Categories: latest news

നാട്ടിലെ ഷോകളില്‍ അധികം കാണാത്തതിന് കാരണം വെളിപ്പെടുത്തി സാനിയ അയ്യപ്പന്‍

മലയാള സിനിമയിലെ യുവനായികമാരില്‍ ശ്രദ്ധേയയാണ് സാനിയ അയ്യപ്പന്‍. ഡാന്‍സറെന്ന നിലയില്‍ കുട്ടിക്കാലം മുതലേ സാനിയ പ്രശസ്തയാണ്. വിദേശ ഷോകളാണ് ഇന്ന് സാനിയ കൂടുതലും ചെയ്യാറ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇതിന്റെ കാരണം നടി വ്യക്തമാക്കുന്നുണ്ട്. സാനിയ അയ്യപ്പന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണിപ്പോള്‍. ഞാന്‍ നാട്ടില്‍ ഡാന്‍സ് ഷോകള്‍ ചെയ്യുന്നത് വളരെ കുറവാണ്. നല്ല ഷോകള്‍ വരണ്ടേ. ഡാന്‍സ് ഷോ ആകുമ്പോള്‍ ആള്‍ക്കൂട്ടം നോക്കണം. എങ്ങനെയായിരിക്കും അവിടത്തെ സാഹചര്യം എന്ന്. അല്ലെങ്കില്‍ എന്തിന് വേണ്ടിയുള്ള പരിപാടിക്കാണ് ഡാന്‍സ് ചെയ്യുന്നതെന്ന് നോക്കണം. കോര്‍പറേറ്റീവ് ഇവന്റുകളില്‍ കുറേ നാള്‍ മുമ്പ് ഡാന്‍സ് ചെയ്യാന്‍ പോയിട്ട് അവര്‍ ആല്‍ക്കഹോള്‍ സെര്‍വ് ചെയ്യും, ഒരു പോയിന്റ് കഴിഞ്ഞാല്‍ സ്റ്റേജിന്റെ മുന്നില്‍ വന്ന് ഡാന്‍സ് ചെയ്യും.

ഞാന്‍ അതില്‍ കംഫര്‍ട്ടബിള്‍ അല്ല. നമ്മള്‍ ചെയ്യുന്ന കാര്യത്തെ ബഹുമാനിച്ചല്ലേ ചെയ്യുന്നത്. അങ്ങനെയൊരു വേദിക്ക് മുമ്പില്‍ ഡാന്‍സ് കളിക്കേണ്ട ആവശ്യമില്ല. അങ്ങനെയാണ് ഷോകള്‍ ചെയ്യുന്നത് കുറച്ചത്. കൂടുതലും അവാര്‍ഡ് ഷോകള്‍ വരുമ്പോള്‍ ചെയ്യും. മലയാളി അസോസിയേഷന്‍ എന്ന് പറഞ്ഞ് പല നാടുകളിലും ഷോ വരുന്നത് കൊണ്ടാണ് നമ്മള്‍ പോയി ഡാന്‍സ് ചെയ്യുന്നതെന്നും സാനിയ അയ്യപ്പന്‍ പറഞ്ഞു. യാത്രകള്‍ക്ക് തനിക്ക് പണം ലഭിക്കുന്നതിനെക്കുറിച്ചും സാനിയ അയ്യപ്പന്‍ സംസാരിച്ചു. സിനിമകളേക്കാളും കൂടുതല്‍ ഞാന്‍ പൈസയുണ്ടാക്കുന്നത് ഇന്‍സ്റ്റ?ഗ്രാമില്‍ നിന്നാണ്. ഒരുപാട് കൊളാബറേഷന്‍ ചെയ്യുന്നുണ്ട്. ഒരു റീലിന് ഇത്ര എമൗണ്ട് എന്നാണല്ലോ. ചില ട്രിപ്പുകള്‍ മുഴുവന്‍ സ്‌പോണ്‍സേര്‍ഡ് ആയിരിക്കും. അവര്‍ക്ക് വേണ്ടി നമ്മള്‍ പോസ്റ്റ് ചെയ്യും. അങ്ങനെ അത്യാവശ്യം നല്ല ട്രിപ്പുകള്‍ പോയിട്ടുണ്ടെന്ന് സാനിയ പറയുന്നു.

2024 ലാണ് ഞാന്‍ ഭയങ്കരമായി യാത്ര ചെയ്തത്. 2025 ന്റെ അവസാനം മുതല്‍ ഇതുവരെ കുറച്ചധികം നല്ല വര്‍ക്കുകള്‍ ചെയ്യുന്നുണ്ട്. മോഹന്‍ലാല്‍ സാറിന്റെ കൂടെ ലണ്ടനിലും ജര്‍മ്മനിയിലും അയര്‍ലന്റിലും ഒരു ഷോ ചെയ്യുന്നുണ്ട്. സെപ്റ്റംബറില്‍ ചാക്കോച്ചന്റെയും മഞ്ജു ചേച്ചിയുടെയും കൂടെ ഷോ ചെയ്യുന്നുണ്ട്. യുഎസില്‍ ഒരു മാസം. ദൈവം സ?ഹായിച്ച് ഡാന്‍സ് എന്നത് ഉള്ളത് കൊണ്ട് കുറേ യാത്ര ചെയ്ത് ഷോകള്‍ ചെയ്യാന്‍ പറ്റി. അതൊരു വലിയ ഭാ?ഗ്യം തന്നെയല്ലേ. നമ്മളൊന്നും അറിയേണ്ട, അവര്‍ തന്നെ എല്ലാം നോക്കിക്കോളും. കുഞ്ഞിലെ ഞാനും റംസാനും ഡാന്‍സ് ചെയ്ത് ബില്‍ഡ് ചെയ്ത് ഇപ്പോള്‍ ഇങ്ങനെയൊക്കെ ജീവിതം മാറിയെന്നും സാനിയ അയ്യപ്പന്‍ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

മിണ്ടാതിരുന്നതുകൊണ്ട് എനിക്ക് പലതും നേടാന്‍ സാധിച്ചിട്ടുണ്ട്; വിജയ്

നടന്‍ വിജയ് എന്നാല്‍ സഹപ്രവര്‍ത്തകര്‍ക്കെല്ലാം പറയാനുള്ളത് അദ്ദേഹം…

8 hours ago

സിനിമ നിര്‍ത്തിയാലോ എന്ന് തോന്നാറുണ്ട്; ഗായത്രി സുരേഷ്

സിനിമയില്‍ വന്ന സമയം മുതല്‍ ഒരുപാട് ട്രോളുകളും…

8 hours ago

നമ്മളെ ബാധിക്കാത്ത കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് നമ്മുടെ ചോയ്‌സ് ആണ്; തൃഷ

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യുമായുള്ള വിവാഹമോചന ഹര്‍ജി…

8 hours ago

പ്രസവശേഷം ആദ്യ ഡിന്നർ ഡേറ്റിനെക്കുറിച്ച് തുറന്നുപറഞ്ഞ് റബ ജോൺ

പ്രസവശേഷം ആദ്യമായി പങ്കാളിക്കൊപ്പം ഡിന്നറിന് പോയ അനുഭവം…

24 hours ago

വ്യത്യസ്ത ഡ്രസിങ് സ്റ്റൈലുമായി സാറാ ടെണ്ടുൽക്കർ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ…

24 hours ago

കാഞ്ചീപുരം സാരിയിൽ സ്നേഹ

തമിഴ് ചലച്ചിത്ര താരം സ്നേഹയുടെ പുതിയ ഫോട്ടോഷൂട്ട്…

2 days ago