൾ പങ്കുവെച്ച പുതിയ…

7 hours ago