മലയാളികളുടെ പ്രിയ നടിയാണ് ഐശ്വര്യലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള,? മായാനദി, വരത്തന്‍? തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ഐശ്വര്യ തമിഴിലും തെലുങ്കിലും തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. തനിക്ക് വിവാഹത്തിനോട് താല്പര്യം ഇല്ലെന്നായിരുന്നു ഐശ്വര്യാ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോഴിതാ തനിക്ക് ഒരു കുഞ്ഞു വേണമെന്ന ആഗ്രഹം ഉണ്ടെന്നും അതിനായി വിവാഹം കഴിക്കുന്നതില്‍ തെറ്റില്ലെന്നും പറയുകയാണ് നടി. ഭരത്വാജ് രംഗന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
‘ഒരു മിഡില്‍ക്ലാസ് ഫാമിലിയില്‍ നിന്നും വരുന്ന ആളാണ് ഞാന്‍, പഠിച്ചതും കരിയര്‍ ബില്‍ഡ് ചെയ്തതും എല്ലാം എന്റെ രക്ഷിതാക്കളുടെയും ഇഷ്ടത്തിന്റെയും താത്പര്യത്തിന്റെയും ഭാഗമായിരുന്നു. പാരന്റ്സ് ആഗ്രഹിക്കുന്നത് പോലെ പലതും ചെയ്തു എന്നതിനൊപ്പം തന്നെ, അവര്‍ ഒരുപാട് എതിര്‍ക്കുന്ന കാര്യങ്ങളും ഞാന്‍ ദിവസേനെ ചെയ്യാറുണ്ട്. അവര്‍ക്ക് തലവേദനയുണ്ടാക്കുന്ന ഓരോ കാര്യങ്ങളും ചെയ്യുന്നത് സ്ഥിരമാണ്.
പക്ഷേ ഇന്നും ഒരു വിവാഹ ബന്ധം നിലനില്‍ക്കാന്‍ ഒരുപാട് പ്രശ്നങ്ങള്‍ നേരിടേണ്ടതുണ്ട് എന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു.
പക്ഷേ സത്യസന്ധമായി പറഞ്ഞാല്‍, ഗട്ട ഗുസ്തി 2 എന്ന സിനിമ ചെയ്യുമ്പോള്‍ ഒരു കുട്ടി വേണം എന്ന ആഗ്രഹം എനിക്കുണ്ടായി. കാരണം ആ സിനിമയില്‍ ഞാന്‍ ഒരു കുട്ടിയുടെ അമ്മയായിട്ടാണ് അഭിനയിക്കുന്നത്. ആ കുട്ടിയുമായുള്ള ബന്ധം ഞാന്‍ ശരിക്കും ആസ്വദിച്ചിരുന്നു. അതുവരെ എനിക്കൊരു കൊച്ചു കുട്ടിയുമായുള്ള ഇന്‍ട്രാക്ഷന്‍ ഇത്രയടുത്ത് ഉണ്ടായിരുന്നില്ല. ഒരു അമ്മയായി അഭിനയിക്കുമ്പോള്‍ എന്നിലൊരു അമ്മയുണ്ട് എന്ന് ഞാന്‍ അറിഞ്ഞു, ഒരു അമ്മയാവണം എന്ന ആഗ്രഹവുമുണ്ടായി.
ആ ഒരു വികാരം എനിക്കുണ്ടായപ്പോള്‍ നേരത്തെ വിവാഹത്തെ കുറിച്ച് ഞാന്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ എല്ലാം ഞാന്‍ വീണ്ടും ചിന്തിച്ചു. എനിക്കങ്ങനെ ഒരു കുഞ്ഞിനെ വേണം എന്നുണ്ടെങ്കില്‍, തീര്‍ച്ചയായും നല്ലൊരു അച്ഛനാവാന്‍ പറ്റിയ പങ്കാളിയെയായിരിക്കണം എനിക്ക് വേണ്ടത്. അങ്ങനെ ഒരു ബന്ധത്തില്‍ നിന്ന് ഓടിപ്പോകാത്ത ഒരാളായിരിക്കണം, അത് നിയമപരമായ വിവാഹ ബന്ധത്തിലൂടെ മാത്രമേ ശക്തിപ്പെടുത്താന്‍ കഴിയൂ. അത്രയും ശക്തമായ ഒരു പ്രസ്ഥാവന ഞാന്‍ എന്റെ ജീവിതത്തില്‍ നേരത്തെ നടത്തിയതിന് ശേഷം വ്യക്തിപരമായി എനിക്ക് ചില മാറ്റങ്ങളും, വിവാഹത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും മാറിയിട്ടുണ്ട്. ഒരു കുഞ്ഞിന് വേണ്ടി ഒരാളുമായി നിയമപരമായ ബന്ധം തെറ്റല്ല എന്ന തീരുമാനിത്തിലേക്ക് എന്നെ എത്തിച്ചു എന്നതാണ് സത്യം,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.
തന്റെ വിവാഹത്തെക്കുറിച്ചും ഇന്റര്‍കാസ്റ്റ് വിവാഹത്തിനെത്തുടര്‍ന്ന് ഉണ്ടായ സംഭവങ്ങളെക്കുറിച്ചും…
മലയാളിയ്ക്ക് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത വ്യക്തിയാണ് രഞ്ജിനി ഹരിദാസ്.…
നടി അഹാന കൃഷ്ണയ്ക്കും അമ്മ സിന്ധു കൃഷ്ണയ്ക്കുമെതിരെ…
അമ്മ സിന്ധു കൃഷ്ണയും സഹോദരി അഹാന കൃഷ്ണയുമായി…
എന്നും ചിരിക്കുന്ന, ചിരിപ്പിക്കുന്ന ധ്യാന്‍ ശ്രീനിവാസനെയാണ് മലയാളികള്‍…
മലയാള സിനിമയിലെ യുവനടിമാരില്‍ ഫാഷന്‍ സെന്‍സുകൊണ്ടും നിലപാടുകൊണ്ടും…