വലത് ഇടുപ്പിലെ ഗുരുതര പരിക്കിനെ തുടര്‍ന്ന് സിനിമാ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്തിരിക്കുന്ന നടി റഷ്മിക മന്ദാന, ഇപ്പോഴത്തെ ജീവിതം എങ്ങനെയാണെന്ന് ആരാധകരുമായി പങ്കുവെച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഡയറി കുറിപ്പിന്റെ രൂപത്തില്‍ പങ്കുവെച്ച വിശേഷങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
‘ഇടയ്‌ക്കൊക്കെ ജീവിതം പതുക്കെയാകുന്നതും അത്ര മോശമല്ലല്ലോ?’ എന്ന കുറിപ്പോടെയാണ് റഷ്മിക തന്റെ പുതിയ ദിനചര്യയെക്കുറിച്ച് എഴുതിയത്.
ആവശ്യപ്പെടുന്ന സമയത്ത് എഴുന്നേല്‍ക്കുകയാണ് ഇപ്പോഴത്തെ പതിവെന്ന് താരം പറയുന്നു. ആരോഗ്യത്തെ മുന്‍നിര്‍ത്തി ദിവസത്തില്‍ രണ്ട് നേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നത്.
അതിനൊപ്പം ജോലിസംബന്ധമായ ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍, പസിലുകള്‍ ചെയ്യുക, വളര്‍ത്തുപൂച്ചയായ ‘ഔറ’യ്‌ക്കൊപ്പം സമയം ചെലവഴിക്കുക, പുസ്തകങ്ങള്‍ വായിക്കുക, വെബ് സീരീസുകള്‍ കാണുക എന്നിവയാണ് ദിവസങ്ങള്‍ നിറയ്ക്കുന്നതെന്നും റഷ്മിക വ്യക്തമാക്കി.
ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…
മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…
സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…
തുടക്കത്തിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ വിസ്മയ മോഹന്‍ലാലിന്റെ അടുത്ത…
മലയാളത്തിലൂടെയാണ് അദിതി റാവു ഹൈദരി കരിയര്‍ ആരംഭിക്കുന്നത്.…
ചിരിച്ചും ചിരിപ്പിച്ചും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയും…