Categories: latest news

വിസ്മയ മോഹന്‍ലാലിന് നേരെ സൈബറാക്രമണം

നടിയെന്ന നിലയില്‍ വിസ്മയ മോഹന്‍ലാല്‍ തന്റെ യാത്ര ആരംഭിക്കുകയാണ്. ഓഗസ്റ്റ് 7 ന് ഇറങ്ങുന്ന തുടക്കം ആണ് വിസ്മയയുടെ ആദ്യ ചിത്രം. അതേസമയം വ്യക്തിയെന്ന നിലയില്‍ ഇതിനോടകം തന്നെ തന്നെ അടയാളപ്പെടുത്താന്‍ വിസ്മയയ്ക്ക് സാധിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി ആദ്യമെത്തിയ താരങ്ങളില്‍ ഒരാളായിരുന്നു വിസ്മയ.

സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളും ബോയ്ക്കോട്ട് ക്യാംപെയ്നും നേരിടേണ്ടി വന്നിരുന്നു വിസ്മയയ്ക്ക്. എന്നാല്‍ അതിലൊന്നും വിസ്മയ തളര്‍ന്നില്ല. നിലപാടില്‍ ഉറച്ചു നിന്ന വിസ്മയ ഇനിയും പ്രതികരിക്കുമെന്നാണ് പ്രതികരിച്ചത്. മകള്‍ക്ക് പിന്തുണയുമായി അച്ഛനും അമ്മയുമെത്തുകയും ചെയ്തോടെ വിമര്‍ശകരുടെ വായടഞ്ഞു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് നടന്നത്.

തുടക്കം സിനിമയുടെ ട്രെയിലര്‍ ലോഞ്ചില്‍ നിന്നുള്ള വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഈ വിഡിയോകള്‍ക്ക് താഴെ വിസ്മയ്ക്കെതിരെ കടുത്ത സൈബര്‍ ആക്രമണവുമായെത്തുകയാണ് ഒരു കൂട്ടര്‍. ബോഡി ഷെയ്മിങ് കമന്റുകളുമായി താരപുത്രിയെ കടന്നാക്രമിക്കുകയാണ് വിമര്‍ശകര്‍. അഭിനയിക്കാനുള്ള ആഗ്രഹം തനിക്ക് എന്നുമുണ്ടായിരുന്നു. എന്നാല്‍ ശരീര ഭാഷയെക്കുറിച്ചും, മലയാളം ശരിയായി അറിയാത്തതും മൂലം ആശങ്കയുണ്ടായിരുന്നുവെന്ന് വിസ്മയ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. വിസ്മയയുടെ ആ ആശങ്കള്‍ ശരിവെക്കുന്നതാണ് കമന്റുകള്‍.

ബിന്ദു പണിക്കര്‍ക്കും പൊന്നമ്മ ബാബുവിനും പകരക്കാരി, ഒളിംപിക്സ് മെഡല്‍ നേടിയ കര്‍ണ്ണം മല്ലേശ്വരിയുടെ റോള്‍ ചെയ്യാം, ആദ്യത്തെയും അവസാനത്തെയും പടം. നല്ല കലയുള്ള എത്രയോ കുട്ടികള്‍ കേരളത്തില്‍ ഉണ്ട്, ഇത്രയും തടി കൂടുതല്‍ ഉള്ള മോഹന്‍ലാലിന്റെ മകള്‍ സിനിമയില്‍ വിജയിക്കാന്‍ സാധ്യതയില്ല, ഒഞ്ഞു പോയെടീ നല്ല മിടുക്കി സുന്ദരി പിള്ളേര്‍ ഇഷ്ടം പോലെ കേരളത്തില്‍ ഉണ്ട് നല്ല കഴിവ് ഉള്ളവര്‍ നീ നിന്റെ തന്തയുടെ പേരില്‍ ഞെളിയുന്നു അത്ര തന്നെ’ എന്നിങ്ങനെയാണ് ചില കമന്റുകള്‍.

”അപ്പന്റെ വിരലുകള്‍ വരെ അഭിനയിക്കും. മോളുടെ ശരീരം മൊത്തം അഭിനയിക്കുന്നുണ്ട്. ഓരോ വാക്കും പറയുമ്പോള്‍ ശരീരം മൊത്തം ഇളകി ആടുന്നു. മലയാളം സിനിമയില്‍ അഭിനയിച്ച ഇവള്‍ ഒരൊറ്റ വാക്ക് മലയാളത്തില്‍ പറയുന്നില്ല, എന്തുപറ്റി സ്പ്രിംങ് വിഴുങ്ങിയോ, എന്തോ ഒരു സ്പെല്ലിങ് മിസ്റ്റെക്ക് തോന്നുന്നുണ്ടോ, ഇവള്‍ക്ക് ഏതോ ഒരു ഞരമ്പുരോഗം ഉണ്ട് അതായി കാണിക്കുന്നത് എത്രയും പെട്ടെന്ന് ഞരമ്പുരോഗത്തിന് ചികിത്സ തേടുക, എന്തോ ഒരു കിളി പോയ പോലെ. കിലുക്കത്തിലെ രേവതി കഥാപാത്രം, ഇവളെന്താ ഗുസ്തി, ടീമിലുള്ളവളാണോ ഇവളൊക്കെ എങ്ങനെ നായികമാരാകുന്നു.എവിടെയോ എന്തോ തകരാര്‍ പോലെ.. അതെ ഉള്ളൂ കുഴപ്പം, ഒരണ കുറവുള്ളത് പോലെ, ഗുസ്തി കഴിഞ്ഞ് വരുക ആണോ?’ എന്നും ചിലര്‍ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

7 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

7 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

8 hours ago

വിസ്മയ മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു

തുടക്കത്തിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ വിസ്മയ മോഹന്‍ലാലിന്റെ അടുത്ത…

8 hours ago

താന്‍ കരഞ്ഞു പോയ അനുഭവത്തെക്കുറിച്ച് അദിഥി റാവു

മലയാളത്തിലൂടെയാണ് അദിതി റാവു ഹൈദരി കരിയര്‍ ആരംഭിക്കുന്നത്.…

8 hours ago