Categories: latest news

അസുഖം വന്ന സമയത്ത് ഒരു ഡോക്ടറും എന്നെ പേടിപ്പിച്ചില്ല; മമ്മൂട്ടി

തന്റെ അസുഖ കാലത്തെക്കുറിച്ച് നടന്‍ മമ്മൂട്ടി. കൈരളിയുടെ ഡോക്ടേഴ്സ് പുരസ്‌കാര വേദിയില്‍ സംസാരിക്കവെയാണ് മമ്മൂട്ടി തന്റെ രോഗ കാലത്തെക്കുറിച്ചും ഡോക്ടര്‍മാരുടെ പരിചരണത്തെക്കുറിച്ചുമൊക്കെ സംസാരിച്ചത്. ഡോക്ടര്‍മാര്‍ ദൈവത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്നവരാണെന്നാണ് മമ്മൂട്ടി പറയുന്നത്.

ഞാന്‍ കുറേക്കാലത്തേക്ക് രോഗിയായിരുന്നു. ഇപ്പോള്‍ രോഗമുക്തനാണെന്നാണ് വിശ്വാസം. ആ സമയത്ത് ഡോക്ടര്‍മാരും നഴ്സുമാരുമൊക്കെ എന്നെ ശുശ്രൂഷിച്ചതാണ് ഇപ്പോള്‍ ഓര്‍ക്കുന്നത്. അത് ഞാനൊരു പ്രമുഖന്‍ ആയതു കൊണ്ട് മാത്രമല്ല. രോഗത്തിന്റെ വലിപ്പം ഒന്നും അവര്‍ എന്നോട് പറഞ്ഞിരുന്നില്ല. അത്ര വലിപ്പമൊന്നും ഉണ്ടായിരുന്നില്ല എന്നാണ് എന്റെ അനുഭവത്തില്‍ നിന്നും ഞാന്‍ മനസിലാക്കുന്നതും” മമ്മൂട്ടി പറയുന്നു.

”പക്ഷെ അത്ര നല്ലതല്ലാത്ത രോഗം ശരീരത്തിലുണ്ടാകുമ്പോള്‍ നമുക്കുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ട്. അത് ആദ്യകാലത്ത് ഉണ്ടാകും.പിന്നെ നമ്മള്‍ അത് ഉള്‍ക്കൊള്ളും. ഒരു ഡോക്ടറും എന്നോട് നെഗറ്റീവായിട്ട് ഒരു വാക്കും പറഞ്ഞിട്ടില്ല. കേള്‍ക്കുമ്പോള്‍ പേരു കൊണ്ട് പേടിപ്പിക്കുന്നതാണെങ്കിലും അവര്‍ എന്നെ അവര്‍ ഒന്നും പറഞ്ഞ് പേടിപ്പിച്ചിട്ടില്ല. ഞാനൊരു രോഗിയെന്ന നിലയില്‍ പറയുകയാണ്” എന്നും മമ്മൂട്ടി പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

7 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

8 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

8 hours ago

വിസ്മയ മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു

തുടക്കത്തിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ വിസ്മയ മോഹന്‍ലാലിന്റെ അടുത്ത…

8 hours ago

താന്‍ കരഞ്ഞു പോയ അനുഭവത്തെക്കുറിച്ച് അദിഥി റാവു

മലയാളത്തിലൂടെയാണ് അദിതി റാവു ഹൈദരി കരിയര്‍ ആരംഭിക്കുന്നത്.…

8 hours ago