Categories: latest news

അവന്‍ എന്നെ ചതിച്ചു’; മുന്‍ കാമുകനെക്കുറിച്ച് രഞ്ജിനി ഹരിദാസ്

മലയാളിയ്ക്ക് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. അവതാരക എന്ന നിലയില്‍ രഞ്ജിനിയോളം മലയാളികള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കിയ മറ്റൊരാളില്ല. ഇന്ന് സോഷ്യല്‍ മീഡിയ ലോകത്തും നിറ സാന്നിധ്യമാണ് രഞ്ജിനി ഹരിദാസ്. രഞ്ജിനിയുടെ യൂട്യൂബ് ചാനല്‍ ഏറെ പ്രശസ്തമാണ്.

പുതിയ വിഡിയോയില്‍ അമ്മ സുജാതയ്ക്കൊപ്പമാണ് രഞ്ജിനിയെത്തുന്നത്. തന്റെ പ്രണയ ബന്ധങ്ങളെക്കുറിച്ച് വിഡിയോയില്‍ രഞ്ജിനി സംസാരിക്കുന്നുണ്ട്. ജീവിതത്തില്‍ തനിക്ക് കുറ്റബോധം തോന്നിയിട്ടുള്ള ഏക പ്രണയ ബന്ധത്തെക്കുറിച്ചും രഞ്ജിനി സംസാരിക്കുന്നുണ്ട്.

”ചെറിയ പ്രായത്തില്‍ തന്നെ എനിക്ക് പ്രണയ ബന്ധങ്ങളുണ്ടായിട്ടുണ്ട്. വളരെ നല്ല വ്യക്തികളായിരുന്നു മിക്കവരും. അതിനിടയില്‍ ഒരു വൃത്തികെട്ടവന്‍ വന്നു. അവന്‍ എന്നെ ചതിച്ചു. നാര്‍സിസ്റ്റ്. നുണയന്‍, എല്ലാം ഒറ്റ പാക്കേജില്‍ കിട്ടി. അതാണ് ഞാന്‍ ജീവിതത്തില്‍ റിഗ്രറ്റ് ചെയ്യുന്ന ഒന്ന്. വേണ്ടായിരുന്നു എന്ന് വിചാരിക്കുന്നത് അതാണ്. പേര് പറയാന്‍ താല്‍പര്യമില്ല” രഞ്ജിനി പറയുന്നു.

”അതായിരുന്നു എനിക്ക് പറ്റിയൊരു തെറ്റ്. വിശ്വസിച്ചു പോയി. ആള്‍ക്കാരെ ഇങ്ങനെ പറ്റിക്കുമെന്ന് ഞാന്‍ കരുതിയില്ല. പ്രണയത്തിലാകുന്നതും അടിയുണ്ടാക്കുന്നതും പിരിയുന്നതുമൊക്കെ ഓക്കെയാണ്. പക്ഷെ എന്തിനാണ് വിശ്വാസ വഞ്ചന കാണിക്കുന്നത്? എന്തിനാണ് ഒരാളോട് പ്രണയമാണെന്ന് പറഞ്ഞിട്ട് സൈഡിലൂടെ വേറെ കാര്യങ്ങള്‍? സത്യസന്ധമായിരിക്കൂ. അറപ്പുളവാക്കുന്നതാണിത്” എന്നും താരം പറയുന്നു.

അതിന് ശേഷം എനിക്ക് നല്ലൊരു പ്രണയബന്ധമുണ്ടായി. കൊവിഡ് സമയം വളരെ മനോഹരമായിരുന്നു. അതും പക്ഷെ അവസാനിച്ചു. ഇപ്പോള്‍ ഞാന്‍ സിംഗിളാണെന്നും രഞ്ജിനി പറയുന്നു. തനിക്ക് വിവാഹം കഴിക്കണമെന്ന് തോന്നിയിട്ടില്ലെന്നും രഞ്ജിനി പറയുന്നു. തന്നെ അമ്മ ഒറ്റയ്ക്കാണ് വളര്‍ത്തിയത്. അതിനാല്‍ കൂട്ടില്ലാതെ ജീവിക്കേണ്ടത് എങ്ങനെയെന്ന് തനിക്ക് അറിയാമെന്നും രഞ്ജിനി പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ആരാണ് ഈ ഫഫ? ഫഹദ് ഫാസിലിനെക്കുറിച്ച് രാജമൗലി!

ഫഹദ് ഫാസിൽ നായകനാകുന്ന 'ഡോണ്ട് ട്രബിൾ ദ…

11 hours ago

അറിയാം വിജയിയുടെ ഫിറ്റ്‌നസ് സീക്രട്ട്

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ സി.ജോസഫ് വിജയ്യുടെ ഊര്‍ജസ്വലതയും…

18 hours ago

തന്റെ ഭര്‍ത്താവായി അഭിനയിക്കാന്‍ പറ്റില്ലെന്ന് ആ നടന്‍ പറഞ്ഞു; മഞ്ജു പത്രോസ്

ടെലിവിഷനിലും സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് മഞ്ജു…

18 hours ago