Categories: latest news

നമ്മളുടേത് എന്ന് പറയാന്‍ ആരെയും നമുക്ക് കിട്ടില്ല

ജീവിത പങ്കാളിയില്ലാത്തതിനെക്കുറിച്ച് സംസാരിച്ച് നടി തെസ്‌നി ഖാന്‍. പങ്കാളിയില്ലാത്ത വിഷമം എനിക്കുണ്ടായിട്ടില്ല. ഞാന്‍ ഹാപ്പിയാണ്. ഇത് ഇങ്ങനെ തന്നെ പോട്ടെ. കാരണം ഇതാണ് ഇപ്പോള്‍ ഏറ്റവും നല്ല ജീവിതം. മാതാപിതാക്കളെ നോക്കി ജീവിക്കുക. അവര്‍ക്ക് ശേഷമോ എന്ന് ചിലര്‍ ചോദിക്കും. ദൈവം എന്താണ് വിധിച്ചതെന്ന് നമുക്കറിയില്ല. പോകുന്നിടത്തോളം അങ്ങനെ പോട്ടെ. ജീവിച്ചിരിക്കുമ്പോള്‍ ഹാപ്പിയായി അങ്ങനെ പോകുക. അതാണ് ഏറ്റവും നല്ലത്. നമ്മളുടേത് എന്ന് പറയാന്‍ ആരെയും നമുക്ക് കിട്ടില്ല. അത് അറിഞ്ഞ് വിഷമിക്കുന്നതിലും നല്ലത് നമുക്ക് ആരുമില്ലാതിരിക്കുന്നതാണ്. ഇപ്പോള്‍ തലയ്ക്ക് നല്ല സുഖമാണ്. ഒരു ബോയ്ഫ്രണ്ട് ആയാല്‍ പോലും നമുക്ക് ടെന്‍ഷനാണ്.

നല്ല സുഹൃത്തുക്കളാണ് ഏറ്റവും നല്ലത്. കോംപ്ലക്‌സ് വര്‍ക്കാകില്ല. ഈ?ഗോ ഉണ്ടാകില്ല. നമ്മളുടേതെന്ന് പറയാന്‍ ആരെയും മനസിലേക്ക് കൊണ്ട് പോകാത്തതാണ് ഏറ്റവും നല്ലത്. പ്രത്യേകിച്ച് ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് ടെന്‍ഷന്‍ വന്നാല്‍ നമുക്ക് ഭയങ്കര വിഷമമായിരിക്കും. അത് മുഖത്തെ ബാധിക്കും. അഭിനയത്തെ ബാധിക്കും. സത്യത്തില്‍ ഞാന്‍ മിണ്ടാതിരിക്കുന്ന ആളാണെന്നും തെസ്‌നി ഖാന്‍ പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേര്‍സില്‍ സംസാരിക്കുകയായിരുന്നു നടി.

അഭിനയ രം?ഗത്ത് വര്‍ഷങ്ങളായി തുടരുന്ന തെസ്‌നി ഖാന്‍ പല തരത്തിലുള്ള റോളുകള്‍ ചെയ്തിട്ടുണ്ട്. അമ്മയും സഹോദരിയും അവരുടെ മക്കളും അടങ്ങുന്നതാണ് തെസ്‌നി ഖാന്റെ കുടുംബം. എന്റെ സഹോദരി നല്ല രീതിയില്‍ കല്യാണം കഴിച്ചു. തൊടുപുഴയിലാണ്. നല്ല ഭര്‍ത്താവാണ്. മൂന്ന് മക്കളുണ്ട്. അവള്‍ക്ക് നല്ല ജീവിതമാണ്. എനിക്കും സന്തോഷം തന്നെയാണ് ഇപ്പോള്‍. ടെന്‍ഷനൊന്നുമില്ല. നല്ല രീതിയില്‍ ജീവിക്കുന്നു. കല്യാണം കഴിച്ചാലേ ഒരു പെണ്ണിന് ജീവിക്കാന്‍ പറ്റൂയെന്ന് വെറുതെ തോന്നുകയാണ്. സിനിമയിലേക്ക് വന്ന സമയത്ത് 18, 19 വയസില്‍ കല്യാണം നിര്‍ബന്ധമാണ്. പക്ഷെ ആ സമയത്ത് ബാധ്യതകളൊക്കെയുണ്ടായത് കൊണ്ട് ഈ ഇന്‍ഡസ്ട്രിയില്‍ തന്നെ നിന്നു. പ്രൊപ്പോസലും കാര്യങ്ങളും വന്നിരുന്നെന്നും തെസ്‌നി ഖാന്‍ പറഞ്ഞിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

2 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

10 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

10 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

10 hours ago