Categories: Uncategorized

‘ഇത് നാലാമത്തേത്’; മമ്മൂട്ടിയുടെ ദേശീയ പുരസ്‌കാര നേട്ടം ആഘോഷിച്ച് ദുൽഖർ

മികച്ച നടനുള്ള നാലാം ദേശീയ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ മമ്മൂട്ടിക്ക് ആശംസകളുമായി സിനിമാ ലോകവും ആരാധകരും രംഗത്തെത്തുകയാണ്. ഇതിനിടെ, പിതാവിന്റെ നേട്ടം സമൂഹമാധ്യമങ്ങളിലൂടെ ആഘോഷിച്ച് ദുൽഖർ സൽമാനും.

മമ്മൂട്ടിയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ദുൽഖർ, “Another one?” എന്ന ചോദ്യത്തിന് “Yes Pa! It’s like your FOURTH!” എന്ന രസകരമായ സംഭാഷണരൂപത്തിലുള്ള ക്യാപ്ഷനാണ് നൽകിയിരിക്കുന്നത്. നാലാം ദേശീയ പുരസ്‌കാര നേട്ടം ആഘോഷിക്കുന്ന തരത്തിലുള്ള ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

ദേശീയ പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയ, സാംസ്കാരിക, സിനിമാ രംഗങ്ങളിലെ നിരവധി പ്രമുഖരും മമ്മൂട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. ദുൽഖറിന്റെ പോസ്റ്റിനും ആരാധകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

മാത്യു മോഡ് ഓൺ; മോഹൻലാലിന്റെ മാസ്സ് ലുക്കിന് ട്രിബ്യൂട്ടുമായി നടി സ്വാതിഷ്ഠ കൃഷ്ണന്റെ പുത്തൻ മേക്കോവർ

ബ്ലോക്ക്ബസ്റ്റർ തമിഴ് ചലച്ചിത്രം 'ജയിലറി'ൽ തിയേറ്ററുകളെ ആവേശത്തിലാഴ്ത്തിയ…

6 hours ago

ഗ്ലാമറസ് ലുക്കിൽ തിളങ്ങി ഷിബ്ല ഫറ

'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക്…

6 hours ago

അതാണ് ജീവിതത്തില്‍ വഴിത്തിരിവായത്; തന്റെ കാന്‍സര്‍ ജീവിതത്തെക്കുറിച്ച് ഹിന ഖാന്‍

സ്തനാര്‍ബുദത്തോടുള്ള പോരാട്ടത്തിനിടയിലും ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ് ബോളിവുഡ്…

14 hours ago

പാതി ജീവിതം വേണ്ടിവന്നു സ്വന്തം മൂല്യം തിരിച്ചറിയാന്‍; സാമന്ത

സിനിമയ്ക്കപ്പുറം സ്വന്തം ഇടം കണ്ടെത്താനുള്ള യാത്രയിലാണ് സാമന്ത…

14 hours ago