Categories: latest news

ആ സിനിമ എന്തുകൊണ്ട് വിജയിച്ചില്ലെന്ന് അറിയില്ല; കുഞ്ചാക്കോ ബോബന്‍

കരിയറിലെ പരാജയങ്ങളെക്കുറിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. തിയേറ്ററില്‍ പരാജയപ്പെട്ടുവെങ്കിലും പിന്നീട് പ്രേക്ഷകര്‍ സ്വീകരിച്ച തന്റെ സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് നടന്‍. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. പുതിയ ചിത്രം ഉന്മാദത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്.

കരിയറില്‍ വിജയങ്ങളും പരാജയങ്ങളും ഒരുപോലെ അനുഭവിച്ചയാളാണ് താനെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. അടുത്തിറങ്ങിയ ഒരു ദുരൂഹ സാഹചര്യത്തില്‍, ചിറകൊടിഞ്ഞ കിനാവുകള്‍ തുടങ്ങിയ സിനിമകള്‍ ബോക്സ് ഓഫീസില്‍ പരാജയപ്പെടുകയും എന്നാല്‍ പിന്നീട് സ്വീകരിക്കപ്പെടുകയും ചെയ്തതിനെക്കുറിച്ചും കുഞ്ചാക്കോ ബോബന്‍ സംസാരിക്കുന്നുണ്ട്.

”29 വര്‍ഷത്തെ സിനിമാജീവിതത്തില്‍ വിജയവും പരാജയവും ഒരുപോലെ അനുഭവിച്ചയാളാണ് ഞാന്‍. ‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന സിനിമ തിയറ്ററില്‍ വലിയ പരാജയമായിരുന്നു. എന്നാല്‍ പിന്നീട് ടെലിവിഷനിലും ഒടിടിയിലും എത്തിയപ്പോള്‍ അതിന് മികച്ച സ്വീകാര്യത ലഭിച്ചു. എന്തുകൊണ്ടാണ് അന്ന് അത് വിജയിക്കാതിരുന്നതെന്ന് ഇന്നും കൃത്യമായി പറയാന്‍ കഴിയില്ല. ഒരുപക്ഷേ ആ സമയത്ത് അത്തരം സിനിമയ്ക്ക് പ്രേക്ഷകര്‍ തയാറായിരുന്നില്ലായിരിക്കാം. ഇന്നാകട്ടെ ‘ഒരു ദുരൂഹ സാഹചര്യത്തില്‍’ എന്ന ചിത്രത്തിന് തിയറ്ററില്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ല. എന്നാല്‍ വളരെ വേഗം തന്നെ ഒടിടി പ്ലാറ്റ്ഫോമില്‍ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കുന്നു” താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

7 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

8 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

8 hours ago

വിസ്മയ മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു

തുടക്കത്തിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ വിസ്മയ മോഹന്‍ലാലിന്റെ അടുത്ത…

8 hours ago

താന്‍ കരഞ്ഞു പോയ അനുഭവത്തെക്കുറിച്ച് അദിഥി റാവു

മലയാളത്തിലൂടെയാണ് അദിതി റാവു ഹൈദരി കരിയര്‍ ആരംഭിക്കുന്നത്.…

8 hours ago