Categories: latest news

വിവാഹശേഷമുള്ള ജീവിതമിങ്ങനെ; മനസ് തുറന്ന് നടി ലെന

വിവാഹ ജീവിതം നയിക്കുകയാണ് നടി ലെന ഇന്ന്. ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു രണ്ടാം വിവാഹം. പ്രശാന്ത് നായര്‍ എന്നാണ് ഭര്‍ത്താവിന്റെ പേര്. വിവാഹ ശേഷം ലെനയുടെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ട്. വിവാഹ ജീവിതത്തെക്കുറിച്ച് പിങ്ക് പോഡ്കാസ്റ്റില്‍ ലെന പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഞങ്ങള്‍ എല്ലാ കാര്യങ്ങളും സംസാരിക്കും. രണ്ട് പേരും നന്നായി സംസാരിക്കുന്നവരാണ്. ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇഷ്ടമാണ്. ഭക്ഷണം, വ്യായാമം, രാഷ്ട്രീയം, കാലാവസ്ഥ എന്നിവയെല്ലാം സംസാരിക്കും. ഒരേ വേവ് ലെ?ഗ്തിലുള്ള ആളായതിനാല്‍ ലോകത്തെക്കുറിച്ചുള്ള ധാരണയും കാഴ്ചപ്പാടുകളും സമാനമാണ്. ആത്മീയത അറിവും ഒരേപോലെയാണ്. അത് അപൂര്‍വമായി സംഭവിക്കുന്നതാണ്. പങ്കാളി നല്ലത് വരാന്‍ പരമാവധി പരസ്പരം ശ്രമിക്കുന്നതാണ് ഐഡിയല്‍ ലൗ. അദ്ദേഹം എന്നെ പ്രൊമോട്ട് ചെയ്യുന്നു. ഞാന്‍ അദ്ദേഹത്തെയും. എന്റെ ലൗ ലാം?ഗ്വേജ് ക്വാളിറ്റി സമയമാണ്. ഒരു നല്ല പോഡ്കാസ്റ്റ് പോലും. സമയം കളയുന്നതായി തോന്നുന്നത് ഇഷ്ടമല്ലെന്നും ലെന പറഞ്ഞു.

ഓരോ വിവാഹവും അത്രയും വ്യക്തിപരമായ അനുഭവമാണ്. ഒരാള്‍ ചെയ്തതും നേരിട്ട കാര്യങ്ങളും വേറൊരാള്‍ക്ക് റെലവന്റേ ആയിരിക്കില്ല. ഞാന്‍ പറയുന്ന കാര്യങ്ങള്‍ മിക്കവര്‍ക്കും അപ്ലിക്കബിള്‍ ആയിരിക്കില്ല. പ്രണയത്തിന് ഓരോ സ്റ്റേജുകളുണ്ട്. ഓരോ ഘട്ടത്തിലും എന്താണ് ചെയ്യേണ്ടതെന്ന് നമ്മളറിയണം എന്ന് മാത്രമേ ജനറലൈസ് ചെയ്യാന്‍ പറ്റൂ. പ്രണയത്തിലായ ശേഷം എന്ത് ചെയ്യും എന്നതാണ് ചോദ്യം. എന്തിനാണ് ഞാന്‍ റിലേഷന്‍ഷിപ്പിലാകുന്നത്, ഈ വ്യക്തിയെ ആ?ഗ്രഹിക്കുന്നത് എന്തിന് എന്നതിലെല്ലാം വ്യക്തത വേണം. എനിക്കെന്റെ ഉള്ളിന്റെ ഉള്ളില്‍ ഒറ്റപ്പെടല്‍ തോന്നിയിരുന്നു. എനിക്ക് ഒറ്റയ്ക്കുള്ള ജീവിതം ഇരുപതുകളുടെ അവസാനത്തിലും മുപ്പതുകളിലുമായിരുന്നു. എനിക്കാരെയും വേണ്ട, എല്ലാം ഒറ്റയ്ക്ക് ചെയ്യാം എന്ന തോന്നല്‍. അത് കംഫര്‍ട്ട് സോണായി. വേറെ ആരുടെയും താല്‍പര്യങ്ങളോ ഇഷ്ടങ്ങളോ അനിഷ്ടങ്ങളോ പ്രശ്‌നമാകാതെ ജീവിക്കുക. ആ സ്വാതന്ത്രമൊക്കെ ആസ്വദിച്ച ഘട്ടമുണ്ടായിരുന്നു. പക്ഷെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഒറ്റപ്പെടല്‍ തോന്നി. ജീവിതത്തില്‍ നമുക്ക് കംപാനിയന്‍ഷിപ്പ് വേണം. അങ്ങനെയൊരു ഒറ്റപ്പെടല്‍ തോന്നിയപ്പോഴാണ് താന്‍ വിവാഹം ചെയ്തതെന്നും ലെന പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

വേദനയില്ലാതെ മരിക്കുന്നത് എങ്ങനെയാണ് എന്ന് തിരഞ്ഞു; ജീവിതത്തിലെ മോശം സമയത്തെക്കുറിച്ച് നമിത

ഗ്ലാമര്‍ നായികയായി പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് നമിത…

35 minutes ago

ജ്യോതിക ഇല്ലായിരുന്നെങ്കില്‍ അത് സാധിക്കുമായിരുന്നില്ല; തുറന്ന് പറഞ്ഞ് ജ്യോതിക

2026-ലെ ഏറ്റവും വലിയ തമിഴ് ബ്ലോക്ക്ബസ്റ്ററുകളിലൊന്നായി മാറിയ…

40 minutes ago

ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?: മാധവന്‍

ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയ ചിത്രമാണ്…

50 minutes ago

വസ്ത്രത്തിന്റെ പേരില്‍ പ്രിയാ വാര്യര്‍ക്ക് നേരെയും ചോദ്യങ്ങള്‍

സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് നടി പ്രിയ…

53 minutes ago

ചെക്ക് സാരിയിൽ അനുമോൾ, ശ്രദ്ധ നേടി ചിത്രങ്ങള്‍

മലയാളികളുടെ പ്രിയ നടി അനുമോൾ പങ്കുവെച്ച പുതിയ…

6 hours ago