സീരിയല്‍ താരം ?ഗൗരി കൃഷ്ണന്റെ വിവാഹം വലിയ രീതിയില്‍ വൈറലാവുകയും വിവാദമാവുകയും ചെയ്ത ഒന്നായിരുന്നു. താലികെട്ട് ചടങ്ങിനിടെ മണ്ഡപത്തെ വളഞ്ഞ് നിന്ന മീഡിയയെ നിയന്ത്രിക്കാന്‍ ആരും ഇല്ലാതെ വന്നപ്പോള്‍ ?ഗൗരിക്ക് തന്നെ ഇടപെടേണ്ടി വന്നിരുന്നു. അന്ന് കുറച്ച് നിമിഷങ്ങള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ കണ്ട് ?ഗൗരിയെ വിമര്‍ശിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു.
ആ സംഭവം തന്റെ ജീവിതത്തെ ബാധിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുകയാണിപ്പോള്‍ നടി. വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ മൂന്ന്, നാല് ദിവസം എല്ലാവരും ജീവിതത്തില്‍ ഓര്‍ത്തിരിക്കുമെന്നും പക്ഷെ തനിക്ക് ആ സമയങ്ങളില്‍ ഒന്നും സന്തോഷിക്കാന്‍ സാധിച്ചിട്ടില്ലെന്നും താരം മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പ്രായത്തിനേക്കാള്‍ പക്വത കുട്ടിക്കാലം മുതല്‍ എനിക്കുണ്ട്. കൊച്ചിലെ മുതല്‍ ഞാന്‍ ഭയങ്കര റെസ്‌പോണ്‍സിബിളാണ്. എനിക്ക് ഒരു ചൈല്‍ഡിഷ് വേര്‍ഷന്‍ കൂടിയുണ്ട്. പക്ഷെ അത് എനിക്ക് വളരെ വേണ്ടപ്പെട്ടവരുടെ മുന്നില്‍ മാത്രമെ ഞാന്‍ കാണിക്കാറുള്ളു. റെസ്‌പോണ്‍സിബിളായ എന്റെ ക്യാരക്ടറിനെ വളരെ മോശമായി ആളുകളിലേക്ക് എത്തിച്ചത് മീഡിയയാണ്. എന്റെ വിവാഹത്തിന്റെ സമയത്തായിരുന്നു അത്. എന്നെ അത് ഒരുപാട് ബാധിക്കുകയും ചെയ്തു. ഞാന്‍ ബോള്‍ഡാണ് പക്ഷെ അഹങ്കാരിയല്ല. എന്നെ അറിയാവുന്നവര്‍ ആരും അത് പറയില്ല. കല്യാണത്തിന്റെ ദിവസം ഞാന്‍ പെരുമാറിയത് റെസ്‌പോണ്‍സിബിളായാണ്. അത് അഹങ്കാരമായിരുന്നില്ല. ഇവള്‍ ആരാ എല്ലാത്തിലും ഇടപെടാന്‍? എന്ന തരത്തിലൊക്കെയാണ് ആളുകളില്‍ നിന്നും പ്രതികരണം വന്നത്.
വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ മൂന്ന്, നാല് ദിവസം എല്ലാവരും ജീവിതത്തില്‍ ഓര്‍ത്തിരിക്കും. പക്ഷെ എനിക്ക് ആ സമയങ്ങളില്‍ ഒന്നും സന്തോഷിക്കാന്‍ സാധിച്ചിട്ടില്ല. അത്രയ്ക്കായിരുന്നു സൈബര്‍ ആക്രമണം. ഇത്ര മീഡിയ ആ ചടങ്ങ് പകര്‍ത്താന്‍ വരുമെന്ന് കരുതിയില്ല. തിയ്യതി പോലും ഞാന്‍ പുറത്ത് വിട്ടിരുന്നില്ല. പക്ഷെ ഏതോ വീഡിയോ കണ്ട് അവര്‍ വരികയായിരുന്നു. ഞങ്ങള്‍ക്ക് ആര്‍ക്കും ഇവരെ ഹാന്റില്‍ ചെയ്യാന്‍ പറ്റുന്നില്ലായിരുന്നു. എന്നെ കല്യാണം കഴിച്ച വ്യക്തി പോലും ഒന്നും മിണ്ടിയില്ല. അപ്പോഴാണ് മീഡിയയെ കണ്‍ട്രോള്‍ ചെയ്യാന്‍ ഞാന്‍ സംസാരിച്ചത്. അത് എങ്ങനെ അഹങ്കാരമാകുമെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. വിവാഹം നടക്കുന്ന സമയങ്ങളില്‍ ഞാന്‍ ഒരുപാട് പ്രശ്‌നങ്ങളിലൂടെ കടന്ന് പോവുകയായിരുന്നു. എന്താണ് ഇനി സംഭവിക്കാന്‍ പോകുന്നതെന്ന് പോലും അറിയില്ലായിരുന്നു.
sxഎല്ലാവരും ഓണാഘോഷത്തിന് തയ്യാറായി കഴിഞ്ഞു. ഓണം സ്പെഷ്യല്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…
തന്റെ ജീവിതത്തിലെ പല കാര്യങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞിട്ടുള്ള നടിയാണ്…
നടി രഞ്ജിത മേനോൻ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട്…