Categories: Gossips

വെള്ള ഗൗണിൽ രാജകീയ ലുക്ക്; പുതിയ ഫോട്ടോഷൂട്ടുമായി സ്വാസിക വിജയ്

മലയാള സിനിമയിലും ടെലിവിഷൻ രംഗത്തും ഒരുപോലെ തന്റേതായ സ്ഥാനം നേടിയ നടി സ്വാസിക വിജയ്യുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വെള്ളയും ഗോൾഡൻ നിറവും ചേർന്ന ഓഫ്-ഷോൾഡർ ഗൗണിൽ അതീവ സുന്ദരിയായാണ് താരം പുതിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങൾക്ക് നിമിഷങ്ങൾക്കകം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്.

മിനിമൽ മേക്കപ്പും വേവി ഹെയർസ്റ്റൈലും സ്റ്റൈലിഷ് ആഭരണങ്ങളും ചേർന്ന ലുക്ക് ആരാധകരുടെ പ്രശംസ പിടിച്ചുപറ്റി.

ടെലിവിഷൻ അവതാരകയായും സീരിയൽ നടിയായും കരിയർ ആരംഭിച്ച സ്വാസിക പിന്നീട് മലയാള സിനിമയിൽ ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടി. ‘വസന്തി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ താരം, വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ സിനിമയിൽ സജീവ സാന്നിധ്യമാണ്.

അനില മൂര്‍ത്തി

Recent Posts

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

16 hours ago

അഞ്ച് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ്മുറിയിലേക്ക്; ലോ കോളജ് സഹപാഠികളെ കണ്ട് മമ്മൂട്ടി

നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…

16 hours ago

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

23 hours ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

23 hours ago