Categories: latest news

ഇലയ്ക്ക് മുള്ളിലും ദോഷമില്ലാതെയാണ് നവ്യയെ കെട്ടിപ്പിടിച്ചത്; അനുഭവം പറഞ്ഞ് സൈജു

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് സൈജു കുറുപ്പ്. നായകനായി വന്ന് പിന്നീട് വില്ലനായും സഹനടനായുമെല്ലാം സൈജു കുറുപ്പ് കയ്യടി നേടി. കോമഡിയും ഗൗരവ്വമുള്ള വേഷങ്ങളുമെല്ലാം ഒരുപോലെ മികവോടെ അവതരിപ്പിക്കാന്‍ സാധിക്കുന്ന താരമെന്ന നിലയില്‍ സ്വയം അടയാളപ്പെടുത്താന്‍ സൈജുവിന് സാധിച്ചിട്ടുണ്ട്.

ഒരിക്കല്‍ കെട്ടിപ്പിടിച്ച് അഭിനയിക്കുന്ന രംഗത്തില്‍ താന്‍ ശങ്കിച്ചു നിന്നപ്പോള്‍ നവ്യ നായര്‍ പറഞ്ഞ വാക്കുകള്‍ പങ്കുവെക്കുകയാണ് സൈജു കുറുപ്പ്. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്സിന് നല്‍കിയ അഭിമുഖത്തിലാണ് സൈജു മനസ് തുറന്നത്. ആ വാക്കുകളിലേക്ക്:

”ഞങ്ങള്‍ കെട്ടിപ്പിടിക്കുന്ന ഒരു സീനുണ്ട്. കെട്ടിപ്പിടിക്കുമ്പോള്‍ എന്റെ ഉള്ളില്‍ കോണ്‍ഷ്യസ് ആകും. ഭാര്യയായിട്ടാണ് അഭിനയിക്കുന്നത്, പക്ഷെ ഭാര്യയല്ലല്ലോ. മേക്ക് ബിലീഫാണല്ലോ. ഭാര്യയാണെന്ന് പ്രേക്ഷകര്‍ക്ക് തോന്നണം. ഞാന്‍ ഇലയ്ക്ക് മുള്ളിലും ദോഷമില്ലാതെയാണ് കെട്ടിപ്പിടിക്കുന്നത്. അപ്പോള്‍ നവ്യ ചോദിച്ചു, എന്താ സൈജു പ്രശ്നം? ഞാന്‍ കുറച്ച് കോണ്‍ഷ്യസ് ആണെന്ന് പറഞ്ഞു.

ഒന്നും ആവശ്യമില്ല. പ്രക്ഷേകര്‍ക്ക് കെമിസ്ട്രി ഫീല്‍ ചെയ്യണമെങ്കില്‍, നമ്മള്‍ ഭാര്യയും ഭര്‍ത്താവും ആണെന്ന് തോന്നണമെങ്കില്‍ നിങ്ങള്‍ ഭാര്യയെ കെട്ടിപ്പിടിക്കുന്നത് പോലെ കെട്ടിപ്പിടിക്കണം എന്ന് നവ്യ പറഞ്ഞു. ഇത് അവര്‍ തന്നെ പറഞ്ഞപ്പോള്‍ ഞാന്‍ ഓക്കെയായി. ഇല്ലെങ്കില്‍ ഞാന്‍ ചോദിക്കണം. ചോദിക്കാന്‍ മടിയാണ്. നവ്യയുമായി നേരത്തെ ഒരുത്തീ എന്ന സിനിമ ചെയ്തിട്ടുണ്ട്. ഭാര്യയും ഭര്‍ത്താവുമായാണ് അഭിനയിച്ചിട്ടുള്ളത്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളുമാണ്.

അത് കഴിഞ്ഞ് പിന്നെ ഞാന്‍ അവരോട് പറയും. കുടുംബമായിട്ട് അഭിനയിക്കുമ്പോള്‍ വീട്ടില്‍ വെക്കാനായി ഫാമിലി ഫോട്ടോ എടുത്ത് വെക്കും ആദ്യ ദിവസം തന്നെ. ഭാര്യയായി അഭിനയിക്കുന്ന നടിയെ അന്ന് പരിചയപ്പെട്ടതേ ഉണ്ടാകൂ. പക്ഷെ ഫാമിലി ഫോട്ടോയില്‍ തോളില്‍ കയ്യിടേണ്ടി വരും. അതിനാല്‍ ഞാന്‍ തോളില്‍ കൈ വച്ചോട്ടെ എന്ന് അനുവാദം ചോദിക്കും.

ജോയൽ മാത്യൂസ്

Recent Posts

വിവാദങ്ങളെ അതിജീവിച്ച് അഭിനയലോകത്ത് സജീവമായി ശ്രുതി നാരായണൻ!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൂടെ ശ്രദ്ധേയയായ…

2 hours ago

ഐറ്റം ഡാന്‍സ് ചെയ്യില്ലെന്ന നിലപാട് മാറ്റാന്‍ കാരണം; തുറന്ന് പറഞ്ഞ് രജിഷ വിജയന്‍

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച്, തമിഴിലടക്കം സ്വന്തമായൊരു ഇടം…

10 hours ago

എപ്പോഴാണ് കല്യാണം തുറന്ന് പറഞ്ഞ് ശ്രുതി ഹാസന്‍

തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ശീലക്കാരിയാണ് ശ്രുതി…

10 hours ago

മകളുടെ മരണം തളര്‍ത്തി; തുറന്ന് പറഞ്ഞ് വിജയ് ആന്റണിയും ഭാര്യയും

സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകളുടെ…

10 hours ago