Categories: latest news

ഒരു പ്ലാനിങ്ങുമില്ലാതെയാണ് അപ്പുച്ചേട്ടന്റെ യാത്ര; വിസ്മയ

അച്ഛന്റേയും ചേട്ടന്റേയും പാതയിലൂടെ വിസ്മയ മോഹന്‍സലാലും കാമറയ്ക്ക് മുന്നിലെത്തുകയാണ്. വിസ്മയയുടെ ആദ്യ ചിത്രമായ തുടക്കം റിലീസിന് ഒരുങ്ങുകയാണ്. ഏറെനാളായി ആരാധകര്‍ കാത്തിരിക്കുന്ന അരങ്ങേറ്റമാണ് വിസ്മയയുടേത്. കുട്ടിക്കാലം മുതല്‍ തന്നെ അഭിനയിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നുവെങ്കിലും ഇപ്പോഴാണ് ആത്മവിശ്വാസം ലഭിച്ചതെന്നാണ് വിസ്മയ പറയുന്നത്.

സിനിമയ്ക്ക് പുറമെ, എഴുത്ത്, ചിത്രരചന തുടങ്ങിയ മേഖലകളിലും വിസ്മയയ്ക്ക് താല്‍പര്യമുണ്ട്. യാത്രാപ്രേമിയായ വിസ്മയയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറാലാകാറുണ്ട്. സഹോദരന്‍ പ്രണവ് മോഹന്‍ലാലിന്റെ യാത്രകളും ഏറെ പ്രശസ്തമാണ്. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ യാത്രകളെക്കുറിച്ച് സംസാരിക്കുകയാണ് വിസ്മയ.

”ഞാനും അപ്പുച്ചേട്ടനും കസിന്‍സും കൂടി ഹിമാലയന്‍ യാത്ര നടത്തിയതിലെ ഓര്‍മകളാണ് ഇതുവരെയുള്ള യാത്രകളില്‍ ഏറ്റവും സുന്ദരം. മറ്റൊരു ലോകത്തു നില്‍ക്കുന്ന അനുഭവം. നടന്നു തുടങ്ങിയപ്പോള്‍ ഞങ്ങള്‍ക്കൊപ്പം ഒരു പട്ടിക്കുട്ടിയും വന്നു. ഏഴ് മണിക്കൂറില്‍ കൂടുതല്‍ നടന്നു. ഇടയ്ക്ക് വഴി തെറ്റിപ്പോയി. ഞങ്ങളുടെ കയ്യിലുള്ള വെള്ളവും തീര്‍ന്നു. അടുത്ത വില്ലേജ് കണ്ടപ്പോഴാണ് ആശ്വാസമായത്. അതുവരെ ആ പട്ടിക്കുട്ടിയും ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. ഒരുപാട് നാടുകളില്‍ ഞാന്‍ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഓര്‍ത്തിരിക്കുന്നതും മനസിനോട് ചേര്‍ന്നു നില്‍ക്കുന്നതും ഹിമാലയ യാത്ര തന്നെയാണ്” വിസ്മയ പറയുന്നു.

‘എന്റേയും അപ്പുച്ചേട്ടന്റേയും യാത്രകള്‍ക്കു തമ്മില്‍ വ്യത്യാസമുണ്ട്. ഒരു പ്ലാനിങ്ങുമില്ലാതെയാണ് ചേട്ടന്റെ യാത്ര. ഇറങ്ങിക്കഴിഞ്ഞാണ് ആ സ്ഥലത്തേക്ക് എങ്ങനെ പോകണം എന്ന് തീരുമാനിക്കുന്നത്. എത്തിക്കഴിഞ്ഞേ താമസിക്കാനുള്ള സ്ഥലം ഉണ്ടോ എന്ന് തിരയൂ. അതില്‍ രസമുണ്ടെന്നാണ് പറയുക. പക്ഷെ ഞാന്‍ പ്ലാന്‍ ചെയ്ത ശേഷമേ ഇറങ്ങുകയുള്ളൂ. അപ്പുച്ചേട്ടന്‍ യാത്രയില്‍ മിനിമലിസ്റ്റാണ്. ഞാന്‍ കംഫര്‍ട്ടബിള്‍ സോണില്‍ നില്‍ക്കുന്ന ആളും” വിസ്മയ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

വിവാദങ്ങളെ അതിജീവിച്ച് അഭിനയലോകത്ത് സജീവമായി ശ്രുതി നാരായണൻ!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൂടെ ശ്രദ്ധേയയായ…

2 hours ago

ഐറ്റം ഡാന്‍സ് ചെയ്യില്ലെന്ന നിലപാട് മാറ്റാന്‍ കാരണം; തുറന്ന് പറഞ്ഞ് രജിഷ വിജയന്‍

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച്, തമിഴിലടക്കം സ്വന്തമായൊരു ഇടം…

10 hours ago

എപ്പോഴാണ് കല്യാണം തുറന്ന് പറഞ്ഞ് ശ്രുതി ഹാസന്‍

തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ശീലക്കാരിയാണ് ശ്രുതി…

10 hours ago

മകളുടെ മരണം തളര്‍ത്തി; തുറന്ന് പറഞ്ഞ് വിജയ് ആന്റണിയും ഭാര്യയും

സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകളുടെ…

10 hours ago