Categories: latest news

വീട്ടില്‍ ഞങ്ങള്‍ സിനിമകള്‍ ചര്‍ച്ച ചെയ്യാറില്ല; ജ്യോതിക

ഏറെ ജനപ്രീതിയുള്ള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഡിവോഴ്‌സ് കേസുകള്‍ ഒന്നിന് പിറകെ ഒന്നായി വരുന്ന കോളിവുഡില്‍ നിന്നുള്ള മാതൃകാപരമായ ദമ്പതികള്‍. ഇന്ന് മുംബൈയിലാണ് ഇവര്‍ താമസിക്കുന്നത്. രണ്ട് മക്കളാണ് സൂര്യക്കും ജ്യോതികയ്ക്കും. ഇവരെ താരങ്ങളുടെ മക്കള്‍ എന്ന പ്രിവിലേജില്‍ അല്ല വളര്‍ത്തിയത്. ഇതേക്കുറിച്ച് ജ്യോതികയും സൂര്യയും പുതിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.

വീട്ടില്‍ ഞങ്ങള്‍ സിനിമകള്‍ ചര്‍ച്ച ചെയ്യാറില്ല. മക്കള്‍ അത് പ്രോത്സാഹിക്കാറില്ല. അവര്‍ക്കതില്‍ താല്‍പര്യമുണ്ടെന്ന് തോന്നുന്നില്ല. അവര്‍ക്ക് ഫോട്ടോകളെടുക്കുന്നതിലും താല്‍പര്യമില്ല. അവര്‍ സോര്‍ട്ടഡ് ആയ മക്കളാണ്. ഒരമ്മയെന്ന നിലയില്‍ എനിക്കഭിമാനത്തോടെ പറയാം. ചെെൈന്നയില്‍ പരമ്പരാ?ഗത ജീവിത പശ്ചാത്തലമായിരുന്നു അവര്‍ക്ക്. സൂര്യയുടെ കുടുംബം വളരെ ട്രെഡീഷണലാണ്. വളരെ നല്ല കുടുംബമാണത്. വിനയമുള്ളവര്‍. ചാരിറ്റബിള്‍ ഓര്‍?ഗനൈസേഷനുകള്‍ നടത്തുന്നു. മക്കള്‍ അത് കണ്ടാണ് വളര്‍ന്നത്. ചെന്നൈയുടെ സിംപ്ലിസിറ്റി.

മുംബൈയിലേക്ക് ഞങ്ങള്‍ വന്നത് വളരെ ശക്തവും ലളിതവും വിനയവുമുള്ള അടിത്തറയുമായാണ്. അവര്‍ക്ക് മുംബൈ വളരെ ഇഷ്ടപ്പെട്ടു. അവിടത്തെ ?ഗ്ലോബല്‍ അന്തരീക്ഷം അവര്‍ക്ക് ഇഷ്ടപ്പെട്ടു. അവര്‍ അവരുടെ സുഹൃത്തുക്കളെ തെരഞ്ഞെടുത്തെന്ന് ജ്യോതിക പറയുന്നു. മുംബൈയില്‍ തങ്ങള്‍ വിഐപി പരി?ഗണന ആ?ഗ്രഹിച്ചിട്ടില്ലെന്നും സൂര്യയും ജ്യോതികയും വ്യക്തമാക്കി. അപ്പാ, അവര്‍ക്ക് നിങ്ങളെ മനസിലായില്ല പക്ഷെ അമ്മയെ തിരിച്ചറിഞ്ഞു എന്ന് മകള്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ടെന്ന് സൂര്യ ഓര്‍ത്തു. ഇതേക്കുറിച്ച് ജ്യോതികയും സംസാരിച്ചു. എപ്പോഴും മറിച്ചാണ് സംഭവിക്കാറ്. ഒരിക്കല്‍ ജ്യോതികയെ അറിയാമെന്ന് പറഞ്ഞപ്പോള്‍ വീട്ടില്‍ ഞങ്ങള്‍ ആഘോഷിച്ചെന്നും ജ്യോതിക ചിരിയോടെ പറഞ്ഞു. ദ ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

ജോയൽ മാത്യൂസ്

Recent Posts

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

7 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

7 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

7 hours ago

വിസ്മയ മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു

തുടക്കത്തിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ വിസ്മയ മോഹന്‍ലാലിന്റെ അടുത്ത…

7 hours ago

താന്‍ കരഞ്ഞു പോയ അനുഭവത്തെക്കുറിച്ച് അദിഥി റാവു

മലയാളത്തിലൂടെയാണ് അദിതി റാവു ഹൈദരി കരിയര്‍ ആരംഭിക്കുന്നത്.…

8 hours ago